മഞ്ഞുമ്മല്‍ ബോയ്‍സിലെ സുഭാഷ് ആകേണ്ടിയിരുന്നത് ശ്രീനാഥ് ഭാസിയായിരുന്നില്ല, ഹിറ്റ് നടന്റെ വെളിപ്പെടുത്തൽ

Published : Jan 05, 2025, 10:16 AM IST
മഞ്ഞുമ്മല്‍ ബോയ്‍സിലെ സുഭാഷ് ആകേണ്ടിയിരുന്നത് ശ്രീനാഥ് ഭാസിയായിരുന്നില്ല, ഹിറ്റ് നടന്റെ വെളിപ്പെടുത്തൽ

Synopsis

മഞ്ഞുമ്മല്‍ ബോയ്‍സില്‍ മറ്റൊരു നടനെയായിരുന്നു ആദ്യം സുഭാഷാകാൻ പരിഗണിച്ചിരുന്നത്.

മലയാളത്തിലെ എക്കാലത്തെയും ഒരു ഹിറ്റ് ചിത്രമാണ് മ‍ഞ്ഞുമ്മല്‍ ബോയ്‍സ്. ആദ്യമായി മലയാള സിനിമയെ 200 കോടി ക്ലബിലെത്തിച്ചത് മഞ്ഞുമ്മല്‍ ബോയ്‍സ് ആണ്. ഒരു സര്‍വൈവല്‍ ചിത്രമായിരുന്നു ഇത്. താനും മഞ്ഞുമ്മല്‍ ബോയ്‍സ് സിനിമയില്‍ ഭാഗമാകേണ്ടിയിരുന്നത് ആയിരുന്നുവെന്ന് ആസിഫ് അലി വെളിപ്പെടുത്തിയിരിക്കുകയാണ്.

ഒരു അഭിമുഖത്തിലാണ് ആസിഫ് അലി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.  മഞ്ഞുമ്മല്‍ ബോയ്‍സില്‍ കുഴിയില്‍ പോകേണ്ടത് താൻ ആയിരുന്നു. പല ചര്‍ച്ചകളുടെയും പുറത്ത് താൻ സിനിമയ്‍ക്ക് ബാധ്യതയാകുമെന്ന് കരുതി മാറിയതാണ് എന്നും പറയുന്നു ആസിഫ് അലി.  ശ്രീനാഥ് ഭാസി ചെയ്‍ത പ്രധാന കഥാപാത്രത്തിനായിരുന്നു നടൻ ആസിഫ് അലിയെ പരിഗണിച്ചത്.

ആസിഫ് അലിയുടെ കിഷ്‍കിന്ധാ കാണ്ഡം സിനിമ അടുത്തിടെ വൻ വിജയമായി മാറിയിരുന്നു. നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കിഷ്‍കിന്ധാ കാണ്ഡം 50 കോടി ക്ലബിലെത്തിയെന്ന് ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക്കിന്റെ കളക്ഷൻ റിപ്പോര്‍ട്ടിലും ശരിവയ്‍ക്കുന്നു. ആസിഫ് അലി സോളോ നായകനായ ചിത്രം ഇത്തരം ഒരു നേട്ടത്തില്‍ എത്തുന്നത് ആദ്യമായിട്ടാണ് എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ 2018 ആഗോളതലതലത്തില്‍ 177 കോടി നേടിയിട്ടുണ്ടെങ്കിലും മറ്റ് യുവ നടൻമാരും കഥാപാത്രങ്ങളായി നിര്‍ണായകമായിരുന്നു.

ആസിഫിന്റെ കിഷ്‍കിന്ധാ കാണ്ഡം സിനിമയുടെ സംവിധാനം നിര്‍വഹിച്ചത് ദിൻജിത്ത് അയ്യത്താൻ ആണ്. ആസിഫിനൊപ്പം കിഷ്‍കിന്ധാ കാണ്ഡം എന്ന സിനിമയില്‍ വിജരാഘവൻ, അപര്‍ണ ബാലമുരളി, അശോകൻ, ജഗദീഷ്, മേജര്‍ രവി, നിഴല്‍ഗള്‍ രവി നിഷാൻ, ഷെബിൻ ബെൻസണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്ന ബാഹുല്‍ രമേഷാണ്. തിരക്കഥ എഴുതിയിരിക്കുന്നതും ബാഹുല്‍ രമേഷാണ്. നിര്‍മാണം ജോബി ജോര്‍ജ് തടത്തിലാണ്, 126 മിനിറ്റാണ് ത്രില്ലര്‍ ഴോണറിലുള്ള ചിത്രത്തിന്റെ ദൈര്‍ഘ്യം, സംഗീതം നിര്‍വഹിച്ചിരിക്കുന്നത് മുജീബ് മജീദാണ്.

Read More: ബജറ്റ് 200 കോടി, വമ്പൻ സിനിമ ഉപേക്ഷിച്ചിട്ടില്ല, നിറഞ്ഞാടാൻ മോഹൻലാല്‍ വീണ്ടും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഒടിടിയില്‍ ന്യൂഇയര്‍ ഫെസ്റ്റിവല്‍! കാണാം ഈ മലയാള സിനിമകള്‍
ആരാധക ആവേശം അതിരുകടന്നു, ചെന്നൈ വിമാനത്താവളത്തില്‍ നിലത്ത് വീണ് വിജയ്: വീഡിയോ