Bhavana : ചുവപ്പഴകില്‍ ഭാവന, ഫോട്ടോ പങ്കുവെച്ച് താരം

Published : May 01, 2022, 04:38 PM ISTUpdated : May 01, 2022, 04:45 PM IST
Bhavana : ചുവപ്പഴകില്‍ ഭാവന, ഫോട്ടോ പങ്കുവെച്ച് താരം

Synopsis

നടി ഭാവന പങ്കുവെച്ച ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍ (Bhavana).

മലയാളത്തിന്റെ പ്രിയ താരങ്ങളില്‍ ഒരാളാണ് ഭാവന. ഇൻസ്റ്റാഗ്രാമില്‍ സജീവമായി ഇടപെടുന്ന താരവുമാണ് ഭാവന. ഭാവനയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായി മാറാറുണ്ട്. ഭാവന പങ്കുവെച്ച പുതിയ ഫോട്ടോകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത് (Bhavana).

ചുവപ്പ് നിറത്തിലുള്ള ഗൗണണിഞ്ഞാണ് ഫോട്ടോഷൂട്ട് ചെയ്‍തിരിക്കുന്നത്. എന്തായാലും ഭാവനയുടെ പുതിയ ഫോട്ടോഷൂട്ട് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഒട്ടേറേ പേരാണ് ഭാവനയുടെ ഫോട്ടോഷൂട്ടിന് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്. അഞ്ച് വര്‍ഷത്തെ ഇടവേളയ്‍ക്ക് ശേഷം ഒരു മലയാള സിനിമയില്‍ ഭാവന നായികയാകുന്നുമുണ്ട്.

 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്നാണ് ഭാവന നായികയാകുന്ന ചിത്രത്തിന്റെ ചിത്രത്തിന്റെ പേര്. നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്റഫാണ് സംവിധായകൻ. ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദര്‍ ചിത്രം നിര്‍മ്മിക്കുന്നു.

Read More : അഞ്ച് വർഷത്തിന് ശേഷം ഭാവനയുടെ തിരിച്ചുവരവ്; 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' വരുന്നു

 സിനിമയുടെ ഛായാഗ്രഹണം അരുണ്‍ റുഷ്‍ദിയും അനീസ് നാടോടി കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വരികള്‍ എഴുതുന്നത് വിനായക് ശശികുമാറും, ശബ്ദലേഖനവും ഡിസൈനും ശബരിദാസ് തോട്ടിങ്കലും, സ്റ്റില്‍സ് രോഹിത് കെ സുരേഷുമാണ്. ശ്യാം മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

 സംവിധായകന്‍ ആദില്‍ മൈമൂനാഥ് അഷ്റഫ് തന്നെയാണ് രചനയും എഡിറ്റിംഗും നിര്‍വഹിക്കുന്നത്. തിരക്കഥയില്‍ കൂടെ പ്രവര്‍ത്തിച്ചട്ടുള്ള വിവേക് ഭരതനാണ് സംഭാഷണം എഴുതിയിരിക്കുന്നത്. മമ്മൂട്ടി -പാര്‍വതി തിരുവോത്ത് കൂട്ടുകെട്ടില്‍ എത്തുന്ന പുഴു എന്ന സിനിമയുടെ സഹനിര്‍മ്മാതാവ് കൂടിയാണ് റെനീഷ്.

വൻ തിരിച്ചുവരവിന് ഹരി, അരുണ്‍ വിജയ്‍യുടെ 'യാനൈ' റിലീസ് പ്രഖ്യാപിച്ചു

അരുണ്‍ വിജയ് നായകനാകുന്ന ചിത്രമാണ് യാനൈ. ഹിറ്റ് മേക്കര്‍ ഹരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു വൻ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് 'യാനൈ'യിലൂടെ ഹരി. ഇപോഴിതാ 'യാനൈ' എന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്.

തിയറ്ററുകളില്‍ തന്നെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജൂണ്‍ 17ന് ആണ് ചിത്രം റിലീസ് ചെയ്യുക. ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മലയാളിയായ ആര്യ ദയാല്‍ ചിത്രത്തിനായി പാടിയ ഗാനം വലിയ ഹിറ്റായിരുന്നു.

വെദിക്കരൻപാട്ടി എസ് ശക്തിവേലാണ് ചിത്രം നിര്‍മിക്കുന്നത്. ഡ്രംസ്‍റ്റിക്ക്‍സ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. എം എസ് മുരുഗരാജ്. ചിന്ന ആര്‍ രാജേന്ദ്രൻ എന്നിവരാണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്. ഡ്രംസ്‍റ്റിക്ക്‍സ് പ്രൊഡക്ഷൻസിന് തന്നെയാണ് ചിത്രത്തിന്റെ സംഗീത അവകാശവും.

ഗ്രാമീണ പശ്ചാത്തലത്തിലുള്ളതാണ് 'സിങ്കം'  ഫെയിം സംവിധായകനായ ഹരിയുടെ പുതിയ സിനിമ. എങ്കിലും മാസ് ചിത്രമായിരിക്കും ഇതെന്ന് തന്നെയാണ് അരുണ്‍ വിജയ് പറഞ്ഞിരുന്നത്.  വൻ തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് ഭാര്യാസഹോദരൻ കൂടിയായ അരുണ്‍ വിജയ്‍യനെ നായകനാക്കി ഹരി സിനിമ സംവിധാനം ചെയ്യുന്നത്. പ്രിയ ഭവാനി ശങ്കറാണ് ചിത്രത്തിലെ നായിക.

PREV
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ