അരവിന്ദ് സ്വാമി എന്റെ മകൻ, ജനിച്ചയുടൻ ദത്ത് കൊടുത്തു: വെളിപ്പെടുത്തലുമായി ദില്ലി കുമാർ

Published : Sep 10, 2023, 08:09 AM IST
അരവിന്ദ് സ്വാമി എന്റെ മകൻ, ജനിച്ചയുടൻ ദത്ത് കൊടുത്തു: വെളിപ്പെടുത്തലുമായി ദില്ലി കുമാർ

Synopsis

വിക്കീപീഡിയയിൽ വിഡി സ്വാമി (വെങ്കടരാമ ദുരൈസ്വാമി) എന്നാണ് അരവിന്ദിന്റെ അച്ഛന്റെ സ്ഥാനത്ത് എഴുതിയിരിക്കുന്നത്. 

തൊണ്ണൂറുകളിൽ തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്ന ചോക്ലേറ്റ് നായകനായിരുന്നു അരവിന്ദ് സ്വാമി. റോജ, ബോംബെ, ദേവ​രാ​ഗം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും അരവിന്ദ് പ്രിയപ്പെട്ടവനായി. അക്കാലത്ത് നടന്റെ ആരാധകരിൽ ഭൂരിഭാ​ഗവും സ്ത്രീകൾ ആയിരുന്നു എന്നതാണ് വാസ്തവം. അദ്ദേഹത്തെ വിവാഹം കഴിക്കണമെന്ന് പെൺകുട്ടികൾ ചിന്തിച്ചിരുന്നു. 2000ന് ശേഷം അരവിന്ദ് സ്വാമി തന്റെ അഭിനയ ജീവിതത്തിൽ നിന്ന് കുറച്ച് കാലത്തേക്ക് ഇടവേള എടുത്തെങ്കിലും പിന്നീട് മികച്ചതും ശക്തവുമായ വില്ലൻ വേഷത്തിലൂടെ ചലച്ചിത്ര ലോകത്തേക്ക് മടങ്ങിയെത്തി. 

ഈ അവസരത്തിൽ അരവിന്ദ് സ്വാമി തന്റെ മകനാണെന്ന് വെളിപ്പെടുത്തി രം​ഗത്തെത്തിയിരിക്കുകയാണ് നടൻ ദില്ലി കുമാർ. ബിഹൈൻഡ് വുഡ്സ് തമിഴിനോട് ആയിരുന്നു അദ്ദേഹത്തിനെ വെളിപ്പെടുത്തൽ. അച്ഛൻ- മകൻ ബന്ധം തങ്ങൾക്കിടയിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. 

"ജനിച്ച ഉടനെ മക്കളില്ലായിരുന്ന എന്റെ സഹോദരിക്ക് അരവിന്ദ് സ്വാമിയെ ദത്ത് കൊടുത്തു. പിന്നീട് അവൻ ആ കുടുംബവുമായി അവൻ കൂടുതൽ അറ്റാച്ച് ആയി. ഇതെല്ലാം അവന് അറിയാം. എന്തെങ്കിലും ഫങ്ഷനുണ്ടെങ്കിൽ മാത്രമേ വീട്ടിലേക്ക് വരൂ. ഉടൻ പോകുകയും ചെയ്യും. അതുകൊണ്ട് അച്ഛൻ- മകൻ ബന്ധമൊന്നും ഞങ്ങൾ തമ്മിലില്ല. കാണുമ്പോൾ സുഖമാണോ എന്ന് ചോദിക്കും അത്ര തന്നെ", എന്ന് ദില്ലി കുമാർ പറയുന്നു. 

അരവിന്ദ് സ്വാമിക്കൊപ്പം സിനിമ ചെയ്യുന്നതിൽ പ്രശ്നമില്ലെന്നും ദില്ലി കുമാർ വ്യക്തമാക്കി. കഥയും സാഹചര്യവും നല്ലതാണെങ്കിൽ തീർച്ചയായും ഒപ്പം അഭിനയിക്കുമെന്നും അത്തരമൊരു കഥ വരാത്തത് കൊണ്ടാണ് അഭിനയിക്കാതിരുന്നതെന്നും ദില്ലി കുമാർ പറഞ്ഞു. 

വിജയിയെ മറികടന്ന് എന്‍റെ വീഡിയോ ട്രെൻഡിങ്ങിൽ വന്നിട്ടുണ്ട്; കാരണം പറഞ്ഞ് അഖിൽ മാരാർ

അതേസമയം, വിക്കീ പീഡിയയിൽ ഇപ്പോഴും വിഡി സ്വാമി (വെങ്കടരാമ ദുരൈസ്വാമി) എന്നാണ് അരവിന്ദിന്റെ അച്ഛന്റെ സ്ഥാനത്ത് എഴുതിയിരിക്കുന്ന പേര്. വ്യവസായിയായ വിഡി സ്വാമി പ്രമുഖ കണ്ണാശുപത്രിയായ ശങ്കര നേത്രാലയത്തിലെ സ്ഥാപകരില്‍ ഒരാളാണ്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV
click me!

Recommended Stories

സംവിധായകന്‍ വിക്രം ഭട്ടും ഭാര്യയും 30 കോടിയുടെ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍
നടി ആക്രമിക്കപ്പെട്ട കേസ്: കോടതി വിധിയെ പരിഹസിച്ച് ഗായിക ചിൻമയി ശ്രീപാദ