
തന്റെ മലയാള സിനിമകൾ ഉടൻ ഉണ്ടാകുമെന്ന് നടൻ ദുൽഖർ സൽമാൻ. ലക്കി ഭാസ്കർ എന്ന പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ ആയിരുന്നു നടന്റെ വെളിപ്പെടുത്തൽ. നഹാസ് ഹിദായത്ത്, സൗബിൻ ഷാഹിർ എന്നിവർ സംവിധാനം ചെയ്യുന്ന സിനിമയിലാകും താൻ അടുത്ത് അഭിനയിക്കുകയെന്നും മറ്റൊരു നവാഗത സംവിധായക സിനിമയും വരുമെന്നും ദുൽഖർ അറിയിച്ചു.
"ഞാനിപ്പോളൊരു പ്രവാസി മലയാളിയെ പോലെയാണ്. കുറേ നാളുകൾ കഴിഞ്ഞ് നാട്ടിൽ വന്നിരിക്കുകയാണ്. പക്ഷേ നിങ്ങളുടെ സ്നേഹത്തിനും എൻജിക്കും ഒരു മാറ്റവും ഇല്ല. മാറി നിന്നതായി എനിക്ക് തോന്നിയിട്ടേ ഇല്ല. ഇനി എന്തായാലും ഉടനെ തന്നെ മലയാള പടം ഉണ്ടാകും. നിങ്ങൾക്ക് ഇഷ്ടമുള്ള സംവിധായകർക്ക് ഒപ്പമാണ്. നഹാസ് സിനിമ, സൗബിൻ സിനിമ ഞാൻ കൺഫോം ചെയ്യുകയാണ്. നമ്മുടെ നാടിനെ ഭയങ്കരമായി ആഘോഷിക്കുന്നൊരു പുതുമുഖ സംവിധായകന്റെ സിനിമയും ഉണ്ട്. ഇതല്ലാതെയും വേറെ കുറേ പടങ്ങളും ചർച്ചയിലാണ്. മനപൂർവ്വം മാറിനിൽക്കുന്നതല്ല. നിങ്ങൾക്ക് വേണ്ടി സിനിമ ചെയ്തില്ലെങ്കിൽ എന്റെ കരിയറിനോട് കാണിക്കുന്ന നന്ദി കേടായിരിക്കും", എന്നായിരുന്നു ദുൽഖർ പറഞ്ഞത്.
അല്ലു- ഫഹദ് പോരാട്ടം, കേരളത്തിൽ 24 മണിക്കൂറും പുഷ്പ 2 ! വിതരണാവകാശം ഇ ഫോർ എന്‍റർടെയ്ൻമെന്‍റിന്
അതേസമയം, ‘ഓതിരം കടകം' എന്നൊരു സിനിമ സൗബിൻ- ദുൽഖർ കോമ്പോയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ‘പറവ‘ക്ക് ശേഷം സൗബിനും ദുൽഖറും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഒക്ടോബർ 31ന് ആണ് ലക്കി ഭാസ്കർ റിലീസ് ചെയ്യുന്നത്. വെങ്കി അറ്റ്ലൂരി രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം കേരളത്തിനൊപ്പം ഗൾഫ് രാജ്യങ്ങളിലും വമ്പൻ റിലീസായി വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ ഈ ചിത്രം റിലീസ് ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ