
ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന 'ബുള്ളറ്റ് ഡയറീസ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ബുള്ളറ്റിൽ പായുന്ന ധ്യാൻ ശ്രീനിവാസനാണ് പോസ്റ്ററിൽ ഉള്ളത്. 'ഒരു ബൈക്ക് പ്രാന്തന്റെ ഓട്ടം' എന്നും പോസ്റ്ററിൽ എഴുതിയിട്ടുണ്ട്. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് സന്തോഷ് മണ്ടൂര്‍ ആണ്.
പ്രയാഗ മാര്‍ട്ടിന്‍ നായികയാവുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈ വർഷം ജനുവരിയിലാണ് 'ബുള്ളറ്റ് ഡയറീസി'ന്റെ ചിത്രീകരണം ആരംഭിച്ചത്. രഞ്ജി പണിക്കര്‍, ജോണി ആന്റണി, സുധീര്‍ കരമന, ശ്രീകാന്ത് മുരളി, അല്‍ത്താഫ് സലിം, ഷാലു റഹീം, ശ്രീലക്ഷ്മി, എന്നിവരാണ് മറ്റു പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. ബി ത്രി എം ക്രിയേഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം ഫൈസൽ അലിയാണ് നിർവ്വഹിക്കുന്നത്.
കൈതപ്രം, റഫീഖ് അഹമ്മദ് എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു. എഡിറ്റിംഗ് രഞ്ജൻ എബ്രഹാം. പ്രൊഡക്ഷൻ ഡിസൈനർ അനിൽ അങ്കമാലി, കലാസംവിധാനം അജയൻ മങ്ങാട്, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം സമീറ സനീഷ്, സ്റ്റിൽസ് രാംദാസ് മാത്തൂർ, പരസ്യകല യെല്ലോ ടൂത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷിബിൻ കൃഷ്ണ, ഉബൈനി യൂസഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നസീർ കാരന്തൂർ. പി.ആര്‍.ഒ വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.
അതേസമയം, സായാഹ്ന വാര്‍ത്തകള്‍ എന്ന ചിത്രമാണ് ധ്യാനിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. ഗോകുൽ സുരേഷും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അരുണ്‍ ചന്ദുവാണ് ചിത്രം സംവിധാനം ചെയ്തത്. നിരവധി ചിത്രങ്ങളും ധ്യാനിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ജസ്പാൽ ഷൺമുഖന്റെ 'സ്വർഗ്ഗത്തിലെ കട്ടുറുമ്പ്', നവാഗതനായ അരുൺ ശിവവിലാസത്തിന്റെ 'ഐഡി', വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളാറ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന 'നദികളിൽ സുന്ദരി യമുന' എന്നീ ചിത്രങ്ങളാണ് അവ. കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. ഇവിടുത്തെ സാധാരണക്കാരായ മനുഷ്യർ, അവർക്കിടയിലെ 'കണ്ണൻ', 'വിദ്യാധരൻ' എന്നീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് കഥ പറയുന്ന സിനിമയാണ് നദികളിൽ സുന്ദരി യമുന.
ഗോവിന്ദ് വസന്തയുടെ സംഗീത മാജിക്; റാപ്പിനൊപ്പം നാടന്‍ ശീലുമായി 'പടവെട്ടി'ലെ ഗാനമെത്തി