
കഥാപാത്രത്തിന് വേണ്ടി മാറ്റങ്ങൾ വരുത്താൻ ഏതറ്റം വരെയും പോകുന്ന ചില നടന്മാരുടെ. അതിനായി സ്വന്തം ശരീരം പോലും മറന്ന് ഡയറ്റും വ്യായാമങ്ങളും ഒക്കെ ചെയ്യുന്നവരും ഉണ്ട്. അക്കൂട്ടത്തിൽ എന്നും വ്യത്യസ്ത കഥാപാത്രങ്ങൾ കൊണ്ട് കയ്യടി നേടുന്ന നടനാണ് ചിയാൻ വിക്രം. നടന്റെ ഡെഡിക്കേഷന്റെ വ്യത്യസ്ത തലം തൊട്ടറിഞ്ഞ സിനിമകളാണ് അന്യൻ, ഐ, പിതാമകൻ തുടങ്ങിയവ. അത്തരത്തിൽ ഒരു സിനിമയുമായി വീണ്ടും വരാനുള്ള തയ്യാറെടുപ്പിലാണ് വിക്രം ഇപ്പോൾ.
പാ രഞ്ജിത് സംവിധാനം ചെയ്ത തങ്കലാൻ ആണ് ആ ചിത്രം. തന്റെ കരിയറിൽ ഇതുവരെ ചെയ്യാത്ത വേഷത്തിലാണ് വിക്രം തങ്കലാനിൽ എത്തുന്നതെന്ന് അപ്ഡേറ്റുകളിൽ നിന്നും വ്യക്തമായ കാര്യമാണ്. റിലീസിന് ഒരുങ്ങുന്നതിനിടെ ചിത്രത്തിന്റെ പുതിയ ലിറിക് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ ഇപ്പോൾ. തങ്കലാൻ വാർ എന്ന് പേര് നൽകിയിരിക്കുന്ന ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ജിവി പ്രകാശ് കുമാർ ആണ്. അറിവ് എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് ജി വി പ്രകാശും അറിവും ചേർന്നാണ്.
അതേസമയം, തങ്കലാൻ ഓഗസ്റ്റ് 15ന് തിയറ്ററുകളിൽ എത്തും. ആദ്യം ജനുവരി 26ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് ഇത് മാറ്റുക ആയിരുന്നു. 100 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. വിക്രമിനൊപ്പം പാർവതി തിരുവോത്ത്, മാളവിക മോഹനൻ തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിക്രമിന്റെ നായികയായി ആയിട്ടാണ് പാർവതി എത്തുന്നത്.
മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രം; 'മഞ്ഞുമ്മൽ ബോയ്സ്' ഇനി ടെലിവിഷനിലേക്ക്
എന്തായാലും വിക്രമിന്റെ മറ്റൊരു ഗംഭീര പ്രകടനം കാണാൻ കാത്തിരിക്കുകയാണ് തമിഴ് സിനിമാസ്വാദകർ. യു/എ സർട്ടിഫിക്കറ്റാണ് തങ്കലാന് ലഭിച്ചിരിക്കുന്നത്. ശ്രീ ഗോകുലം ഗോപാലന്റെ നേതൃത്വത്തിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ് കേരളത്തിൽ ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ