നടന്‍ ബാലയും ഗായിക അമൃത സുരേഷും ഔദ്യോഗികമായി വേര്‍പിരിഞ്ഞു

Published : Dec 09, 2019, 10:11 AM IST
നടന്‍ ബാലയും ഗായിക അമൃത സുരേഷും ഔദ്യോഗികമായി വേര്‍പിരിഞ്ഞു

Synopsis

ചലച്ചിത്ര താരം ബാലയും പിന്നണി ഗായിക അമൃത സുരേഷും വിവാഹമോചിതരായി. കഴിഞ്ഞ ദിവസം എറണാകുളം കുടുംബകോടതിയില്‍ എത്തിയാണ് ഇരുവരും നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഒദ്യോഗികമായി വിവാഹ ബന്ധം വേര്‍പെടുത്തിയത്

ചലച്ചിത്ര താരം ബാലയും പിന്നണി ഗായിക അമൃത സുരേഷും വിവാഹമോചിതരായി. കഴിഞ്ഞ ദിവസം എറണാകുളം കുടുംബകോടതിയില്‍ എത്തിയാണ് ഇരുവരും നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഒദ്യോഗികമായി വിവാഹ ബന്ധം വേര്‍പെടുത്തിയത്. 2010ലായിരുന്നു ഇരുവരും വിവാഹിതരായത്. ഏഴു വയസുകാരിയായ ഏകമകള്‍ അവന്തികയെ അമ്മയായ അമൃതയ്ക്കൊപ്പം വിടാനും ഇരുവരും തമ്മില്‍ ധാരണയായിട്ടുണ്ട്. നടന്‍ ബാല തന്റെ സുഹൃത്തുക്കള്‍ക്കും അമൃത കുടുംബത്തിനൊപ്പവുമാണ് കോടതിയിലെത്തിയത്. 

റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന അമൃത, ഷോയില്‍ അതിഥിയായി എത്തിയ ശേഷമുള്ള പരിചയമായിരുന്നു ബാലയുമായുള്ള വിവാഹത്തിലേക്ക് എത്തിയത്. തമിഴിലെ ഡോക്യുമെന്ററി സംവിധായകനായ ജയകുമാറിന്റെയും ചെന്താമരയുടെയും മകനാണ് ബാല. ഇടപ്പള്ളി അമൃതവർഷിണിയിൽ ഉദ്യോഗസ്ഥൻ പിആർ സുരേഷിന്റെയും ലൈലയുടെയും മകളാണ് അമൃത. 

ഏഷ്യാനെറ്റിലെ  സ്റ്റാർ സിംഗറിലൂടെയാണ് അമൃത ഗാനരംഗത്തേക്ക് എത്തിയത്. തുടര്‍ന്ന് അമൃതം ഗമയ എന്ന ബാൻഡിനൊപ്പം സംഗീത രംഗത്ത് സജീവമാണ് അമൃതിയിപ്പോള്‍. അനിയത്തി അഭിരാമി സുരേഷിനൊപ്പം സ്റ്റേജ് ഷോകളിലും സജീവമാണ് അമൃത.  പുലിമുരുകനിൽ ഉൾപ്പെടെ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത ബാല ഇടയ്ക്ക്  സംവിധാന രംഗത്തേക്കും ചുവടുവച്ചു. മകളുടെ പിറന്നാളിനോടനുബന്ധിച്ച് ബാല പുറത്തുവിട്ട വീഡിയോ വൈറലായിരുന്നു.

PREV
click me!

Recommended Stories

ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും
2025ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ; ആദ്യ പത്തിൽ ഇടം പിടിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ 'മാർക്കോ'