Pulli Movie : ചോരപുരണ്ട കയ്യിൽ വിലങ്ങണിഞ്ഞ് ദേവ് മോഹൻ; ശ്രദ്ധനേടി 'പുള്ളി' പോസ്റ്റർ, റിലീസ് ഉടൻ

Published : Jul 08, 2022, 10:14 PM IST
Pulli Movie : ചോരപുരണ്ട കയ്യിൽ വിലങ്ങണിഞ്ഞ് ദേവ് മോഹൻ; ശ്രദ്ധനേടി 'പുള്ളി' പോസ്റ്റർ, റിലീസ് ഉടൻ

Synopsis

ഉറുമ്പുകൾ ഉറങ്ങാറില്ല, പ്രേമസൂത്രം എന്നീ ചിത്രങ്ങൾക്കുശേഷം കമലം ഫിലിംസിൻ്റെ ബാനറിൽ ടി ബി രഘുനാഥൻ നിർമ്മിച്ച് ജിജു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. 

'സൂഫിയും സുജാതയും' എന്ന ചിത്രത്തിലെ സൂഫിയായെത്തി പ്രേക്ഷകഹൃദയങ്ങളിലിടം നേടിയ ദേവ് മോഹന്റെ(Dev Mohan)'പുള്ളി'(Pulli) എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു. ചോരപുരണ്ട കയ്യിൽ വിലങ്ങണിഞ്ഞ ദേവ് മോഹനെ പോസ്റ്ററിൽ കാണാം.  ഉറുമ്പുകൾ ഉറങ്ങാറില്ല, പ്രേമസൂത്രം എന്നീ ചിത്രങ്ങൾക്കുശേഷം കമലം ഫിലിംസിൻ്റെ ബാനറിൽ ടി ബി രഘുനാഥൻ നിർമ്മിച്ച് ജിജു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. 

ഫ്രൈഡെ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച 'സൂഫിയും സുജാതയ്ക്കും' ശേഷം ദേവ് മോഹൻ്റെ അടുത്ത ചിത്രം ഏതെന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു മലയാള സിനിമാലോകം. ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, സെന്തിൽ കൃഷ്ണ, വെട്ടുകിളി പ്രകാശ്, സുധി കോപ്പ, രാജേഷ് ശർമ്മ, ശ്രീജിത്ത രവി, വിജയകുമാർ, അബിൻ ബിനോ, പ്രതാപൻ, മീനാക്ഷി, ഇന്ദ്രജിത്ത് ജഗൻ, ടീനാ ഭാട്ടിയ, തുടങ്ങിയ ഒരുപിടി അഭിനേതാക്കൾ ദേവ് മോഹനൊപ്പം ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 

സാമന്തയുടെ ദുഷ്യന്തനാകാൻ ദേവ് മോഹൻ, ഫോട്ടോയുമായി താരം!

ഛായാഗ്രഹണം ബിനു കുര്യൻ. ഈമയൗ, ജല്ലിക്കെട്ട്, ചുരുളി തുടങ്ങിയ ചിത്രങ്ങൾക്ക് എഡിറ്റിംഗ് നിർവ്വഹിച്ച ദീപു ജോസഫാണ് ചിത്രസംയോജനം. സംഗീതം ബിജിബാൽ. കലാസംവിധനം പ്രശാന്ത് മാധവ്. രാക്ഷസൻ, സുരറൈ പോട്ര് എന്നീ തമിഴ് ചിത്രങ്ങൾക്ക് ത്രിൽസ് ഒരുക്കിയ വിക്കി മാസ്റ്ററാണ് 'പുളളി'യുടെ സംഘട്ടനരംഗങ്ങളൊരുക്കിയത്. വസ്ത്രാലങ്കാരം  അരുൺ മനോഹർ. മേക്കപ്പ് അമൽ ചന്ദ്രൻ. പ്രൊഡക്ഷൻ കൺട്രോളർ ബിജു കെ തോമസ്പി  ആർ ഒ - എ എസ് ദിനേശ് , ആതിര ദിൽജിത്ത്.

100കോടി ബഡ്ജറ്റിൽ ചിത്രീകരിച്ച ഗുണശേഖർ സംവിധാനം ചെയ്ത 'ശാകുന്തളം' എന്ന ബ്രഹ്മാണ്ഡചിത്രത്തിൽ നായകനായ ദുഷ്യന്തമഹാരാജാവിനെ അവതരിപ്പിക്കുന്നതും ദേവ് മോഹനാണ്. അഞ്ച് ഭാഷകളിലായിറങ്ങുന്ന ചിത്രത്തിൽ സാമന്തയാണ് നായികയായെത്തുന്നത്. 

PREV
click me!

Recommended Stories

അതിനി ഒഫീഷ്യൽ ! പത്താം നാൾ ദിലീപ് പടം 'ഭഭബ' റിലീസ്, ട്രെയിലർ ഇന്നോ ? ഔദ്യോ​ഗിക പ്രതികരണം
എട്ടര വര്‍ഷത്തിനിപ്പുറം വിധി, അപ്പീലിന് പ്രോസിക്യൂഷന്‍; സിനിമയില്‍ ദിലീപിന്‍റെ ഭാവി എന്ത്?