
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഭാവന. ഒട്ടേറെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച ഭാവന ഇൻസ്റ്റാഗ്രാമിലും വളരെ സജീവമാണ്. ഭാവന പങ്കുവെയ്ക്കുന്ന ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായി മാറാറുണ്ട്. ഇപ്പോഴിതാണ് പുത്തൻ ഒരു ഫോട്ടോഷൂട്ട് ഭാവന പങ്കുവെച്ചതാണ് ശ്രദ്ധ നേടുന്നത്.
ഒരിടവേളയ്‍ക്ക് ശേഷം ഭാവന മലയാള സിനിമയില്‍ സജീവമാകാൻ ഒരുങ്ങുകയുമാണ്. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന മലയാല സിനിമയിലാണ് ഭാവന തിരിച്ചുവരവില്‍ ആദ്യം അഭിനയിച്ചത്. ആദില്‍ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന സിനിമയില്‍ ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്
അരുണ്‍ റുഷ്‍ദി ആണ് 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നി'ന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വരികള്‍ എഴുതുന്നത് വിനായക് ശശികുമാറും ആണ്. ശബ്‍ദലേഖനവും ഡിസൈനും ശബരിദാസ് തോട്ടിങ്കല്‍ നിര്‍വഹിക്കുന്നു, സ്റ്റില്‍സ് രോഹിത് കെ സുരേഷുമാണ്.
ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെനീഷ് അബ്‍ദുള്‍ഖാദര്‍ 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രം നിര്‍മ്മിക്കുന്നു. ശ്യാം മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. സംവിധായകന്‍ ആദില്‍ മൈമൂനാഥ് അഷ്റഫ് തന്നെയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നി'ന്റെ രചനയും. സംവിധായകൻ തന്നെയാണ് എഡിറ്റിംഗും.
ഭദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഭാവന പ്രധാന കഥാപാത്രമാകുന്നുണ്ട്. ഭദ്രന്റെ 'ഇഒ' എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത് .ഷെയ്ൻ നിഗം ആണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്. 'ഇഒ എലിയാവൂ കോഹൻ' എന്ന ജൂതനായിട്ടാണ് ഷെയ്‍ൻ അഭിനയിക്കുന്നത്. ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു. സുരേഷ് ബാബു ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.
Read More : എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിന ആശംസകളുമായി 'കാപ്പ'യുടെ പ്രത്യേക പോസ്റ്റര്‍ പുറത്തുവിട്ടു
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ