ഷാജി കൈലാസിന്റെ സംവിധാനത്തില്‍ 'ഹണ്ട്' തുടങ്ങി, നായികയായി ഭാവന

Published : Dec 28, 2022, 11:30 AM ISTUpdated : Feb 01, 2023, 04:32 PM IST
ഷാജി കൈലാസിന്റെ സംവിധാനത്തില്‍ 'ഹണ്ട്'  തുടങ്ങി, നായികയായി ഭാവന

Synopsis

'ഡോ. കീര്‍ത്തി' എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഭാവന അവതരിപ്പിക്കുന്നത്.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഭാവന. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഭാവന മലയാളത്തില്‍ ഏറ്റവും ഒടുവില്‍ ചിത്രീകരണത്തില്‍ പങ്കെടുത്തത്. ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ഓണ്‍ലൈനില്‍ ലഭിക്കാറുള്ളത്. ഇപ്പോഴിതാ ഹണ്ട് എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഭാവനയുടെ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.

ഹണ്ടിലെ സഹ താരമായ ചന്തുവാണ് ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്. വളരെ മനുഷ്യത്വമുള്ള വ്യക്തിയാണ് ഭാവനയെന്ന് ഫോട്ടോകള്‍ പങ്കുവെച്ച് ചന്തു എഴുതിയിരിക്കുന്നു. തുടക്കം മുതൽ അവസാനം വരേയും പ്രേക്ഷകനെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിക്കൊണ്ടാണ് ഷാജി കൈലാസ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. ക്യാമ്പസിലെ പി ജി റസിഡന്റ് 'ഡോ. കീർത്തി'യുടെ മുന്നിലെത്തുന്ന ഒരു കേസിന്റെ ചുരുളുകൾ നിവർത്തുന്നതിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാവികസനം.

കെ രാധാകൃഷ്‍ണനാണ് ചിത്രം നിര്‍മിക്കുന്നത്. ജയലക്ഷ്‍മി ഫിലിംസിന്റെ ബാനറിലാണ് നിര്‍മാണം. അതിഥി രവിയുടെ 'ഡോ. സാറ'  ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ്. അജ്‍മൽ അമീർ, രാഹുൽ മാധവ്, അനുമോഹൻ, രൺജി പണിക്കർ , ജി സുരേഷ് കുമാർ നന്ദു ലാൽ, ഡെയ്ൻ ഡേവിഡ്, വിജയകുമാർ, ബിജു പപ്പൻ, കോട്ടയം നസീർ, ദിവ്യാ നായർ, സോനു എന്നിവരും പ്രധാന താരങ്ങളാണ്.

പാലക്കാടും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയായി ഉർവ്വശി തീയേറ്റേഴ്സ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു ചിത്രത്തിന്റെ രചന നിഖിൽ എസ് ആനന്ദാണ്. ഹരി നാരായണൻ, സന്തോഷ് വർമ്മ എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു. ജാക്സൺ ജോൺസൺ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. കലാസംവിധാനം  ബോബൻ, മേക്കപ്പ്  പി വി ശങ്കർ, കോസ്റ്റ്യം  ഡിസൈൻ ലിജി പ്രേമൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ മനു സുധാകർ, ഓഫീസ് നിർവ്വഹണം ദില്ലി ഗോപൻ,  പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് പ്രതാപൻ കല്ലിയൂർ ,ഷെറിൻ സ്റ്റാൻലി, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ, പിആര്‍ഒ വാഴൂർ ജോസ് എന്നിവരാണ്.

Read More: 'ദളപതി 67' 100 ശതമാനം എന്റെ സിനിമ: ലോകേഷ് കനകരാജ്

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്