ഇൻവെസ്റ്റി​ഗേഷൻ ത്രില്ലറല്ല, കണ്ട് മറന്നൊരു സിനിമയുടെ പരിവർത്തനം; രേഖാചിത്രത്തെ കുറിച്ച് ആസിഫ് അലി

Published : Dec 29, 2024, 09:04 PM IST
ഇൻവെസ്റ്റി​ഗേഷൻ ത്രില്ലറല്ല, കണ്ട് മറന്നൊരു സിനിമയുടെ പരിവർത്തനം; രേഖാചിത്രത്തെ കുറിച്ച് ആസിഫ് അലി

Synopsis

പ്രേക്ഷകർ കണ്ട് മറന്ന ഒരു സിനിമയുടെ പരിവർത്തനമാണ് 'രേഖാചിത്രം' എന്നാണ് ആസിഫ് അലി പറയുന്നത്.

മ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റി’ന് ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന 'രേഖാചിത്രം' 2025 ജനുവരി 9ന് തിയറ്റർ റിലീസ് ചെയ്യും. ആസിഫ് അലിയും അനശ്വര രാജനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് നിർമ്മിക്കുന്നത്. 

ചിത്രത്തിന്റെ ട്രെയിലർ വലിയ രീതിയിൽ സ്വീകാര്യത നേടിയപ്പോൾ, ചിത്രത്തെ കുറിച്ച് ഒരു പ്രമുഖ ചാനലിൽ ആസിഫ് അലി പറഞ്ഞ വാക്കുകളാണിപ്പോൾ പ്രേക്ഷകരെ ആകാംക്ഷയിൽ ആഴ്ത്തിയിരിക്കുന്നത്. പ്രേക്ഷകർ കണ്ട് മറന്ന ഒരു സിനിമയുടെ പരിവർത്തനമാണ് 'രേഖാചിത്രം' എന്നാണ് ആസിഫ് അലി പറയുന്നത്. അതോടൊപ്പം ഇതൊരു ഇൻവെസ്റ്റി​ഗേഷൻ ത്രില്ലറല്ല ഇൻവെസ്റ്റിഗേഷൻ ഡ്രാമയാണെന്നും ആസിഫ് അലി പറയുന്നുണ്ട്. 

"രേഖാചിത്രം ഓൾട്ടർനേറ്റീവ് ഹിസ്റ്ററി കാറ്റ​ഗറിയിൽ അതാവാ ആ ജോണറിൽ വരുന്ന സിനിമയാണ്. ഞാനിതിന്റെ സ്ക്രിപ്റ്റ് കേൾക്കുന്നത് ഏകദേശം ഒന്നര വർഷം മുന്നെയാണ്. നമ്മളൊക്കെ കണ്ടു മറന്ന ഒരു സിനിമ, ആ സിനിമയിൽ സംഭവിച്ചു എന്ന രീതിയിലേക്ക് വ്യഖ്യാനിക്കപ്പെടുന്ന ഒരു ക്രൈം. അതിനെ ബേസ് ചെയ്തുകൊണ്ടാണ് ഇതിന്റെ കഥ പോവുന്നത്. സ്ക്രീൻ പ്ലേ വായിക്കുമ്പോൾ എനിക്ക് ഭയങ്കര എക്സൈറ്റ്മെന്റ് ഉണ്ടായിരുന്നു. ഇപ്പൊ ഞാനത് ഏതാണ് സിനിമ എന്ന് പറയാനാഗ്രഹിക്കുന്നില്ല. നമുക്കൊല്ലാം വളരെ ഫെമിലിയറായിട്ടുള്ളൊരു സിനിമയാണ്. അതിലെ പാട്ടുകൾ ഭയങ്കര ഹിറ്റാണ്. എന്റെ ചെറുപ്പം മുതലേ ഞാൻ കണ്ടിട്ടുള്ളൊരു സിനിമയാണ്. ഇതിനെ ഇൻവെസ്റ്റി​ഗേഷൻ ത്രില്ലറെന്നൊന്നും പറയാൻ പറ്റില്ല. ഒരു ഇൻവെസ്റ്റിഗേഷൻ ഡ്രാമ, അങ്ങനെ പറയേണ്ടൊരു സിനിമയാണ്. എനിക്ക് ഭയങ്കര പുതുമ തോന്നുന്നൊരു കഥയും ചുറ്റുപാടുമൊക്കെയാണ് സിനിമയുടേത്." എന്നാണ് ആസിഫ് അലി പറഞ്ഞത്. 

പൊലീസ് ഗെറ്റപ്പിൽ ആസിഫ് അലി പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിൽ വിവേക് ​ഗോപിനാഥ് എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി അവതരിപ്പിക്കുന്നത്. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥക്ക് ജോൺ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്. ആസിഫ് അലി, അനശ്വര രാജൻ എന്നിവർക്കൊപ്പം മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 

ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് (‘ആട്ടം’ ഫെയിം) തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. പ്രേക്ഷകർ ഇതുവരെ കാണാത്ത വിധത്തിൽ വ്യത്യസ്തമായ ലുക്കിലാണ് താരങ്ങൾ അണിനിരക്കുന്നത്. ‘മാളികപ്പുറം’, ‘2018’ ‘ആനന്ദ് ശ്രീബാല’ എന്നീ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന സിനിമയാണിത്. വമ്പൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. 

ചിത്രത്തിന്റെതായി ഇതുവരെ പുറത്തുവിട്ട പോസ്റ്ററുകൾക്കും ചിത്രത്തിന്റെ ടീസർ, ട്രെയിലർ എന്നിവക്കും ഗംഭീര വരവേൽപ്പാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിച്ചിരുന്നത്. നിഗൂഢതകൾ ഒളിപ്പിച്ചെത്തിയ സെക്കൻഡ് ലുക്കും പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. 

ബോളിവുഡ് അടക്കി വാണ് മാർക്കോ; 250ലേറെ അധിക സ്ക്രീനുകളിൽ ഉണ്ണി മുകുന്ദൻ പടം

ഛായാഗ്രഹണം: അപ്പു പ്രഭാകർ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, കലാസംവിധാനം: ഷാജി നടുവിൽ, സംഗീത സംവിധാനം: മുജീബ് മജീദ്, ഓഡിയോഗ്രഫി: ജയദേവൻ ചാക്കടത്ത്, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, വിഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, വിഫ്എക്സ് സൂപ്പർവൈസർസ്: ആൻഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു, കളറിസ്റ്റ്: ലിജു പ്രഭാകർ, കളറിംഗ് സ്റ്റുഡിയോ: രംഗ് റെയ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, പ്രേംനാഥ്‌, പ്രൊഡക്ഷൻ കോർഡിനേറ്റർ: അഖിൽ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്പനി മാനേജേഴ്സ്: ദിലീപ്, ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം, സംഘട്ടനം: ഫാന്റം പ്രദീപ്‌, സ്റ്റിൽസ്: ബിജിത് ധർമ്മടം, ഡിസൈൻ: യെല്ലോടൂത്ത്, പി ആർ ഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

അരുണ്‍ വിജയ്‍യുടെ 'രെട്ട തല' 25 ന്; ട്രെയ്‍ലറിന് മികച്ച പ്രതികരണം
കേന്ദ്ര കഥാപാത്രമായി നിഖില വിമല്‍; 'പെണ്ണ് കേസ്' ജനുവരി 16 ന്