സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ‌ ജോജു, കലിപ്പ് മോഡിൽ ദിലീപ്; 'വോയ്സ് ഓഫ് സത്യനാഥൻ' മോഷൻ പോസ്റ്റർ

Published : Apr 06, 2023, 11:43 AM ISTUpdated : Apr 06, 2023, 01:13 PM IST
സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ‌ ജോജു, കലിപ്പ് മോഡിൽ ദിലീപ്; 'വോയ്സ് ഓഫ് സത്യനാഥൻ' മോഷൻ പോസ്റ്റർ

Synopsis

ദിലീപ്- റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'വോയ്സ് ഓഫ് സത്യനാഥൻ'. 

ദിലീപ്- റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'വോയ്സ് ഓഫ് സത്യനാഥൻ' എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ചാണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. ജോണി ആന്റണി, സിദ്ദിഖ്, ജോജു ജോർജ്, രമേശ് പിഷാരടി, വീണാ നന്ദകുമാർ, ജഗപതി ബാബു എന്നിവരുടെ കഥാപാത്രങ്ങളെ കാണിച്ച് ഒടുവിൽ കലിപ്പ് മോഡിൽ വടിയുമായി നൽക്കുന്ന ദിലീപിനെ പോസ്റ്ററിൽ കാണാം. 

ദിലീപ് -റാഫി കൂട്ടുകെട്ടിലെ മുൻ ചിത്രങ്ങൾ പോലെ ഹാസ്യത്തിന് മുൻതൂക്കം നൽകുന്ന ചിത്രമാണ് വോയ്സ് ഓഫ് സത്യനാഥനും. അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജാഫർ സാദിഖ് (വിക്രം ഫൈയിം), ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണാ നന്ദകുമാർ, സ്മിനു സിജോ,അംബിക മോഹൻ, എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. അനുശ്രീ അതിഥി താരമായും എത്തുന്നുണ്ട്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് റാഫിയാണ്.

ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. റോഷിത് ലാൽ, പ്രിജിൻ ജെ.പി എന്നിവരാണ് സഹനിർമ്മാതാക്കൾ. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ജിതിൻ സ്റ്റാനിലസ്, സ്വരൂപ് ഫിലിപ്പ് എന്നിവരാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. സംഗീതം- ജസ്റ്റിൻ വർഗീസ്‌, എഡിറ്റർ- ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, കല സംവിധാനം- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൺ പൊടുത്താസ്, മേക്കപ്പ്- റോണക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ്- സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ- മുബീൻ എം റാഫി, ഫിനാൻസ് കൺട്രോളർ- ഷിജോ ഡൊമനിക് & റോബിൻ അഗസ്റ്റിൻ, പി.ആർ.ഒ- പ്രതീഷ് ശേഖര്‍, സ്റ്റിൽസ്- ഷാലു പേയാട്, ഡിസൈൻ- ടെൻ പോയിന്റ്, മാർക്കറ്റിങ്-ഒബ്സ്ക്ക്യുറ, എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ. 

'അത് തമാശയാണ്, ഞാൻ നിന്റെ മരിച്ചുപോയ അമ്മേനെ ഒരിക്കലും പറയില്ല'; സാ​ഗറിന് മുന്നിൽ കണ്ണുനിറഞ്ഞ് ശോഭ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കുടുംബ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് സൂപ്പർ വിജയത്തിലേക്ക് ഷറഫുദീൻ നായകനായ 'മധുവിധു'
വീണ്ടും ഹോളിവുഡില്‍ നിന്ന് ഞെട്ടിക്കുന്ന വാർത്ത! 8100 കോടി ഡോളറിന്റെ ഇടപാട്, വാര്‍ണര്‍ ബ്രദേഴ്‌സിനെ വാങ്ങി പാരാമൗണ്ട്