ഗുണ്ടുര്‍ കാരത്തിന്റെ സെറ്റില്‍ ചിരഞ്‍ജീവി ചിത്രം വിശ്വംഭര

Published : Mar 01, 2024, 06:18 PM IST
ഗുണ്ടുര്‍ കാരത്തിന്റെ സെറ്റില്‍ ചിരഞ്‍ജീവി ചിത്രം വിശ്വംഭര

Synopsis

മഹേഷ് ബാബു നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന്റെ സെറ്റില്‍ ചിരഞ്‍ജീവിയുടെ വിശ്വംഭരയുടെ ഷൂട്ടിംഗ്.  

ചിരഞ്‍ജീവി നായകനായി ഒരുങ്ങുന്ന പുതിയ ചിത്രം വിശ്വംഭര ആരാധകര്‍ക്ക് പ്രതീക്ഷയുള്ളതാണ്. ചിരഞ്‍ജീവിയുടെ ഒരു ഫാന്റസി ത്രില്ലര്‍ ചിത്രമായിരിക്കും വിശംഭര. സംവിധാനം വസിഷ്‍ഠ മല്ലിഡിയാണ്. മഹേഷ് ബാബുവിന്റെ ഗുണ്ടുര്‍ കാരം സിനിമയുടെ സെറ്റില്‍ വിശ്വംഭരയ്‍ക്ക് വേണ്ടി ഒരു ഗാനം ചിത്രീകരിച്ചിരിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്.

മഹേഷ് ബാബു നായകനായി ഒടുവിലെത്തിയ ചിത്രം ഗുണ്ടൂര്‍ കാരത്തിനായി വലിയൊരു വീടിന്റെ സെറ്റ് നിര്‍മിച്ചിരുന്നു. ആ സെറ്റിലാണ് വിശ്വംഭരത്തിന്റെ ഗാന രംഗത്ത് ചിരഞ്‍ജീവിയും നായിക തൃഷയും പ്രത്യക്ഷപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ട്. ചിരഞ്‍ജീവി സാധാരണക്കാരനായിട്ടാണ് വസിഷ്‍ഠയുടെ പുതിയ ചിത്രത്തില്‍ എത്തുക എന്നും ഡോറ ബാബു എന്നായിരിക്കും ചിരഞ്‍ജീവിയുടെ കഥാപാത്രത്തിന്റെ പേര് എന്നും ഗോദാവരി ജില്ലയില്‍ നിന്നുളള ആളാണ് കഥാപാത്രം എന്നുമാണ് റിപ്പോര്‍ട്ട്. എങ്ങനെയാണ് ആ സാധാരണ മനുഷ്യൻ ചിത്രത്തില്‍ നായകനായി മാറുന്നത് എന്നതാണ് ആകാംക്ഷയുണര്‍ത്തുന്ന ഘടകം.

അനുഷ്‍ക ഷെട്ടിയുള്‍പ്പടെ നായികയാകാൻ പുതിയ ചിത്രത്തിലേക്ക് പരിഗണിക്കുന്നു എന്ന് വിശ്വംഭരയുടെ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഐശ്വര്യ റായ്‍യുടെ പേരും ചിത്രത്തിലേക്ക് പറഞ്ഞു കേട്ടിരുന്നു. ഒടുവില്‍ തൃഷ നായികയായി എത്തിയിരിക്കുകയാണ്. വൻ വിജയത്തിനായാണ് ചിരഞ്‍ജീവി ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

ചിരഞ്‍ജീവി നായകനായി വേഷമിട്ടവയില്‍ ഒടുവിലെത്തിയ ചിത്രം ഭോലാ ശങ്കര്‍' ആണ്. അജിത്ത് നായകനായ ഹിറ്റ് തമിഴ് ചിത്രം 'വേതാള'ത്തിന്റെ തെലുങ്ക് റീമേക്കായിട്ടും ബോലാ ശങ്കറിന് വൻ പരാജയം നേരിടാനായിരുന്നു വിധിയെന്നും 47.50 കോടിയാണ് ആഗോളതലത്തില്‍ ആകെ നേടാനായത് എന്നുമാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായത്.  വേതാളം' എന്ന ചിത്രത്തില്‍ അജിത്ത് അഭിനയിച്ച കഥാപാത്രമായിട്ടാണ് 'ഭോലാ ശങ്കറി'ല്‍ നായകനായ ചിരഞ്‍ജീവി എത്തിയത്. സംവിധാനം നിര്‍വഹിച്ചത് മെഹര്‍ രമേഷാണ്. ചിത്രം രമബ്രഹ്‍മം സുങ്കരയാണ് നിര്‍മിച്ചത്. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ചിരഞ്‍ജീവിയുടെ സഹോദരിയുടെ വേഷത്തില്‍ എത്തിയപ്പോള്‍ നായികയായി എത്തിയത് തമന്നയാണ്. മഹതി സ്വര സാഗറായിരുന്നു സംഗീതം.

Read More: ജതിൻ രാംദാസെത്തി, ഇനി നിര്‍ണായക രംഗങ്ങള്‍, മോഹൻലാലിന്റെ എമ്പുരാന്റെ ആവേശത്തിരയില്‍ ടൊവിനൊ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക