ആവേശം ശരിക്കും നേടിയത് എത്രയാണ്?, ടെലിവിഷൻ പ്രീമിയര്‍ പ്രഖ്യാപിച്ചു

Published : Sep 05, 2024, 03:48 PM IST
ആവേശം ശരിക്കും നേടിയത് എത്രയാണ്?, ടെലിവിഷൻ പ്രീമിയര്‍ പ്രഖ്യാപിച്ചു

Synopsis

ടെലിവിഷനിലേക്ക് ഫഹദിന്റെ  എക്കാലത്തെയും ഹിറ്റ് ചിത്രമായ ആവേശവും.

ഫഹദ് നായകനായി ഹിറ്റായി മാറിയ ചിത്രമാണ് ആവേശം. ആഗോളതലത്തില്‍ ഫഹദിന്റെ ആവേശം 154.79 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ഫഹദിന്റെ എക്കാലത്തെയും ഹിറ്റായ ആവേശം ടെലിവിഷനിലും പ്രദര്‍ശനത്തിനെത്തുകയാണ്. ഉത്രാടത്തിന് രാത്രി ഏഴ് മണിക്കാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.

ആടുജീവിതം, 2018 എന്നീ സിനിമകള്‍ക്ക് പുറമേ മഞ്ഞുമ്മല്‍ ബോയ്‍സ് മാത്രമാണ് ആഗോള കളക്ഷനില്‍ ആവേശത്തിനു മുന്നിലുള്ളത്. ഒരു സോളോ നായകൻ 150 കോടി ക്ലബില്‍ മലയാളത്തില്‍ നിന്ന് എത്തിയത് ആദ്യം പൃഥ്വിരാജായിരുന്നെങ്കില്‍ രണ്ടാമത് ഫഹദാണ്. ആവേശം ഫഹദിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രമായി മാറിയിരുന്നു. ആവേശം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടിയില്‍ മെയ് ഒമ്പതിനെത്തിയിട്ടും ഒരു ലക്ഷം ഞായറാഴ്‍ചയും നേടി.

ജീത്തു മാധവനാണ് ആവേശത്തിന്റെ സംവിധായകൻ. ഫഹദ് നായനാകുന്ന ആവേശം എന്ന സിനിമയില്‍ ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും ഉണ്ട്. ഛായാഗ്രാഹണം സമീര്‍ താഹിറാണ്. സംഗീതം സുഷിന്‍ ശ്യാമും.

ആവേശം അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മാണം നിര്‍വഹിക്കുന്നത്. നിര്‍മാണത്തില്‍ നസ്രിയ നസീമും പങ്കാളിയാകുന്നു. വരികള്‍ വിനായക് ശശികുമാറാണ് എഴുതുന്നത്. പ്രൊഡക്ഷന്‍ ഡിസൈന്‍ അശ്വിനി കാലെയായ ചിത്രത്തില്‍ മേക്കപ്പ്‍മാനായി ആര്‍ജി വയനാടനും ഭാഗമാകുമ്പോള്‍ ഓഡിയോഗ്രഫി വിഷ‍്‍ണു ഗോവിന്ദ്, ആക്ഷന്‍ ചേതന്‍ ഡിസൂസ, വിഎഫ്എക്‌സ് എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് ശ്രീക്ക് വാരിയര്‍, ടൈറ്റിൽ ഡിസൈന്‍ അഭിലാഷ് ചാക്കോ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് ശേഖര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എആര്‍ അന്‍സാര്‍, പിആര്‍ഒ എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് സ്നേക്ക് പ്ലാന്റ് എന്നിവരുമാണ്.

Red More: വിജയ് അടച്ച നികുതി 80 കോടി, ഷാരൂഖും മോഹൻലാലും ബച്ചനും മറ്റ് താരങ്ങളും അടച്ച തുകയുടെ വിവരങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ദ റിയൽ കംബാക്ക്, ബോക്സ് ഓഫീസിനെ വിറപ്പിച്ച് നിവിൻ പോളി, സർവ്വം മായ ഒടിടിയില്‍ എവിടെ?, എപ്പോള്‍?
ജപ്പാനിലും 'പുഷ്പ' തരംഗം; അല്ലു അർജുന് വൻ വരവേൽപ്പ്!