'ബാബുരാജ് ഗുരുതരാവസ്ഥയിലെന്ന് വ്യാജ റിപ്പോര്‍ട്ട്', വീഡിയോയുമായി നടൻ, ഗംഭീര മറുപടിയെന്ന് ആരാധകര്‍

Published : Jun 21, 2023, 06:45 PM IST
'ബാബുരാജ് ഗുരുതരാവസ്ഥയിലെന്ന് വ്യാജ റിപ്പോര്‍ട്ട്', വീഡിയോയുമായി നടൻ, ഗംഭീര മറുപടിയെന്ന് ആരാധകര്‍

Synopsis

ഗുരുതരവാസ്ഥയില്‍ ആണെന്ന വ്യാജ വാര്‍ത്തയ്‍ക്ക് എതിരെ ബാബുരാജ്.

നടൻ ബാബുരാജിന്റെ ആരോഗ്യം ഗുരുതരാവസ്ഥയിലാണെന്നും ആശുപത്രിയല്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ചില ഓണ്‍ലൈൻ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. വ്യാജ റിപ്പോര്‍ട്ടിന് എതിരെ രസകരവും ശക്തവുമായ പ്രതികരണവുമായി ബാബുരാജ് എത്തിയിരിക്കുകയാണ്. താൻ വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. വ്യാജ റിപ്പോര്‍ട്ടിന്റെ സ്‍ക്രീൻ ഷോട്ടും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഞാൻ കാര്‍ഡിയോ ചെയ്യുകയാണ് കാര്‍ഡിയോ വാര്‍ഡില്‍ അല്ലെന്നുമാണ് ബാബുരാജ് ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. 'തലയ്‍ക്ക് മീതേ ശൂന്യാകാശം താഴെ മരുഭൂമി' എന്ന പാട്ടും പശ്ചാത്തലത്തില്‍ കേള്‍ക്കാം. വ്യാജ റിപ്പോര്‍ട്ടിന് എതിരെ രൂക്ഷമായിട്ടാണ് വീഡിയോയ്‍ക്ക് കമന്റുകള്‍ ആരാധകര്‍ എഴുതിയിരിക്കുന്നത്. 'നല്ല നിലാവുള്ള രാത്രി' എന്ന സിനിമയാണ് ബാബുരാജിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്.

നവാഗതനായ മർഫി ദേവസി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നല്ല നിലാവുള്ള രാത്രി ൃ'. ചെമ്പൻ വിനോദ് ജോസ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ്  ബാബുരാജിനൊപ്പം പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സ്ത്രീകഥാപാത്രങ്ങൾ ആരും തന്നെ ഇല്ലാത്ത ഒരു സിനിമയാണ് 'നല്ല നിലാവുള്ള രാത്രി'. 'നല്ല നിലാവുള്ള രാത്രി'യെന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് ചിത്രത്തിന്റെ നിര്‍മാണം. പ്രൊഡക്ഷൻ കൺട്രോളർ ഡേവിഡ്‍സൺ സി ജെയാണ്. സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിന്റെ ചിത്രത്തിന്റെ വസ്ത്രാലങ്കാരം അരുൺ മനോഹർ ആണ്.

'നല്ല നിലാവുള്ള രാത്രി' എന്ന ചിത്രത്തിന്റെ ക്രിയേറ്റിവ് ഹെഡ് ഗോപികാ റാണിയാണ്. രാജശേഖരൻ ആണ് ചിത്രത്തിന്റെ സ്റ്റണ്ട്. സംഗീതം കൈലാസ് മേനോൻ ആണ്. ഓഡിയോഗ്രാഫി വിഷ്‍ണു ഗോവിന്ദ്, ആർട്ട് ത്യാഗു തവനൂർ, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് അമൽ, ചീഫ് അസ്സോസിയേറ്റ് ദിനിൽ ബാബു, പോസ്റ്റർ ഡിസൈൻ യെല്ലോടൂത്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ, മീഡിയ പ്ലാനിങ് & മാർക്കറ്റിംഗ് ഡിസൈൻ പപ്പറ്റ് മീഡിയ, പി ആർ ഒ സീതലക്ഷ്‍മി എന്നിവരുമാണ് 'നല്ല നിലാവുള്ള രാത്രി' എന്ന ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

Read More: അജിത്തിന്റെ 'തുനിവി'ന് ശേഷം മഞ്‍ജു വാര്യര്‍ വീണ്ടും തമിഴില്‍

'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഗായിക എസ്. ജാനകിയുടെ ഏക മകൻ മുരളി കൃഷ്ണ അന്തരിച്ചു
വമ്പൻ റിലീസുമായി യുവതാരങ്ങൾ; ഓണം റിലീസ് റെക്കോർഡുകൾ തിരുത്തുമോ?