
നിവിൻ പോളിയും ബാലചന്ദ്ര മേനോനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ പ്രതിഛായ എന്ന ചിത്രം തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. രാഷ്ട്രീയ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ ചിത്രം ചർച്ചയാകുമ്പോൾ വ്യാജ പീഡനകേസുകളെ കുറിച്ച് ബാലചന്ദ്ര മേനോൻ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. പെണ്ണ് കേസ് വന്നാല്‍ പലരും തകര്‍ന്ന് പോകുമെന്ന് അറിയാവുന്നത് കൊണ്ട് അത്തരം കേസുകൾ ഉണ്ടാക്കുന്നതെന്ന് ബാലചന്ദ്ര മേനോൻ പറയുന്നു.
പെണ്ണ് കേസ് വന്നാല്‍ പലരും തകര്‍ന്ന് പോകും. അതുകൊണ്ടാണ് പലരും പെണ്ണ് കേസ് ഉണ്ടാക്കുന്നത്. ഒരു കേസ് ഏര്‍പ്പാടാക്കി ഒരു പുരുഷനെതിരെ പരാതി പറയാന്‍ തയ്യാറാക്കി, ആ വ്യക്തിയെ പെടുത്തുകയാണ്. അതൊരു ചതിയാണ്. പറഞ്ഞാല്‍ ഇപ്പോള്‍ എന്ത് ചെയ്യാന്‍ പറ്റും. ഇപ്പോൾ, ബാലചന്ദ്ര മേനോന്‍ ഇന്നാരുടെയും ഇന്നാരുടെയും മകന്‍. നടനാണ് സംവിധായകനാണ്. എല്ലാവര്‍ക്കും അറിയാവുന്ന ഡാറ്റയാണ് അത്. അതുണ്ടാക്കുന്നൊരു ധാരണയുണ്ട്. അത് നിലനില്‍ക്കെ ബാലചന്ദ്ര മേനോന്‍ അസഭ്യമായ വാക്ക് പറഞ്ഞാല്‍ പോലും അതൊന്നും ഈ കരക്കാര്‍ വിശ്വസിക്കേല. ആ സൈസ് ഒന്നും ഇപ്പോള്‍ ചെലവാകത്തില്ല. അതുകൊണ്ടാണ് രാഹുല്‍ ഈശ്വറൊക്കെ പറഞ്ഞത് പുരുഷ കമ്മീഷന്‍ വേണമെന്ന്. പെണ്ണുങ്ങള്‍ അഴിഞ്ഞാടി ഇറങ്ങിയിരിക്കുകയാണ്. എന്തും പറയും. അവര്‍ക്ക് ഒരു പരിചയവുമില്ലെങ്കിലും അങ്ങ് പറയുകയാണ്. എന്താണ് സംഭവം? വെളുത്തിരിക്കുന്ന ഒരു പ്രതലം. അതില്‍ അല്പം ചെളി വാരി എറിയാം. അതിലൂടെ അവര്‍ക്ക് കിട്ടുന്ന ലാഭം എന്താണെന്ന് എനിക്കറിയില്ല. അതിലുള്ള ആനന്ദം എന്താണെന്നും അറിയില്ല. നമ്മള്‍ അവരെ അകറ്റാന്‍ നോക്കുവാ. സംസാരിക്കാന്‍ പോലും പോകില്ല. അവരെ പേടിച്ച് മാറിയെന്നാണ് അവര്‍ കരുതുന്നത്. പക്ഷേ അടുപ്പിക്കാന്‍ കൊള്ളാത്തത് കൊണ്ടാണ്. സത്യം അതാണ്. ഇത്തരം ആള്‍ക്കാരോട് സിമ്പതിയാണ് തോന്നുന്നത്. ഒരു മനുഷ്യ ജീവിതം കിട്ടിയിട്ട് ഇങ്ങനെ നശിപ്പിച്ച് കളയുന്നല്ലോ എന്ന്. എന്തെല്ലാം നല്ല കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും. പകരം കണ്ടവന്‍റെ ദേഹത്ത് ചെളിവാരി എറിയും. അപ്പോള്‍ കുറേ ആള്‍ക്കാര് വരും. അവരങ്ങ് എയറിലാകും. കുറ്റവാളികൾ ശിക്ഷിക്കപ്പെടും. ഒൺ ടു ടോക്ക് എന്ന ചാനലിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ