മക്കളെ സാക്ഷിയാക്കി വീണ്ടും ധര്‍മജൻ വിവാഹിതനായി, നിയമപരമായി, 'വധു ഭാര്യ അനൂജ'

Published : Jun 24, 2024, 01:50 PM IST
മക്കളെ സാക്ഷിയാക്കി വീണ്ടും ധര്‍മജൻ വിവാഹിതനായി, നിയമപരമായി, 'വധു ഭാര്യ അനൂജ'

Synopsis

ധര്‍മജൻ ബോള്‍ഗാട്ടി നിയമപരമായി വിവാഹിതനായിരിക്കുകയാണ്.  

ധര്‍മജൻ ബോള്‍ഗാട്ടിയും ഭാര്യയും വീണ്ടും വിവാഹിതരായത് കൗതുകമായി. മക്കളെ സാക്ഷിയാക്കിയാണ് ധര്‍മജൻ ബോള്‍ഗാട്ടി തന്റെ ഭാര്യ അനൂജയ്‍ക്ക് താലി ചാര്‍ത്തിയത്. വിവാഹം നേരത്തെ രജിസ്റ്റര്‍ ചെയ്യാതിരുന്നതിനാലാണ് താരം നിയമപ്രകാരം ഒരു ചടങ്ങായി നടത്തിയത്. മുമ്പ് ഒളിച്ചോടി ഒരു ക്ഷേത്രത്തില്‍ വിവാഹം നടത്തിയെങ്കിലും നിയമപരമായി രജിസ്റ്റര്‍ ചെയ്‍തിരുന്നില്ലെന്ന് താരം വ്യക്തമാക്കി.

തമാശ വേഷങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ധര്‍മജൻ ബോള്‍ഗാട്ടി. രണ്ട് പെണ്‍മക്കളാണ് ധര്‍മജൻ ബോള്‍ഗാട്ടിക്കുള്ളത്. വേദയും വൈഗയുമാണ് ധര്‍മജന്റെ  മക്കള്‍. നിരവധി ആരാധകരാണ്  ധര്‍മജന് വിവാഹ ആശംസകള്‍ നേരുന്നത്.

നടൻ ധര്‍മജൻ ബോള്‍ഗാട്ടി മിമിക്രി വേദികളിലൂടെയാണ് കലാലോകത്ത് ശ്രദ്ധയാകര്‍ഷിച്ചത്. പാപ്പി അപ്പച്ച എന്ന ഹിറ്റ് സിനിമയിലൂടെയാണ് ധര്‍മജൻ ബോള്‍ഗാട്ടി നടനായി അരങ്ങേറുന്നത്. പാച്ചുവും കോവാലനും, ഓര്‍ഡിനറി, ചാപ്റ്റേഴ്‍സ് തുടങ്ങിയവയ്‍ക്ക് പുറമേ ഐസക് ന്യൂട്ടണ്‍ സണ്‍ ഓഫ് ഫിലിപ്പോസ്, അരികില്‍ ഒരാള്‍, വസന്തത്തിന്റെ കനല്‍വഴികളില്‍, ഒന്നും മിണ്ടാതെ, കുരുത്തും കെട്ടവന, ജിലേബി, അമര്‍ അക്ബര്‍ അന്തോണി, കാട്ടുമാക്കാൻ, പ്രേതം, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, ട്രാൻസ്, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, കുട്ടനാടൻ മാര്‍പാപ്പ, ആടു ഒരു ഭീകര ജീവിയാണ്  എന്നിവയിലും ധര്‍മ്മജൻ ബോള്‍ഗാട്ടി വേഷമിട്ടു. സിനിമാല അടക്കം നിരവധി ടെലിവിഷൻ ഷോകളിലും ധര്‍മജൻ ബോള്‍ഗാട്ടി ചിരി വേഷങ്ങളിലെത്തി.

ധര്‍മജൻ ബോള്‍ഗാട്ടി വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ പവി കെയര്‍ടേക്കറായിരുന്നു പ്രദര്‍ശനത്തിന് എത്തിയത്. ദിലീപാണ് നായകനായി എത്തിയത്. സംവിധാനം നിര്‍വഹിച്ചത് വിനീത് കുമാറാണ്. ധര്‍മജൻ ബോള്‍ഗാട്ടി രതീഷ് എന്ന കഥാപാത്രമായിട്ടായി വേഷമിട്ടപ്പോള്‍ ദീപു ജി പണിക്കര്‍, ജോണി ആന്റണി, റോസ്‍മി, ജിനു ബെൻ, സ്‍ഫടികം ജോര്‍ജ് എന്നിവരും ഉണ്ടായിരുന്നു.

Read More: ഞെട്ടിച്ച് പ്രഭാസ്, അഡ്വാൻസ് ബുക്കിംഗ് കളക്ഷനില്‍ കല്‍ക്കി 2898 എഡി കുതിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ