റിലീസിന് വൻ പ്രതികരണം, രായൻ ഒടിടിയില്‍ എവിടെയാകും?, അപ്‍ഡേറ്റ്

Published : Jul 26, 2024, 04:40 PM IST
റിലീസിന് വൻ പ്രതികരണം, രായൻ ഒടിടിയില്‍ എവിടെയാകും?, അപ്‍ഡേറ്റ്

Synopsis

ധനുഷ് നായകനായി എത്തിയ രായന്റെ ഒടിടി റൈറ്റ്സ് വിറ്റു എന്ന് റിപ്പോര്‍ട്ട്.

ധനുഷ് നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് രായൻ. ധനുഷിന്റെ രായന് മികച്ച അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നത്. പ്രദര്‍ശനത്തിനെത്തിയപ്പോഴും മികച്ച സ്വീകാര്യതയാണ്. സംവിധാനം ധനുഷ് നിര്‍വഹിച്ച രായന്റെ ഒടിടി റൈറ്റ്‍സ് അപ്‍ഡേറ്റാണ് നിലവില്‍ ചര്‍ച്ചയാകുന്നത്.

സണ്‍ നെക്സ്റ്റാണ് ധനുഷിന്റെ ഒടിടി റൈറ്റ്സ് നേടിയിരിക്കുന്നത്. അപര്‍ണ ബാലമുരളിയും രായൻ സിനിമയില്‍ വേഷമിട്ടിട്ടുണ്ട്. ധനുഷിന്റെ കടുത്ത ആരാധികയെന്ന നിലയില്‍ ചിത്രത്തില്‍ വേഷമിടാൻ അവസരമുണ്ടായത് സ്വപ്‍നം യാഥാര്‍ഥ്യമായതാണെന്ന് പറഞ്ഞിരുന്നു അപര്‍ണ. ധനുഷ് ഒരു പ്രചോദനമാണ് എന്നും പറയുന്നു സൂര്യ നായകനായ സൂരരൈ പൊട്രുവിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ അപര്‍ണ ബാലമുരളി.

മലയാളത്തില്‍ നിന്ന് അപര്‍ണയ്‍ക്ക് പുറമേ ചിത്രത്തില്‍ നിത്യ മേനൻ, കാളിദാസ് ജയറാം എന്നിവരും എത്തുമ്പോള്‍ ധനുഷ് സംവിധായകനായ രായനില്‍ മറ്റ് പ്രധാന താരങ്ങള്‍ സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, ദുഷ്‍റ വിജയൻ. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവരാണ്. ധനുഷ് നായകനായി എത്തിയ രായൻ സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഓം പ്രകാശാണ്. സംഗീതം എ ആര്‍ റഹ്‍മാനാണ്. സണ്‍ പിക്ചേഴാണ് നിര്‍മാണം. വൻ ഹിറ്റാകും രായനെന്നാണ് വ്യക്തമായിരിക്കുന്നത്. ധനുഷിന്റെ രായനിലെ ഗാനങ്ങളും ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

രായനിലെ ധനുഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രം ഒരു കുക്കാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മുമ്പ് അധോലോക നായകനുമാണ് കഥാപാത്രം എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. അങ്ങനെയൊരു രഹസ്യമായ ഭൂതകാലം നായകനുണ്ട് ചിത്രത്തില്‍ എന്നുമാണ് റിപ്പോര്‍ട്ട്. എസ് ജെ സൂര്യയാണ് ധനുഷിന്റെ ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Read More: 'എനിക്ക് ഇഷ്‍ടമുള്ളത് ഞാൻ ധരിക്കും, ആരും നിര്‍ബന്ധിക്കണ്ട', സമ്മര്‍ദ്ദങ്ങളുണ്ടാകാറില്ലെന്ന് നടി വാമിഖ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

നായകനും പ്രതിനായകനും നാളെ എത്തും; കേരളത്തിൽ വിറ്റഴിഞ്ഞത് 100,000+ കളങ്കാവൽ ടിക്കറ്റുകൾ
'കൊലയാളിയെ തേടി ഇന്ദ്രജിത്ത് സുകുമാരൻ'; 'ധീരം' നാളെ മുതൽ തിയേറ്ററുകളിൽ