Sita Ramam Movie : 'ലെഫ്റ്റനന്റ് റാമാ'യി ദുല്‍ഖര്‍, 'സീതാ രാമം' റിലീസ് പ്രഖ്യാപിച്ചു

Published : May 25, 2022, 04:43 PM ISTUpdated : May 25, 2022, 04:47 PM IST
Sita Ramam Movie : 'ലെഫ്റ്റനന്റ് റാമാ'യി ദുല്‍ഖര്‍, 'സീതാ രാമം' റിലീസ് പ്രഖ്യാപിച്ചു

Synopsis

ദുൽഖർ സൽമാൻ ചിത്രം 'സീതാ രാമ'ത്തിന്റെ റിലീസ് പ്രഖ്യാപിച്ചു.

ദുൽഖർ സൽമാൻ(Dulquer Salmaan) നായകനായി എത്തുന്ന പുതിയ ചിത്രം 'സീതാ രാമ'ത്തിന്റെ(Sita Ramam) റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഓ​ഗസ്റ്റ് 5ന് തിയറ്ററുകളിൽ എത്തും. ദുൽഖർ തന്നെയാണ് റിലീസ് ഡേറ്റ് പങ്കുവച്ചു കൊണ്ടുള്ള പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. പട്ടാളക്കാരനായി ദുൽഖർ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഹനു രാഘവപ്പുഡിയാണ്. 

'ലെഫ്റ്റനന്റ് റാം' എന്ന കഥാപാത്രത്തെയാണ് ദുൽഖർ ചിത്രത്തിൽ എത്തുന്നത്. പി എസ് വിനോദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സോണി മ്യൂസിക് ആണ് ചിത്രത്തിന്റെ ഓഡിയോ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

സ്വപ്‍ന സിനിമയാണ് ചിത്രം നിര്‍മിക്കുന്നത്. വൈജയന്തി മൂവീസ് ചിത്രം വിതരണം ചെയ്യുന്നു. സുനില്‍ ബാബുവാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ. ജമ്മു കശ്‍മീരാണ് ചിത്രത്തിന്റെ ലൊക്കേഷൻ. മൃണാള്‍ താക്കറാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക. 'സീത' എന്ന കഥാപാത്രമായിട്ടാണ് മൃണാള്‍ എത്തുന്നത്. 'അഫ്രീൻ' എന്ന കഥാപാത്രമായി രശ്‍മിക മന്ദാനയും അഭിനയിക്കുന്നു.  കോസ്റ്റ്യൂംസ് ശീതള്‍ ശര്‍മ, പിആര്‍ഒ വംശി- ശേഖര്‍, ഡിജിറ്റല്‍ മീഡിയോ പിആര്‍ പ്രസാദ് ബിമാനന്ദം, ഡിജിറ്റല്‍ പാര്‍ട്‍ണര്‍ സില്ലിം മോങ്ക്‍സ് എന്നിവരാണ്.

കേസ് അന്വേഷിക്കാന്‍ സിഐ 'ജോണ്‍ ലൂഥര്‍'; ജയസൂര്യയുടെ ത്രില്ലര്‍ എത്താന്‍ ഒരു ദിനം

ജയസൂര്യയെ (Jayasurya) നായകനാക്കി നവാഗതനായ അഭിജിത്ത് ജോസഫ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ജോണ്‍ ലൂഥര്‍ (John Luther) തിയറ്ററുകളിലെത്താന്‍ ഒരു ദിവസം കൂടി. 27ന് ആണ് ചിത്രത്തിന്‍റെ റിലീസ്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ കഥാപാത്രമായാണ് ജയസൂര്യ എത്തുന്നത്. ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആണ് ജയസൂര്യയുടെ കഥാപാത്രം. 

ഒരു അപകടത്തെ തുടര്‍ന്ന് ഒരു ചെവിക്ക് കേള്‍വിക്കുറവ് നേരിടുന്ന കഥാപാത്രമാണ് ഇത്. ജോലിയോട് ഏറെ ആത്മാര്‍ഥത പുലര്‍ത്തുന്ന ജോണ്‍ ലൂഥര്‍ അന്വേഷിക്കുന്ന രണ്ട് കേസുകളിലൂടെയാണ് ചിത്രത്തിന്‍റെ കഥ പുരോഗമിക്കുന്നത്. ആത്മീയ, ദൃശ്യ രഘുനാഥ്, ദീപക് പറമ്പോല്‍, സിദ്ദിഖ്, ശിവദാസ് കണ്ണൂര്‍, ശ്രീലക്ഷ്‍മി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വാഗമണ്‍ ആയിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍.

1550 കോടിയുടെ നെറ്റ്ഫ്ലിക്സ് ചിത്രം; റൂസോ ബ്രദേഴ്സിന്‍റെ സംവിധാനത്തില്‍ ധനുഷ്: ഗ്രേ മാന്‍ ട്രെയ്‍ലര്‍

അലോന്‍സ ഫിലിംസിന്‍റെ ബാനറില്‍ തോമസ്സ് പി മാത്യു നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ് ആണ്. സഹനിര്‍മ്മാണം ക്രിസ്റ്റീന തോമസ്, സംഗീതം ഷാന്‍ റഹ്മാന്‍, എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രവീണ്‍ ബി മേനോന്‍, കലാസംവിധാനം അജയ് മങ്ങാട്, മേക്കപ്പ് ലിബിന്‍ മോഹനന്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, സരിത ജയസൂര്യ, സ്റ്റില്‍സ് നവീൻ മുരളി, സൗണ്ട് വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജിബിന്‍ ജോണ്‍, ആക്ഷന്‍ ഫീനിക്സ് പ്രഭു, പരസ്യകല ആനന്ദ് രാജേന്ദ്രന്‍, വിതരണം സെഞ്ച്വറി റിലീസ്, വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു