എലിസബത്തിനും 'ചെകുത്താനു'മെതിരെ പൊലീസില്‍ പരാതിയുമായി ബാല; മാധ്യമങ്ങള്‍ക്കുമുന്നില്‍ കരച്ചിലടക്കി കോകില

Published : Mar 15, 2025, 07:52 PM IST
എലിസബത്തിനും 'ചെകുത്താനു'മെതിരെ പൊലീസില്‍ പരാതിയുമായി ബാല; മാധ്യമങ്ങള്‍ക്കുമുന്നില്‍ കരച്ചിലടക്കി കോകില

Synopsis

കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് ആണ് പരാതി നല്‍കിയത്

മുൻ പങ്കാളി എലിസബത്തിനെതിരെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി നടൻ ബാല. എലിസബത്ത് സമൂഹ മാധ്യമങ്ങൾ വഴി തന്നെ തുടർച്ചയായി അപമാനിക്കുന്നുവെന്നാണ് ആരോപണം. എലിസബത്തിനെതിരെയും യൂട്യൂബർ അജു അലക്സിനെതിരെയും ബാലയുടെ ഭാര്യ കോകിലയും പരാതി നൽകി.

മുന്‍ പങ്കാളി എലിസബത്ത്, യൂട്യൂബർ അജു അലക്സ് എന്നിവർക്കെതിരെ  ഗുരുതര ആരോപണങ്ങളുമായാണ് നടന്‍ ബാലയും ഭാര്യ കോകിലയും പോലീസിൽ പരാതി നൽകിയിരിക്കുന്നത്. വെബ് സിരീസ് പോലെ വീഡിയോകൾ നിർമ്മിച്ച്  തന്റെ കുടുംബത്തെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം ഭീഷണി കോൾ വന്നുവെന്നും ഇതിൽ ചെകുത്താൻ എന്ന പേരില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളില്‍ കോണ്ടെന്‍റ് ക്രിയേറ്റര്‍ ആയ അജു അലക്സിന് 50 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടതായും ബാല പറഞ്ഞു.

മുൻ ഭാര്യ അമൃത സുരേഷും ഗൂഢാലോചനയ്ക്ക് പിന്നിലുണ്ടെന്നും കോകിലയുടെ പരാതിയിൽ പറയുന്നു. നിരന്തരം അപവാദ പ്രചരണം നടത്തുകയാണെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവനകൾ നടത്തിയതായും കോകില ആരോപിച്ചു. മാധ്യമങ്ങളോടെ പ്രതികരിക്കവെ കോകില പൊട്ടികരഞ്ഞു. 2019 ൽ ഗായിക അമൃത സുരേഷുമായി ദാമ്പത്യബന്ധം വേർപ്പെടുത്തിയ ബാല രണ്ടു വർഷത്തിലധികം തൃശൂർ സ്വദേശിനി എലിസബത്തും ഒരുമിച്ച് കഴിഞ്ഞിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ബന്ധുവായ കോകിലയെ ബാല വിവാഹം ചെയ്തത്.

ALSO READ : വേറിട്ട വേഷത്തില്‍ മണികണ്ഠന്‍; 'രണ്ടാം മുഖം' ഏപ്രിലില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

വേറിട്ട ലുക്കിൽ നസ്ലിൻ; പ്രതീക്ഷയേറ്റി ‘മോളിവുഡ് ടൈംസ്’ ഫസ്റ്റ് ലുക്ക്
'ജന നായകന്റെ സെറ്റില്‍ എല്ലാവര്‍ക്കും ഇഷ്ടമുള്ള താരമാണ് മമിത..'; പ്രശംസകളുമായി എച്ച് വിനോദ്