Hey Sinamika : മനോഹരമായ മെലഡി, തമിഴ് ചിത്രത്തിലെ ഗാനത്തിന്റെ ടീസര്‍ പുറത്തുവിട്ട് ദുല്‍ഖര്‍

Web Desk   | Asianet News
Published : Jan 26, 2022, 06:56 PM IST
Hey Sinamika : മനോഹരമായ മെലഡി, തമിഴ് ചിത്രത്തിലെ ഗാനത്തിന്റെ ടീസര്‍ പുറത്തുവിട്ട് ദുല്‍ഖര്‍

Synopsis

ദുല്‍ഖര്‍ നായകനാകുന്ന ചിത്രം 'ഹേയ് സിനാമി'കയിലെ മെലഡി ഗാനമാണ് ഇനി പുറത്തുവിടുക.

ദുല്‍ഖര്‍ നായകനാകുന്ന തമിഴ് ചിത്രം 'ഹേയ് സിനാമിക'യിലെ (Hey Sinamika) ആദ്യ ഗാനം 'അച്ചാമില്ലൈ' വൻ ഹിറ്റായിരുന്നു. 'ഹേയ് സിനാമിക' ചിത്രത്തിലെ രണ്ടാമത്തെ ഗാനത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ദുല്‍ഖര്‍ തന്നെയാണ് ചിത്രത്തിലെ ഗാനത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. 'ഹേയ് സിനാമിക' ചിത്രത്തിലേതായി ഒരു മെലഡി ഗാനമാണ് നാളെ പുറത്തുവിടുക.

'അച്ചാമില്ലൈ' എന്ന് തുടങ്ങുന്ന ആദ്യ ഗാനം ദുല്‍ഖര്‍ തന്നെയാണ് പാടിയത് . ബൃന്ദ മാസ്റ്റര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹേയ് സിനാമിക' ചിത്രം റിലീസ് ചെയ്യുക ഫെബ്രുവരി 25നാണ്. കൊറിയോഗ്രാഫറായ ബൃന്ദ മാസ്റ്ററിന്റെ ആദ്യ സംവിധാന സംരഭമായ  'ഹേയ് സിനാമിക'യില്‍  കാജല്‍ അഗര്‍വാളാണ് നായിക.

ജിയോ സ്റ്റുഡിയോസ്, ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോസ്, വൈക്കം18 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് 'ഹേയ് സിനാമിക' നിര്‍മിക്കുന്നത്. ഗോവിന്ദ് വസന്ത ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. കൊവിഡ് നിയന്ത്രണങ്ങളിൽ ഷൂട്ടിംഗ് നിർത്തിവെച്ചതിനാലാണ് 'ഹേയ് സിനാമിക' വൈകിയത്.  ചെന്നൈ ആയിരുന്നു ദുല്‍ഖര്‍ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

ചിത്രത്തിന് പാക്കപ്പ് പറഞ്ഞതിന് പിന്നാലെ ടീമിനൊപ്പം പ്രവർത്തിച്ച അനുഭവം ദുൽഖർ പങ്കുവച്ചത് ചര്‍ച്ചയായിരുന്നു. ലൊക്കേഷനിൽ നിന്നുള്ള ഏതാനും ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ അന്ന് പങ്കുവച്ചിരുന്നു. ബൃന്ദ മാസ്റ്ററോട് നിറയെ  സ്‍നേഹമെന്നും സിനിമയിലെ ഓരോരുത്തരും പ്രൊഫഷണൽസ് ആയിരുന്നുവെന്നും ദുൽഖർ കുറിച്ചിരുന്നു. മണിരത്‌നത്തിന്റെ സംവിധാനത്തിൽ ദുൽഖറും നിത്യാ മേനോനും കേന്ദ്രകഥാപാത്രങ്ങളായ 'ഓകെ കൺമണി' എന്ന സിനിമയിലെ ഒരു ഗാനമാണ് 'ഹേയ് സിനാമിക'.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

7 പേർ വട്ടം കൂടിയിരിക്കുന്നതാണോ പ്രൊമോഷൻ? എ​ഗ്രിമെന്റിൽ അക്കാര്യം ഉണ്ട്, പക്ഷേ..; നിലപാടറിയിച്ച് അനൂപ് മേനോൻ
ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ'; ​ഗ്രാന്റ് ഓഡിയോ ലോഞ്ച് 24ന്, മുഖ്യാതിഥിയായി ദിലീപ്