ഫഹദിന്റെ ധൂമവും ഇനി തെലുങ്കില്‍, ഒടിടി റിലീസും പ്രഖ്യാപിച്ചു

Published : Jul 08, 2024, 05:43 PM IST
ഫഹദിന്റെ ധൂമവും ഇനി തെലുങ്കില്‍, ഒടിടി റിലീസും പ്രഖ്യാപിച്ചു

Synopsis

ഫഹദിന്റെ ധൂമവും തെലുങ്കിലേക്ക്.

ഫഹദ് നായകനായി വേഷമിട്ട് എത്തിയ ചിത്രമാണ് ധൂമം. 2023 ജൂലൈ 23നാണ് റിലീസായത്. ഫഹദിനറെ നായിക അപര്‍ണ ബാലമുരളിയായിരുന്നു. ഫഹദ് വേറിട്ട വേഷത്തിലെത്തിയ ധൂമം ഒടിടിയില്‍ തെലുങ്ക് പതിപ്പ് എത്തുന്നുവെന്നതാണ് റിപ്പോര്‍ട്ട്.

അഹായിലൂടെയാണ് ധൂമം പ്രദര്‍ശനത്തിന് എത്തുക. ജൂലൈ 11നാണ് ധൂമം സ്‍ട്രീമിംഗ് തുടങ്ങുക എന്നാണ് റിപ്പോര്‍ട്ട്. ധൂമം തെലുങ്കില്‍ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് ചിത്രത്തിന്റെ ആരാധകരുടെ പ്രതീക്ഷ. അടുത്തിടെ ധൂമം നിര്‍മാതാക്കാളായ ഹൊംബാലെ ഫിലിംസിന്റെ യൂട്യൂബില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

സംവിധാനം പവൻ കുമാറാണ്. തിരക്കഥയും പവൻ കുമാറാണ്. പ്രീത ജയരാമനാണ് ധൂമത്തിന്റെ ഛായാഗ്രാഹണം. 'അവിനാശ്' എന്ന വേഷമായിരുന്നു ഫഹദ് ചിത്രത്തില്‍ അവതരിപ്പിച്ചത്. മലയാളി നടൻ റോഷൻ മാത്യുവും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. പ്രീത ജയരാമൻ ധൂമത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുകയും അച്യുത് കുമാര്‍ വിനീത്, അനു മോഹൻ, ജോയ് മാത്യു, നന്ദു, ഭാനുമതി പയ്യന്നൂര്‍, ഉമ, സന്തോഷ് കര്‍കി എന്നിവരും പ്രധാന വേഷങ്ങളിലെത്തുകയും പൂര്‍ണിമ രാമസ്വാമി കോസ്റ്റ്യൂം നിര്‍വഹിക്കുകയും ചെയ്‍തപ്പോള്‍ നിര്‍മാണം വിജയ് കിരഗന്ദുറിന്റെ ഹൊംബാള ഫിലിംസിന്റെ ബാനറില്‍ ആണ്. ധൂമം ഒരു ത്രില്ലര്‍ ചിത്രമായിരുന്നു.

ഫഹദ് നായകനായി വേഷമിട്ട് വന്ന ചിത്രം ആവേശം അടുത്തിടെ ഹിറ്റായി മാറിയിരുന്നു. ആഗോളതലത്തില്‍ ഫഹദിന്റെ ആവേശം 153.6 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ഫഹദിന്റെ എക്കാലത്തെയും വമ്പൻ ഹിറ്റ് ചിത്രമായിരിക്കുകയാണ് ആവേശം. ജീത്തു മാധവനാണ് ആവേശത്തിന്റെ സംവിധായകൻ. ആവേശം അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മാണം നിര്‍വഹിക്കുന്നത്. ഫഹദ് നായനാകുന്ന ആവേശം എന്ന സിനിമയില്‍ ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും ഉണ്ട്. ഛായാഗ്രാഹണം സമീര്‍ താഹിറാണ്. സംഗീതം സുഷിന്‍ ശ്യാമും.

Read More: ഞെട്ടിച്ച് കല്‍ക്കി, ആകെ 900 കോടി കവിഞ്ഞു, കേരളത്തില്‍ നേടിയ തുക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു