'ഹൃദയം വേദനിക്കുന്നു', സുനില്‍ ബാബുവിന്റെ മരണത്തില്‍ അനുശോചിച്ച് ദുല്‍ഖര്‍

Published : Jan 06, 2023, 02:17 PM IST
'ഹൃദയം വേദനിക്കുന്നു', സുനില്‍ ബാബുവിന്റെ മരണത്തില്‍ അനുശോചിച്ച് ദുല്‍ഖര്‍

Synopsis

'വാരിസ്' എന്ന പുതിയ തമിഴ് ചിത്രത്തിലാണ് സുനില്‍ ബാബു അവസാനമായി പ്രവര്‍ത്തിച്ചത്.

സിനിമ കലാ സംവിധായകനും പ്രൊഡക്ഷൻ ഡിസൈനറുമായ സുനില്‍ ബാബുവിന്റെ മരണത്തിന്റെ ഞെട്ടലിലാണ് സഹപ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സുനിലിന്റെ മരണം സംഭവിച്ചത്. ഹൃയാഘാതത്തെ തുടര്‍ന്നായിരുന്നു സുനിലിന്റെ മരണം. സുനില്‍ ബാബുവിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ദുല്‍ഖര്‍.

ഹൃദയം വേദനിക്കുന്നു. തന്റെ കഴിവിനെ കുറിച്ച് കൊട്ടിഘോഷിക്കാതെ നിശബ്‍ദമായി സ്വന്തം ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ആള്‍. ഓര്‍മകള്‍ക്ക് നന്ദി സുനിലേട്ടാ. നിങ്ങള്‍ നമ്മുടെ സിനിമകള്‍ ജീവൻ നല്‍കി. നിങ്ങളില്ല എന്നതുമായി പൊരുത്തപ്പെടാൻ ആകുന്നില്ല. നിങ്ങളുടെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും വേണ്ടി താൻ പ്രാര്‍ഥിക്കുന്നു എന്നും ദുല്‍ഖര്‍ എഴുതിയിരിക്കുന്നു. സുനില്‍ ഇന്ത്യൻ സിനിമ ഇൻഡസ്‍ട്രിയിലെ ഏറ്റവും മികച്ച സാങ്കേതിക പ്രവര്‍ത്തകൻ ആയിരുന്നു എന്നാണ് ദുല്‍ഖറിന്റെ കുറിപ്പിന് സംവിധായകൻ റോഷൻ ആൻഡ്രൂസ് കമന്റ് എഴുതിയത്.

കാലിലുണ്ടായ ചെറിയ നീരിനെ തുടർന്നാണ് സുനിലിനെ മൂന്നു ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയാണ് സുനില്‍. മലയാളം, തമിഴ്, തെലുങ്ക്, ബോളിവുഡ് സിനിമകളില്‍ തിരക്കുള്ള കലാ സംവിധായകനായിരുന്നു.

വിജയ് നായകനായ പുതിയ തമിഴ് ചിത്രം 'വാരിസി'ലാണ് അവസാനം പ്രവർത്തിച്ചത്. വിവിധ ഭാഷകളില്‍ നൂറോളം സിനിമകളില്‍ കലാ സംവിധായകനായി പ്രവര്‍ത്തിച്ച സുനില്‍ ബാബു മൈസൂരു ആർട്‍സ് കോളേജിലെ പഠനത്തിനു ശേഷം കലാ സംവിധായകൻ സാബു സിറിലിന്റെ സഹായിയായാണ് ചലച്ചിത്ര രംഗത്തേക്ക് എത്തിയത്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്‍ത ചിത്രം 'അനന്തഭദ്ര'ത്തിലൂടെ മികച്ച കലാ സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിട്ടുണ്ട്. 'ഉറുമി', 'പഴശ്ശിരാജ', 'ഛോട്ടാ മുംബൈ', 'പ്രേമം', 'നോട്ട്ബുക്ക്', 'കായംകുളം കൊച്ചുണ്ണി', 'ബാംഗ്ലൂർ ഡെയ്‌സ്', 'എം എസ് ധോണി', 'ഗജിനി', 'ലക്ഷ്യ', 'സ്പെഷൽ ചൗബീസ്' എന്നിവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍.

Read More: രജനികാന്തിനൊപ്പം മോഹൻലാലുമെന്ന് റിപ്പോര്‍ട്ട്, 'ജയിലറി'നായി കാത്ത് ആരാധകര്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'