കില്ലിനു വെല്ലുവിളിയാകുമോ രായൻ, വയലൻസോ ട്രെയിലറിലും?, ധനുഷും എസ് ജെ സൂര്യയും വീഡിയോയില്‍ നേര്‍ക്കുനേര്‍

Published : Jul 17, 2024, 10:06 AM IST
കില്ലിനു വെല്ലുവിളിയാകുമോ രായൻ, വയലൻസോ ട്രെയിലറിലും?, ധനുഷും എസ് ജെ സൂര്യയും വീഡിയോയില്‍ നേര്‍ക്കുനേര്‍

Synopsis

വയലൻസ് നിറയുന്നതായിരിക്കും രായനെന്നാണ് റിപ്പോര്‍ട്ട്.

തമിഴകത്തിന്റെ പ്രതീക്ഷേയകി ധനുഷിന്റെ രായന്റെ ട്രെയിലര്‍ പുറത്തുവിട്ടു. വയലൻസ് നിറയുന്ന ഒരു ചിത്രമായിരിക്കും ഇത് എന്നാണ് സൂചന. ധനുഷിന്റെ സ്റ്റൈലിഷ് പ്രകടനം തന്നെയാണ് ട്രെയിലറിന്റെ പ്രധാന ആകര്‍ഷം. എസ് ജെ സൂര്യയും നിറഞ്ഞുനില്‍ക്കുന്ന ട്രെയിലറാണ് ധനുഷ് നായകനാകുന്ന രായന്റേതായി പുറത്തുവിട്ടിരിക്കുന്നത്.

ബോളിവുഡില്‍ നിന്ന് എത്തിയ കില്‍ വയലൻസ് രംഗങ്ങളുടെ പേരില്‍ ചര്‍ച്ചയായിരുന്നു. കില്ലിനെ വെല്ലുമോ രായൻ എന്ന് ചോദിക്കുകയാണ് രായൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകരും. എന്തായാലും വൻ ഹിറ്റാകാൻ സാധ്യതയുള്ള ചിത്രമാണ് ധനുഷ് നായകനായ രായൻ എന്നാണ് ട്രെയിലര്‍ കണ്ടവര്‍ അഭിപ്രായപ്പെടുന്നത്. സംവിധാനം നിര്‍വഹിക്കുന്നതും ധനുഷാണെന്ന പ്രത്യേകതയുള്ള ചിത്രമാണ് രായൻ എന്നതിനാല്‍ ആവേശവും വര്‍ദ്ധിക്കു്നു.

മലയാളത്തില്‍ നിന്ന് അപര്‍ണയ്‍ക്ക് പുറമേ ചിത്രത്തില്‍ നിത്യ മേനൻ, കാളിദാസ് ജയറാം എന്നിവരും എത്തുമ്പോള്‍ ധനുഷ് സംവിധായകനായ രായനില്‍ മറ്റ് പ്രധാന താരങ്ങള്‍ സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, ദുഷ്‍റ വിജയൻ. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവരാണ്. ഛായാഗ്രാഹണം  ഓം പ്രകാശാണ് നിര്‍വഹിക്കുന്നത്. സംഗീതം എ ആര്‍ റഹ്‍മാനാണ്. സണ്‍ പിക്ചേഴാണ് നിര്‍മാണം. ധനുഷ് നായകനാകുന്ന രായന്റെ പ്രമേയം എന്താണ് എന്ന് പുറത്തുവിട്ടില്ല. എന്തായാലും രായൻ ആരാധകരില്‍ ഹൈപ്പുണ്ടാക്കിയിട്ടുണ്ട്.

രായനിലെ ധനുഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രം കുക്കാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ മുമ്പ് അധോലോക നായകനുമാണ് കഥാപാത്രം എന്നും റിപ്പോര്‍ട്ടുള്ളത് ധനുഷ് രായൻ സിനിമ ആകാംക്ഷയുളവാക്കിയിട്ടുണ്ട്. അങ്ങനെയൊരു രഹസ്യമായ ഭൂതകാലം നായകനുണ്ട് ചിത്രത്തില്‍ എന്നുമാണ് റിപ്പോര്‍ട്ട്. എസ് ജെ സൂര്യ വില്ലൻ കഥാപാത്രമാകുന്ന രായൻ 26നാണ് റിലീസ് ചെയ്യുക.

Read More: ഭയം നിറച്ച് ഹണ്ട് റിലീസിന്, സംവിധാനം ഷാജി കൈലാസ്, നായികയായി ഭാവന

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ
മാമ്പറക്കൽ അഹ്മദ് അലിയായി മോഹൻലാൽ; 'ഖലീഫ' വമ്പൻ അപ്‌ഡേറ്റ് പുറത്തുവിട്ട് പൃഥ്വിരാജ്