' കേള്‍ക്കുന്നത് നല്ല വാര്‍ത്തകള്‍, വ്യക്തിപരമായ വിജയമായി തോന്നുന്നു', 'പൊന്നിയിൻ സെല്‍വനെ' കുറിച്ച് ദുല്‍ഖര്‍

Published : Sep 30, 2022, 04:09 PM IST
' കേള്‍ക്കുന്നത് നല്ല വാര്‍ത്തകള്‍, വ്യക്തിപരമായ വിജയമായി തോന്നുന്നു', 'പൊന്നിയിൻ സെല്‍വനെ' കുറിച്ച് ദുല്‍ഖര്‍

Synopsis

'പൊന്നിയിൻ സെല്‍വനെ' കുറിച്ച് ദുല്‍ഖര്‍.

കല്‍ക്കി കൃഷ്‍ണമൂര്‍ത്തിയുടെ ഇതിഹാസ നോവലിനെ അധികരിച്ചുള്ള മണിരത്നത്തിന്റെ ബ്രഹ്‍മാണ്ഡ ചിത്രമായ 'പൊന്നിയിൻ സെല്‍വൻ' ഇന്ന് പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. വിസ്‍മയിപ്പിക്കുന്ന ദൃശ്യക്കാഴ്‍ചകളുള്ള ഗംഭീര സിനിമയാണ് 'പൊന്നിയിൻ സെല്‍വൻ' എന്നാണ് അഭിപ്രായങ്ങള്‍.  വൻ താരനിര അണിനിരക്കുന്ന ചിത്രം ആഘോഷപൂര്‍വമായിട്ടാണ് പ്രദര്‍ശനത്തിന് എത്തിയത് എന്നതിനാല്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം അറിയാൻ കാത്തിരിക്കുകയാണ്. 'പൊന്നിയിൻ സെല്‍വനെ' കുറിച്ച് മികച്ച അഭിപ്രായങ്ങള്‍ കേള്‍ക്കുന്നതില്‍ സന്തോഷം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മലയാളി താരം ദുല്‍ഖര്‍.

'പൊന്നിയിൻ സെല്‍വനെ' കുറിച്ച് അതിശയകരമായ കാര്യങ്ങളാണ് കേള്‍ക്കുന്നത്. കുടുംബത്തെ പോലെയുള്ള നിരവധി സുഹൃത്തുക്കള്‍ സിനിമയിലുണ്ട്. അതുകൊണ്ടുതന്നെ ഇത് ഒരു വ്യക്തികരമായ വിജയമായി തോന്നുന്നുവെന്നും ദുല്‍ഖര്‍ എഴുതിയിരിക്കുന്നു. ആഗോളതലത്തില്‍ രണ്ടായിരത്തിലധികം തിയറ്ററുകളിലാണ് 'പൊന്നിയിൻ സെല്‍വൻ' ഒന്നാം ഭാഗം ഇന്ന് പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്.

വിക്രം, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്.  125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ട്. തിയറ്റർ റിലീസിന് ശേഷമായിരിക്കും ആമസോണിലൂടെ സ്ട്രീമിങ്ങ് ആരംഭിക്കുക. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് ചിത്രത്തിന്റെ കലാ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീകർ പ്രസാദ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. രവി വര്‍മനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ശ്യാം കൗശലാണ് ആക്ഷൻ കൊറിയോഗ്രഫി. ബൃന്ദ നൃത്ത സംവിധാനം.  ആനന്ദ് കൃഷ്‍ണമൂര്‍ത്തിയാണ് സൗണ്ട് ഡിസൈനര്‍.  ഏക ലഖാനി വസ്‍ത്രാലങ്കാരവും നിർവ്വഹിക്കുന്നു.

Read More: സ്ക്രീനില്‍ തീ പടര്‍ത്തി ചോളന്മാര്‍; 'പൊന്നിയിന്‍ സെല്‍വന്‍ 1' റിവ്യൂ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'തെരേസ സാമുവല്‍'; 'വലതുവശത്തെ കള്ളനി'ലൂടെ ലെനയുടെ തിരിച്ചുവരവ്
ഒറ്റ കട്ട് ഇല്ല! ക്ലീൻ യു സർട്ടിഫിക്കറ്റുമായി 'മാജിക് മഷ്റൂംസ്' 23 ന് തിയറ്ററുകളിൽ