'വോട്ട് ഉത്തരവാദിത്വം, ജനാധിപത്യത്തിന് നല്ലതാകുന്ന ആളുകളുടെ വിജയം പ്രതീക്ഷിക്കുന്നു', വോട്ടുചെയ്ത് ആസിഫ് അലി

By Web TeamFirst Published Apr 26, 2024, 12:13 PM IST
Highlights

'അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും പറയാൻ ഉദ്ദേശിക്കുന്നില്ല'

തൊടുപുഴ : വോട്ട് ചെയ്യുകയെന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്വവും കടമയുമാണെന്ന് നടൻ ആസിഫ് അലി. വോട്ട് ചെയ്ത് തെരഞ്ഞെടുപ്പിൽ പങ്കാളിയാകുന്നതിൽ നിന്നും ആരും പിന്മാറി നിൽക്കുന്നത് ശരിയല്ല. നമുക്ക് പിന്തുണ നൽകാനും എതിർപ്പ് പ്രകടിപ്പിക്കാനുളള അവസരവുമാണ് വോട്ടിംഗ്. എല്ലാവരും വോട്ട് ചെയ്യണം. മികച്ച രാഷ്ട്രീയ അവസ്ഥ രാജ്യത്ത് ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്. സഹപ്രവർത്തകർ മത്സരിക്കുന്നുണ്ട്. അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും പറയാൻ ഉദ്ദേശിക്കുന്നില്ല. ജനാധിപത്യത്തിന് നല്ലത് വരുന്ന ആളുകളുടെ വിജയമാണ് പ്രതീക്ഷിക്കുന്നത്. ചൂട് കാരണം ആരും വോട്ട് ചെയ്യാതെ ഇരിക്കരുതെന്നും ആസിഫലി പറഞ്ഞു.

തൊടുപുഴ ഇടവെട്ടി കുമ്മൻകല്ല് ബി ടി എം എൽ പി സ്കൂളിലെത്തിയാണ് ആസിഫ് അലി വോട്ട് രേഖപ്പെടുത്തി. സഹോദരനും നടനുമായ അസ്‌കർ അലിയും ഒപ്പമുണ്ടായിരുന്നു.  

വോട്ടിംഗ് മെഷീനിലെ ക്രമക്കേട്:പരാതി വസ്തുതാ വിരുദ്ധം, വോട്ടർക്കെതിരെ നിയമ നടപടിയെന്ന് കോഴിക്കോട് കലക്ടര്‍


 

click me!