ബാലയ്യയുടെ തീപ്പൊരി പ്രകടനം; അതിരുവിട്ട് ആ​ഘോഷം, സ്ക്രീനിന് തീയിട്ട് ആരാധകർ - വീഡിയോ

By Web TeamFirst Published Jan 13, 2023, 5:18 PM IST
Highlights

അഖണ്ഡയുടെ വിജയത്തിനു ശേഷം ബാലയ്യ എന്ന ബാലകൃഷ്ണ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം കൂടിയാണ് 'വീര സിംഹ റെഡ്ഡി'

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള നടനാണ്  നന്ദമുറി ബാലകൃഷ്ണ. ഏറെ ആഘോഷത്തോടെയാണ് ബാലകൃഷ്ണയുടെ ഓരോ സിനിമികളും പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. 'വീര സിംഹ റെഡ്ഡി'എന്ന ചിത്രമാണ് ബാലയ്യയുടേതായി ഒടുവിൽ തിയറ്ററിൽ എത്തിയ ചിത്രം. പൊങ്കൽ ദിനത്തിൽ എത്തിയ ചിത്രത്തെ വലിയ ആ​ഘോഷത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ഈ അവസരത്തിൽ ഇത്തരത്തിലുള്ളൊരു ആഘോഷം സ്ക്രീനിം​ഗ് മുടക്കുന്നതിലേക്ക് വരെ എത്തിയെന്ന വാർത്തയാണ് പുറത്തുവരുന്നത്. 

വിശാഖപട്ടണത്തിന് അടുത്തുള്ള സബ്ബാവാരം എന്ന സ്ഥലത്തെ തിയറ്ററിലാണ് സംഭവം. 'വീരസിംഹ റെഡ്ഡി'യുടെ സിക്രീനിങ്ങിനിടെ തിയറ്റർ സ്ക്രീനിൽ തീ പടരുകയായിരുന്നു. ആരാധകരുടെ അതിരുവിട്ട ആവേശപ്രകടനത്തിനിടെ സംഭവിച്ച അപകടമാണിതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഈ വേളയിൽ തിയറ്ററിൽ ഉണ്ടായിരുന്നവരെ വേ​ഗം ഒഴിപ്പിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന്റെ വീഡിയോകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. 



Safety Patichandi pic.twitter.com/Vg3F10At4T

— Milagro Movies (@MilagroMovies)

ഗോപിചന്ദ് മലിനേനി സംവിധാനം രചനയും നിർവഹിച്ച ചിത്രമാണ് വീര സിംഹ റെഡ്ഡി. ശ്രുതി ഹാസന്‍ നായികയായി എത്തിയ ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് ഹണി റോസും ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. വരലക്ഷ്മി ശരത്കുമാര്‍, ദുനിയ വിജയ്, പി രവി ശങ്കര്‍, ചന്ദ്രികാ രവി, അജയ് ഘഓഷ്, മുരളി ശര്‍മ്മ തുടങ്ങിയവരും താരനിരയിലുണ്ട്. 

തെലുങ്കിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറില്‍ നവീന്‍ യെര്‍നേനിയും രവി ശങ്കര്‍ യലമന്‍ചിലിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സംഗീതം തമന്‍ എസ്, ഛായാഗ്രഹണം റിഷി പഞ്ചാബി, എഡിറ്റിംഗ് നവീന്‍ നൂലി, സംഘട്ടനം റാം- ലക്ഷ്മണ്‍, വി വെങ്കട്, പ്രൊഡക്ഷന്‍ ഡിസൈനര്‍ എ എസ് പ്രകാശ്. സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് സായ് മാധവ് ബുറയാണ്. 

ബോക്സ് ഓഫീസ് കീഴടക്കുമോ തുനിവ് ? അജിത്തിനൊപ്പമുള്ള കാൻഡിഡ് ഫോട്ടോയുമായി മഞ്ജു വാര്യർ

അഖണ്ഡയുടെ വിജയത്തിനു ശേഷം ബാലയ്യ എന്ന ബാലകൃഷ്ണ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം കൂടിയാണ് 'വീര സിംഹ റെഡ്ഡി'. ബാലയ്യയുടെ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം കൂടി ആയിരുന്നു അഖണ്ഡ. 

click me!