
തന്റെ പേരും പറഞ്ഞ് സംസാരിക്കുന്ന വ്യജന്മാരിൽ വഞ്ചിതരാകരുതെന്ന മുന്നറിയിപ്പുമായി നടൻ ബാബു ആന്റണി(Babu Antony). ഇത്തരത്തിൽ ഒരു കുടുംബം വഞ്ചിതരായെന്നും നടൻ പറയുന്നു. ഇവർ പങ്കുവച്ച വിവരങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ പങ്കുവച്ചാണ് ബാബു ആന്റണി വ്യജന്മാർക്കെതിരെ രംഗത്തെത്തിയത്. മിമിക്രി കലാകാരന്മാർ അനുകരിക്കുന്ന ശബ്ദത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ് തൻ്റെ ശബ്ദമെന്നും നടൻ വ്യക്തമാക്കുന്നു.
"ദയവായി ഇത്തരം വ്യാജന്മാരിൽ വഞ്ചിതരാകരുത്. മിക്ക മിമിക്രി കലാകാരന്മാരും അനുകരിക്കുന്ന ശബ്ദത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് എന്റെ ശബ്ദം. ഈയിടെ പങ്കെടുത്തൊരു ടിവി ഷോയിൽ ഞാൻ അത് വ്യക്തമാക്കിയതാണ്. ജാക്‌സൺ എന്ന കഥാപാത്രത്തിന് വേണ്ടി സൃഷ്ടിച്ച "നാടോടി" എന്ന സിനിമയിൽ നിന്നാണ് അവർ എന്റെ ശബ്ദം കൂടുതലായി അനുകരിക്കുന്നത്. യഥാർത്ഥ ജീവിതത്തിൽ ജാക്സനെപ്പോലെ ഞാൻ ചിരിക്കുക പോലും ചെയ്യാറില്ല", എന്നാണ് ബാബു ആന്റണി ഫേസ്ബുക്കിൽ കുറിച്ചത്.
അതേസമയം, പവർ സ്റ്റാർ എന്ന ഒമർലുലു ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ബാബു ആന്റണി ആരാധകരിപ്പോൾ. നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിന്റെ സ്വന്തം ആക്ഷൻ കിംഗ് തിരിച്ചെത്തുന്നു എന്നതാണ് അതിന് കാരണം. 2020ലാണ് പവർ സ്റ്റാർ പ്രഖ്യാപിക്കപ്പെട്ടത്. പലതവണ ചിത്രീകരണം തുടങ്ങിയെങ്കിലും പലകാരണങ്ങളാൽ മാറ്റിവയ്ക്കുക ആയിരുന്നു. ശേഷം കഴിഞ്ഞ വർഷം ചത്രീകരണം തുടങ്ങുകയും ചെയ്തു. കൊക്കെയ്ന്‍ വിപണിയാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. ചിത്രം ഈ വർഷം ക്രിസ്മസ് റിലീസ് ആയി പ്രേക്ഷകർക്ക് മുന്നിലെത്തും.
ഹെഡ്മാസ്റ്റർ എന്ന ചിത്രമാണ് ബാബു ആന്റണിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കാരൂരിന്റെ 'പൊതിച്ചോറെ'ന്ന കഥയുടെ ചലച്ചിത്ര ആവിഷ്കാരമാണ് ഹെഡ്മാസ്റ്റർ. രാജീവ് നാഥ് സംവിധാനം ചെയ്ത ചിത്രം ജൂലൈ 29നാണ് റിലീസ് ചെയ്തത്. ചാനല്‍ ഫൈവിന്റെ ബാനറിൽ ശ്രീലാല്‍ ദേവരാജ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Thiruchithrambalam trailer : ധനുഷിനൊപ്പം നിത്യ മേനൻ, 'തിരുചിത്രമ്പലം' ട്രെയിലര്‍ പുറത്ത്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ