
ദുല്‍ഖര്‍ സല്‍മാന്‍ (Dulquer Salmaan) ചിത്രം 'സീതാ രാമ'ത്തിന്(Sita Ramam) തമിഴ്നാട്ടിലും മികച്ച പ്രതികരണം. ടോളിവുഡില്‍ പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യാനിരിക്കെ വീക്കെന്‍ഡ് റിലീസില്‍ ഒന്നാമത് എത്തിയിരിക്കുകയാണ് ഈ ദുല്‍ഖര്‍ സല്‍മാൻ ചിത്രം. തമിഴിലെ മുന്‍നിര താരങ്ങളായ വിക്രം, പ്രഭുദേവ, കാര്‍ത്തി, വിശാല്‍, എസ്. ജെ സൂര്യ എന്നിവരുടെ ചിത്രങ്ങള്‍ ഈ വാരം റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഇതിനിടെയാണ് മലയാളത്തിന്റെ പ്രിയ താരത്തിന്റെ ചിത്രം തമിഴ്‌നാട്ടില്‍ വിജയക്കൊടി പാറിക്കുന്നത്.
ഓഗസ്റ്റ് അഞ്ചിനായിരുന്നു സീതാരാമം തീയറ്ററുകളില്‍ എത്തിയത്. തെലുങ്കിന് പുറമേ തമിഴ്, മലയാളം ഭാഷകളിലെത്തിയ ചിത്രം വിദേശ രാജ്യങ്ങളിലും മികച്ച പ്രതികരണം നേടി. തമിഴ്നാട്ടില്‍ ആദ്യ ദിനം 200 തീയറ്ററുകളിലായിരുന്നു ചിത്രം പ്രദര്‍ശിപ്പിച്ചതെങ്കില്‍ അത് പിന്നീട് 250 ആക്കിയിരുന്നു. ഒ. കെ കണ്‍മണി, കണ്ണും കണ്ണും കൊള്ളയടിത്താല്‍, ഹേയ് സിനാമിക തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് ദുല്‍ഖര്‍. താരത്തിന്റെ സീതാരാമത്തിനും പ്രേക്ഷകര്‍ മികച്ച സ്വീകരണം നല്‍കിയിരിക്കുകയാണ്.
വിക്രം നായകനാകുന്ന കോബ്ര, പ്രഭുദേവയുടെ ഭഗീര എന്നിവയാണ് തമിഴ്നാട്ടില്‍ നിന്ന് ഈ ആഴ്ച ആദ്യം റിലീസ് ചെയ്യുന്ന രണ്ട് ചിത്രങ്ങള്‍. രണ്ടും ഓഗസ്റ്റ് പതിനൊന്നിനാണ് റിലീസ് ചെയ്യുന്നത്. തുടര്‍ന്നുള്ള റിലീസുകള്‍ വിശാലിന്റെ ലാത്തി, എസ്.ജെ സൂര്യയുടെ കടമൈയായി സെയ്, കാര്‍ത്തിയുടെ വിരുമന്‍ എന്നിവയാണ്. ഈ മൂന്ന് ചിത്രങ്ങളും ഓഗസ്റ്റ് പന്ത്രണ്ടിനാണ് റിലീസ് ചെയ്യുന്നത്. ഇതിനിടെയാണ് ചെന്നൈ ബോക്സ് ഓഫീസില്‍ ദുല്‍ഖറിന്റെ തേരോട്ടം.
ആഗോള കളക്ഷന്‍ 30 കോടി, 'സീതാ രാമ'ത്തിലൂടെ തെന്നിന്ത്യയില്‍ വിജയക്കൊടി പാറിച്ച് ദുല്‍ഖര്‍
ഹനു രാഘവപുടിയാണ് സീതാരാമം ഒരുക്കിയിരിക്കുന്നത്. ദുല്‍ഖര്‍ ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ എത്തുന്നത്. മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന, സുമന്ത്, തരുണ്‍ ഭാസ്‌കര്‍, ഗൗതം വാസുദേവ് മേനോന്‍, ഭൂമിക ചൗള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.പി എസ് വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. കോട്ടഗിരി വെങ്കിടേശ്വര റാവു എഡിറ്റിംഗും വിശാല്‍ ചന്ദ്രശേഖര്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. സ്വപ്ന സിനിമയുടെ ബാനറില്‍ അശ്വിനി ദത്ത് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ