
ഒരുപിടി മികച്ച സിനിമകളാണ് 2024ലെ ഓണ നാളുകളിൽ മലയാളികൾക്ക് മുന്നിൽ എത്തിയത്. ഇതിനിടയിൽ ആണ് ടൊവിനോ തോമസ്, ആസിഫ് അലി, ആന്റണി വർഗീസ് എന്നിവർ നടത്തിയൊരു പ്രമോഷൻ വീഡിയോ വൈറൽ ആയത്. എന്നാൽ ഇതിൽ തങ്ങളുടേത് അടക്കമുള്ള സിനിമകൾ പറയാത്തതിലെ വിഷമം നടിയും നിർമാതാവുമായ ഷീലു എബ്രഹാം പങ്കുവച്ചത് വൈറലായി. ഇപ്പോഴിതാ ഷീലുവിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ആസിഫ് അലി. ആ സിനിമകളുടെ പേര് വിട്ടു പോയതിൽ വിഷമമുണ്ടെന്നും തെറ്റുണ്ടെന്നും ആസിഫ് പറഞ്ഞു.
"ഞങ്ങൾ മൂന്ന് പേരും ഏകദേശം ഒരേപ്രായക്കാരാണ്. മലയാള സിനിമയ്ക്ക് ഗംഭീരമായ തുടക്കം ലഭിച്ച വർമാണിത്. ഒരുപാട് നല്ല സിനിമകൾ വന്നു, തിയറ്ററുകളിൽ വീണ്ടും സജീവമായി, അങ്ങനെ നിൽക്കുന്ന വേളയിൽ നമ്മൾ പ്രതീക്ഷിക്കാത്ത സംഭവങ്ങൾ ഉണ്ടായി. അതിന്റെ ഒരു നെഗറ്റീവിറ്റി സിനിമാ മേഖലയിൽ മൊത്തം വരുന്നു. തിയറ്ററുകളെ അത് ബാധിച്ചോ ഇല്ലയോ എന്ന് അറിയില്ല. പക്ഷേ ഓണം സീസൺ എന്നത് എല്ലാ ബിസിനസും പോലെ സിനിമയ്ക്കും വളരെ പ്രധാനപ്പെട്ടൊരു സീസൺ ആണ്. ആ ഒരു സീസൺ സജീവമാക്കണം എന്ന ഉദ്ദേശം മാത്രമായിരുന്നു ഞങ്ങൾ ഉണ്ടായത്. മൂന്ന് സ്ഥലങ്ങൾ നിൽക്കുന്നൊരു സമയത്താണ് ഞങ്ങൾക്ക് ഇങ്ങനെ ഒരു തോന്നൽ വരുന്നത്. തീർച്ചയായും അതിലൊരു തെറ്റുണ്ട്. ബാക്കിയുള്ള സിനിമകൾ ഞങ്ങൾ പറഞ്ഞില്ല എന്നത് തെറ്റാണ്. അത് ഞങ്ങൾക്ക് മനസിലായി", എന്ന് ആസിഫ് അലി പറയുന്നു.
'തോന്നുവാണേൽ കഴിക്കും'; വിവാഹ എപ്പോഴെന്ന ചോദ്യത്തിന് മാസ് മറുപടിയുമായി നിഖില വിമല്‍
"പക്ഷേ അതിന് പിന്നിൽ ഉണ്ടായിരുന്ന ആഗ്രഹം ഭയങ്കര പോസിറ്റീവ് ആയിരുന്നു. ഞങ്ങളുടെ സിനിമയെ കുറിച്ചുള്ള ആവേശം പ്രേക്ഷകരോട് പങ്കുവയ്ക്കുക എന്ന ആഗ്രഹത്തോടെയാണ് വീഡിയോ ചെയ്തത്. മൂന്ന് സിനിമയ്ക്ക് വേണ്ടി ഞങ്ങൾ ഒരുമിച്ച് വരുക എന്നത് പ്രേക്ഷകർക്കും ഇഷ്ടമാകും എന്നൊക്കെ കരുതിയാണ് ചെയ്തത്. അതൊക്കെയെ ചിന്തിച്ചുള്ളൂ. സിനിമ കാണുക എന്നത് പ്രേക്ഷകരുടെ തീരുമാനമാണ്. നമുക്ക് മാർക്കറ്റ് ചെയ്യാനെ പറ്റുള്ളൂ. പേര് പറഞ്ഞില്ലെന്ന് വച്ച് ഒരു സിനിമയ്ക്കും മോശം സംഭവിക്കില്ല. പേര് വിട്ടു പോയതിൽ വിഷമമുണ്ടായി. പക്ഷേ അതിന് പിന്നിൽ നടന്ന കഥ ഇതാണ്", എന്നും ആസിഫ് അലി കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ