ധ്യാൻ ശ്രീനിവാസന്റെ 'സ്വർഗ്ഗത്തിലെ കട്ടുറുമ്പ്'; ചിത്രം മെയ്യിൽ തിയറ്ററുകളിലേക്ക്

Published : Mar 31, 2024, 02:13 PM IST
ധ്യാൻ ശ്രീനിവാസന്റെ 'സ്വർഗ്ഗത്തിലെ കട്ടുറുമ്പ്'; ചിത്രം മെയ്യിൽ തിയറ്ററുകളിലേക്ക്

Synopsis

ധ്യാൻ ശ്രീനിവാസനും ഗായത്രി അശോകനും നായിക നായകരായി അഭിനയിക്കുന്ന ചിത്രം. 

ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'സ്വർഗ്ഗത്തിലെ കട്ടുറുമ്പ്'ന്റെ പുതിയ പോസ്റ്റർ റിലീസായി. നാട്ടും പ്രദേശത്തെ കഥ പറയുന്നതാകും സിനിമ പറയുക എന്നാണ് പോസ്റ്റർ നൽകുന്ന സൂചന. മൈന ക്രീയേഷൻസിന്റെ ബാനറിൽ കെ.എൻ ശിവൻകുട്ടൻ കഥയെഴുതി ജെസ്പാൽ ഷണ്മുഖൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. മെയ്യിൽ ചിത്രം തിയറ്റുകളിൽ എത്തും. 

ധ്യാൻ ശ്രീനിവാസനും ഗായത്രി അശോകനും നായിക നായകരായി അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് വിജു രാമചന്ദ്രനാണ്. മലയാള സിനിമയിലെ യുവനിരയിലെയും ജനപ്രിയരായ അഭിനേതാക്കളുടെയും സാന്നിദ്ധ്യവും തൊടുപുഴയിലെ ഗ്രാമ മനോഹാരിതയുമാണ് ഈ ചിത്രത്തെ ഏറെ ആകർഷകമാക്കുന്നത്.

അപ്പാനി ശരത്, ശ്രീകാന്ത് മുരളി, ജോയ് മാത്യു, ചെമ്പിൽ അശോകൻ, ശിവൻകുട്ടൻ, ഗൗരി നന്ദ, അംബിക മോഹൻ, മഹേശ്വരി അമ്മ, പാഷാണം ഷാജി, നിർമ്മൽ പാലാഴി, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, ചാലിപാലാ, സുധി കൊല്ലം, കോബ്ര രാജേഷ്, നാരായണൻകുട്ടി, പുന്നപ്ര അപ്പച്ചൻ, രാജേഷ് പറവൂർ, രഞ്ജിത്ത് കലാഭവൻ, ചിഞ്ചു പോൾ, റിയ രഞ്ജു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. അന്തരിച്ച നടൻ കൊല്ലം സുധിയുടെ അവസാന ചിത്രങ്ങളിൽ ഒന്നാണ് ഈ ചിത്രം. ഹാസ്യത്തിനും പാട്ടുകൾക്കും ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.രമേഷ് പണിക്കർ ആണ് സഹനിർമ്മാതാവ്. 

തമിഴല്ല, ഒന്നാമൻ മലയാള പടം; ധനുഷ്, രജനി പടങ്ങളെ സൈഡാക്കി 'മഞ്ഞുമ്മൽ' പിള്ളേർ; 2024 ടോപ് ടെൺ സിനിമകള്‍

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -സിറിൽ കെ ജെയിംസ്, റിയ രഞ്ജു പാലക്കാട്, ഛായാഗ്രഹണം -അശ്വഘോഷൻ, സംഗീതം -ബിജിബാൽ, വരികൾ -സന്തോഷ് വർമ്മ, സാബു ആരക്കുഴ. എഡിറ്റർ -കപിൽ കൃഷ്ണ, പ്രോജക്റ്റ് ഡിസൈനർ -ബാദുഷ എൻ എം, പ്രൊഡക്ഷൻ കൺട്രോളർ -വിനോദ് പറവൂർ, ആർട്ട് -കോയാസ്, കോസ്റ്റ്യൂം -കുമാർ എടപ്പാൾ, മേക്കപ്പ് -രാജീവ് അങ്കമാലി, ചീഫ് അസോസിയേറ്റ് ഡയറക്ടർ -ജയരാജ്, അസോസിയേറ്റ് ഡയറക്ടർ -രാജേഷ് ഓയൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -റിയാസ് പട്ടാമ്പി, ഷിബു പന്തലങ്ങോട്, അനീഷ് കോട്ടയം, പി.ആർ.ഓ -പി.ശിവപ്രസാദ്, സ്റ്റിൽസ് -ശ്രീനി മഞ്ചേരി, ഡിസൈൻസ് - മനു ഡാവിഞ്ചി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ചില നടിമാർ കരിയറിൽ ഡയലോഗ് പറഞ്ഞിട്ടില്ല, പകരം പറയുന്നത് വൺ, ടു, ത്രീ, ഫോർ'; ചർച്ചയായി മാളവികയുടെ വാക്കുകൾ
മലയാളത്തില്‍ നിന്ന് വേറിട്ട ഹൊറര്‍ ത്രില്ലര്‍; 'മദനമോഹം' ഫെബ്രുവരി 6 ന്