
സിനിമാ താരങ്ങളുടെ വിവാഹത്തെ സംബന്ധിച്ച കാര്യങ്ങൾ അറിയാൻ ആരാധകർക്ക് കൗതുകം കൂടുതലാണ്. അവരുടെ വിവാഹം ആണെന്ന് അറിഞ്ഞ് കഴിഞ്ഞാൽ, അതിൽ പങ്കെടുക്കാനും ആശീർവദിക്കാനും നിരവധി പേർ എത്തിച്ചേരാറുമുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം നടൻ കാളിദാസ് ജയറാമിന്റെയും തരിണിയുടെയും വിവാഹം കാണാൻ ഗുരുവായൂരിൽ ഒട്ടനവധി പേർ എത്തിയിരുന്നു. സിനിമാതാരങ്ങളടക്കം പങ്കെടുത്ത വിപുലമായ വിവാഹത്തിന്റെ വീഡിയോകളും ഫോട്ടോകളും ഇപ്പോഴും സോഷ്യൽ മീഡിയയിൽ തരംഗമാണ്.
ഇതിനിടെ വിവാഹത്തെ കുറിച്ച് നടൻ ഗോകുൽ സുരേഷ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. കാളിദാസിന്റെ വിവാഹത്തിൽ പങ്കെടുക്കവെ മാധ്യമങ്ങളോട് ആയിരുന്നു നടന്റെ പ്രതികരണം. വിവാഹം ഉടനെ ഉണ്ടാകില്ലെന്നും സമയമെടുക്കുമെന്നും ഗോകുൽ പറയുന്നു. ഒരു പ്രണയിനി ഉണ്ടെന്ന തരത്തിലും ഗോകുൽ സംസാരിക്കുന്നുണ്ട്.
"വിവാഹം ഉടനെ ഒന്നും ഉണ്ടാകില്ല. കുറച്ച് സമയമെടുക്കും. അങ്ങനെ വലിയ ധൃതിയൊന്നും ഇല്ല. നിലവിൽ ഒരു പ്ലാനും ഇല്ല. പ്രണയമൊക്കെ എല്ലാവർക്കും ഉള്ളതല്ലേ. പ്രണയം നല്ലതല്ലേ. അയാളെ തന്നെ കല്യാണം കഴിക്കണമെന്നാണ് ആഗ്രഹം. പക്ഷേ വലിയ ധൃതിയൊന്നും ഇല്ല. എല്ലാം വളരെ സാവകാശത്തിലും സമാധാനത്തിലും മതി. വളരെ ലോ പ്രൊഫൈലിൽ മതി. നിങ്ങളാരും അറിയില്ല", എന്നായിരുന്നു ഗോകുൽ സുരേഷ് പറഞ്ഞത്.
അതേസമയം, മമ്മൂട്ടിയ്ക്കൊപ്പമാണ് ഗോകുൽ സുരേഷിന്റെ ഏറ്റവും പുതിയ സിനിമ. 'ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ്' എന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഗൗതം വാസുദേവ് മേനോൻ ആണ്. ഡിറ്റക്റ്റീവ് കോമഡി ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ടീസർ ഏറെ ശ്രദ്ധനേടിയിരുന്നു. സുഷ്മിത ഭട്ട്, വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു തുടങ്ങിയവരാണ് പടത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ