മാരി സെൽവരാജിന്റെ സ്പോർട്സ് ചിത്രം ഒരുങ്ങുന്നു; കബഡി താരമാകാൻ ധ്രുവ് വിക്രം ?

Published : Oct 20, 2022, 12:56 PM ISTUpdated : Oct 20, 2022, 01:00 PM IST
മാരി സെൽവരാജിന്റെ സ്പോർട്സ് ചിത്രം ഒരുങ്ങുന്നു; കബഡി താരമാകാൻ ധ്രുവ് വിക്രം ?

Synopsis

നിലവിൽ 'മാമന്നൻ' എന്ന ചിത്രമാണ് മാരി സെൽവരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

മിഴിലെ മുൻനിര യുവ താരങ്ങളിൽ ഒരാളാണ് നടൻ വിക്രമിന്റെ മകൻ ധ്രുവ്. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ തന്റേതായൊരു ഇടം കണ്ടെത്താൻ ധ്രുവിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ധ്രുവ് നായകനായി എത്തുന്ന പുതിയ ചിത്രത്തെ സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്. മാരി സെൽവരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിം​ഗ് അടുത്ത വർഷം ആരംഭിക്കുമെന്നാണ് വിവരം. 

നീലം പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന സിനിമ ഒരു കബഡി താരത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സ്‌പോർട്‌സ് ബയോപിക് ആണെന്നാണ് സൂചന. തമിഴ്‌നാട്ടിലെ ഉൾനാടൻ ഗ്രാമങ്ങളിൽ നിന്ന് ഒടുവിൽ രാജ്യത്തിന്റെ പരമോന്നത കായിക ബഹുമതി നേടുന്നതിനും ഏഷ്യൻ ഗെയിംസിൽ തന്റെ രാജ്യത്തിനായി സ്വർണം നേടുന്നതിനും വഴിയൊരുക്കിയ കായിക താരത്തിന്റെ യഥാർത്ഥ ജീവിത കഥയാണ് ചിത്രം പറയുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

നിലവിൽ 'മാമന്നൻ' എന്ന ചിത്രമാണ് മാരി സെൽവരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. 'വിക്രം' എന്ന മെഗാ ഹിറ്റിന് ശേഷം ഫഹദ് അഭിനയിക്കുന്നു എന്നതുകൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ സജീവ ശ്രദ്ധയിലുള്ള ചിത്രവുമാണ് 'മാമന്നൻ'. കീർത്തി സുരേഷ്, വടിവേലു തുടങ്ങിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 'പരിയേറും പെരുമാൾ', 'കർണൻ' എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'മാമന്നൻ'. 

'അഭിനേതാവായിരുന്നില്ലെങ്കിൽ ഒരുപക്ഷേ അദ്ദേഹം പാചക വിദഗ്ദ്ധൻ ആയേനെ'; മോഹൻലാലിനെ കുറിച്ച് സുരേഷ് പിള്ള

കാര്‍ത്തിക് സുബ്ബരാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച മഹാന്‍ എന്ന ചിത്രമാണ് ധ്രുവിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. വിക്രമും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. അച്ഛനും മകനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടി ആയിരുന്നു ഇത്. ധനുഷ് നായകനായ ജഗമേ തന്തിരത്തിനു ശേഷം കാര്‍ത്തിക് സുബ്ബരാജിന്‍റെ സംവിധാനത്തിലെത്തിയ ചിത്രം ആയിരുന്നു ഇത്. 

PREV
Read more Articles on
click me!

Recommended Stories

ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും
2025ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ; ആദ്യ പത്തിൽ ഇടം പിടിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ 'മാർക്കോ'