ലഹരി മരുന്ന് കേസില്‍ കുടുക്കി, ഒടുവില്‍ നടി ജയിലില്‍ നിന്ന് മോചിതയായി

Published : Apr 27, 2023, 03:20 PM IST
ലഹരി മരുന്ന് കേസില്‍ കുടുക്കി, ഒടുവില്‍ നടി ജയിലില്‍ നിന്ന് മോചിതയായി

Synopsis

ലഹരി മരുന്ന് കേസില്‍ കുടുക്കപ്പെട്ട നടി മോചിതയായി.

ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ ബോളിവുഡ് നടി ക്രിസൻ പെരേര ജയില്‍ മോചിതയായി. മന:പൂര്‍വം നടിയെ കേസില്‍ കുടുക്കിയതാണ് എന്ന് വ്യക്തമായതിനു തുടര്‍ന്നാണ് മോചിപ്പിക്കാൻ തീരുമാനമായത്. ഷാര്‍ജ ജെയിലില്‍ ആയിരുന്നു ക്രിസൻ. നടി മോചിതയായ വിവരം സഹോദരൻ ആണ് പുറംലോകത്തെ അറിയിച്ചത്.

ഷാര്‍ജ വിമാനത്താവളത്തില്‍ ഏപ്രില്‍ ഒന്നിനാണ് ക്രിസൻ അറസ്റ്റിലായത്. എന്നാല്‍ നടിയെ കേസില്‍ കുടിക്കിയതാണ് എന്ന് മുംബൈ പൊലീസിന്റെ അന്വേഷണത്തില്‍ നിന്ന് വ്യക്തമായി. ആന്റണി പോള്‍, രാജേഷ് ബഭോട്ടെ എന്നിവരെ കേസില്‍ മുംബൈ പൊലീസ് പിടികൂടിയിട്ടുണ്ട്. മുംബൈ സ്വദേശിയായ ആന്റണി പോള്‍ ആണ് സംഭവത്തിന്റെ പ്രധാന സൂത്രധാരൻ.

ഒരു അന്താരാഷ്‍ട്ര സീരിസിില്‍ അവസരം ഉണ്ടെന്ന് പറഞ്ഞ് രവി എന്ന് പരിചയപ്പെടുത്തിയാള്‍ നടിയുടെ കുടുംബത്തെ വിളിക്കുകയായിരുന്നു. ടാലന്റ് മാനേജ്‍മെന്റ് കമ്പനിയില്‍ നിന്നാണെന്നും അയാള്‍ സ്വയം പരിചയപ്പെടുത്തി. ഷാര്‍ജയില്‍ നടക്കുന്ന ഓഡിഷനില്‍ പങ്കെടുക്കാനും നടിയോട് ആവശ്യപ്പെട്ടു. ഷാര്‍ജയിലേക്ക് നടി പോകാൻ നില്‍ക്കുമ്പോഴാണ് രവി ഹോട്ടലിലെത്തി കണ്ടത്.

ക്രിസൻ പെരേരെയെ രവി ഒരു ട്രോഫി എല്‍പ്പിച്ചു. ഷാര്‍ജ വിമാനത്താവളത്തില്‍ തങ്ങള്‍ പറഞ്ഞയച്ച ആള്‍ വരുമെന്നും അയാള്‍ക്ക് നല്‍കിയാല്‍ മതിയെന്നുമായിരുന്നു രവി വ്യക്തമാക്കിയിരുന്നത്. എന്നാല്‍ വിമാനത്താവളത്തിലെത്തിയപ്പോള്‍ ആരും വന്നിച്ചത്. തുടര്‍ന്ന് അച്ഛനെ വിളിച്ച് സംസാരിച്ചപ്പോള്‍ താൻ കബളിക്കപ്പെട്ടെന്ന് നടി ക്രിസനെ വ്യക്തമായി. ട്രോഫി ഷാര്‍ജ പൊലീസിനെ എല്‍പ്പിക്കാൻ നടിയുടെ അച്ഛൻ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് പൊലീസ് ട്രോഫി പരിശോധിച്ചപ്പോഴാണ് കഞ്ചാവും കറുപ്പും കണ്ടെത്തിയത്. തുടര്‍ന്ന് ക്രിസനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ആയിരുന്നു. എന്തായാലും നിലവില്‍ താരം കേസില്‍ നിന്ന് മോചിതയാകുകയും സത്യസ്ഥിതി വെളിപ്പെട്ടതിന്റെയും സന്തോഷത്തിലാണ് ക്രിസൻ പെരേരയുടെ കുടുംബം.

Read More: 'പാവക്കൂത്തി'ല്‍ മിക്കവരുടെയും പഴികേട്ടിട്ടും കുലുങ്ങിയില്ല, സാഗറിന്റെ കഥ കേട്ട് പൊട്ടിക്കരഞ്ഞും വിഷ്‍ണു

PREV
click me!

Recommended Stories

സംവിധായകന്‍ വിക്രം ഭട്ടും ഭാര്യയും 30 കോടിയുടെ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍
നടി ആക്രമിക്കപ്പെട്ട കേസ്: കോടതി വിധിയെ പരിഹസിച്ച് ഗായിക ചിൻമയി ശ്രീപാദ