ധ്യാൻ ശ്രീനിവാസന്റെ ത്രില്ലർ ചിത്രം 'ഐഡി' ചിത്രീകരണം പൂർത്തിയായി

Published : Oct 06, 2022, 02:49 PM IST
ധ്യാൻ ശ്രീനിവാസന്റെ ത്രില്ലർ ചിത്രം 'ഐഡി' ചിത്രീകരണം പൂർത്തിയായി

Synopsis

ധ്യാൻ ശ്രീനിവാസൻ നായകനായ 'ഐഡി' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന പുതിയ സിനിമയാണ് 'ഐഡി'. നവാഗതനായ അരുൺ ശിവവിലാസം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ദ്രൻസ്, ദിവ്യ പിള്ള, ഷാലു റഹീം എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാവുന്നു. 'ഐഡി'യുടെ ചിത്രീകരണം പൂര്‍ത്തിയായി.

കലാഭവൻ ഷാജോൺ, ജോണി ആന്റണി,  ജയകൃഷ്‍ണൻ, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, ഉണ്ണി നായർ, സിമു ചങ്ങനാശ്ശേരി, മനോഹരിയമ്മ, ജസ്‌ന്യ ജഗദീഷ്, ബേബി, ഷൈനി തുടങ്ങിയ താരനിര 'ഐഡി' എന്ന ചിത്രത്തിൽ അണിനിരക്കുന്നു.വരികൾ: അജീഷ് ദാസൻ. ഫൈസൽ അലിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മ്യൂസിക്‌: നിഹാൽ സാദിഖ്.

മുഹമ്മദ്‌ കുട്ടിയാണ് ചിത്രം നിര്‍മിക്കുന്നത്. എസ്സ എന്റർടൈൻമെന്റ്സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. എസ്സ ഗ്രൂപ്പ്‌ കേരളത്തിലെ പ്രമുഖമായ ഒരു ബിസിനസ്‌ സംരംഭകരാണ്. നിലവിൽ ഹോട്ടലുകൾ, റിസോര്‍ട്‍സ്, സർവീസ് സ്റ്റേഷൻസ്, ഫുട്ബോൾ ടീം, എക്സ്പോർട്ട് ബിസിനസ്‌ എന്നിവയിൽ മുഖ്യധാരയിൽ നിൽക്കുന്ന എസ്സ ഗ്രൂപ്പ്‌ ഓഫ് കമ്പനീസിന്റെ സിനിമയിലേക്കുള്ള പുതിയ കാൽവെപ്പാണ് 'എസ്സ എന്റർടൈൻമെന്റ്സ്' എന്ന പേരിൽ ഇപ്പോൾ ഈ ചിത്രം നിർമ്മിച്ചു കൊണ്ട് സാധ്യമാവുന്നത്.

പ്രൊജക്റ്റ്‌ ഡിസൈനർ നിധിൻ പ്രേമൻ ആണ്. ലൈൻ പ്രൊഡ്യൂസർ: ഫായിസ് യൂസഫ്,  പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രക്കരി, ആർട്ട്‌: നിമേഷ് എം തണ്ടൂർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : മുഹമ്മദ്‌ സുഹൈൽ പി പി, എഡിറ്റർ: റിയാസ് കെ ബദർ, മേക്കപ്പ്: ജയൻ പൂങ്കുളം, കോസ്റ്റ്യൂം: രാംദാസ് ആണ്. സ്റ്റിൽസ്: റീചാർഡ് ആന്റണി. ഡിസൈൻ: നിബിൻ പ്രേം, പിആർഒ പി ശിവപ്രസാദ് എന്നിവരാണ് ചിത്രത്തിന്റെ മറ്റു പ്രവർത്തകർ.

Read more: 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സു'മായി വിനീത് ശ്രീനിവാസൻ, സെക്കൻഡ് ലുക്കും പുറത്ത്

PREV
Read more Articles on
click me!

Recommended Stories

പ്രതീക്ഷിച്ചതിനപ്പുറം, വൻ നേട്ടം, ആഗോള കളക്ഷനില്‍ അമ്പരപ്പിച്ച് രണ്‍വീര്‍ സിംഗിന്റെ ധുരന്ദര്‍
'ജോസി'നെയും 'മൈക്കിളി'നെയും മറികടന്നോ 'സ്റ്റാന്‍ലി'? ഞായറാഴ്ച കളക്ഷനില്‍ ഞെട്ടിച്ച് 'കളങ്കാവല്‍'