Chiranjeevi : തെലുങ്ക് സൂപ്പര്‍ താരം ചിരഞ്‍ജീവിയും കൊവിഡ് പൊസിറ്റീവായി

By Web TeamFirst Published Jan 26, 2022, 2:26 PM IST
Highlights

ചെറിയ ലക്ഷണങ്ങളാണ് തനിക്ക് ഉണ്ടായതെന്ന് അറിയിച്ച് ചിരഞ്‍ജീവി.

തെലുങ്ക് സൂപ്പര്‍ താരം നടൻ ചിരഞ്‍ജീവിക്കും (Chiranjeevi) കൊവിഡ് 19 സ്ഥിരികീരിച്ചു. ചെറിയ ലക്ഷണങ്ങളാണ് തനിക്ക് ഉണ്ടായതെന്ന് ചിരഞ്‍ജീവി അറിയിച്ചു. വൈകാതെ തിരിച്ചെത്താൻ തനിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ചിരഞ്‍ജീവി പറഞ്ഞു.  താനുമായി സമ്പര്‍ക്കത്തിലുണ്ടായ എല്ലാവരും കൊവിഡ് ടെസ്റ്റ് നടത്തണമെന്നും ചിരഞ്‍ജീവി അഭ്യര്‍ഥിച്ചു.


'ആചാര്യ' എന്ന ചിത്രമാണ് ചിരഞ്‍ജീവിയുടേതായി ഇനി റിലീസ് ചെയ്യാനുള്ളത്. ഫെബ്രുവരി നാലിന് ചിത്രം റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മാറ്റിയിട്ടുണ്ട്. കൊരടാല ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാം ചരണും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു.

അടുത്തിടെ മലയാള താരങ്ങളായ മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും കൊവിഡ് സ്ഥിരീകിരിച്ചുന്നു. നേരിയ പനി മാത്രമാണ് തനിക്ക് ഉള്ളത് എന്ന് സുരേഷ് ഗോപി അറിയിച്ചിരുന്നു. . ഒരു ചെറിയ പനിയുണ്ട് എന്നതൊഴിച്ചാല്‍ തനിക്ക് മറ്റ് പ്രശ്‍നങ്ങളൊന്നുമില്ലെന്ന് മമ്മൂട്ടിയും  പറഞ്ഞിരുന്നു.എപ്പോഴും മാസ്‍ക് ധരിക്കുകയും പരമാവധി കരുതല്‍ സ്വീകരിക്കുകയും ചെയ്യുകയെന്നും മമ്മൂട്ടി എഴുതിയിരുന്നു.

നേരിയ ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മമ്മൂട്ടിക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ഗായിക ലതാ മങ്കേഷ്‍കര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.  ലതാ മങ്കേഷ്‍കര്‍ ഐസിയുവിലാണെങ്കിലും ആരോഗ്യത്തില്‍ പുരോഗതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. എപ്പോഴാണ് ലതാ മങ്കേഷ്‍കര്‍ക്ക് രോഗം ഭേദമായി ആശുപത്രി വിടാനാകുക എന്ന് അറിവായിട്ടില്ല.

click me!