'നീതി ലഭിക്കും വരെ നീറി ജീവിക്കുന്നതിലും ഭേദം പ്രതികരിക്കുന്നതാണ്: ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് നടന്‍ ഹേമന്ദ്

By Web TeamFirst Published Sep 27, 2020, 6:09 PM IST
Highlights

'പ്രതികരണ ശേഷി ഉള്ള സമൂഹം തന്നെ ആണ് നമുക്കു വേണ്ടത്. അത് സ്ത്രീ ആയാൽ ഫെമിനിച്ചി പുരുഷൻ ആയാൽ അവൻ സൂപ്പർ ഹീറോ. !!'

യൂ ട്യൂബില്‍ അശ്ലീല പരാമര്‍ശങ്ങളുള്ള വീഡിയോകള്‍ പ്രചരിപ്പിച്ച് സ്ത്രീകളെ അപമാനിച്ചയാളെ മര്‍ദ്ദിച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് യുവ നടന്‍ ഹേമന്ദ് മേനോന്‍. നിങ്ങളുടെ അമ്മയും സഹോദരിയും മുത്തശ്ശിയും എല്ലാം ഇങ്ങനെ മാധ്യമങ്ങളിലൂടെ വലിച്ചിഴക്കപ്പെട്ടാൽ നിങ്ങൾ ആസ്വദിക്കുമോ അതോ അവനെ വീട്ടിൽ പോയി തല്ലുമോ ? എന്റെ കാര്യം പറയാം ഞാൻ തല്ലും, അവരെ കൊണ്ട് തല്ലിക്കുകയും ചെയ്യും- ഹേമന്ദ് ഫേസ്ബുക്കില്‍ കുറിച്ചു.

ഇത് അധികാരം കൈയിൽ എടുക്കുന്നതും അല്ല നീതിന്യായ വ്യവസ്ഥിതിയോടുള്ള ബഹുമാനക്കുറവും അല്ല. ഇങ്ങനെ ഉള്ളവർക്കു ശിക്ഷ കിട്ടാൻ ഉള്ള നിയമങ്ങൾ ഇവിടെ ഉണ്ടൊ എന്ന് ചോദിച്ചാൽ ഞാൻ കണ്ടിട്ടില്ല ഒരു ശക്തമായ ശിക്ഷ- ഹേമന്ദ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം

ഞാനും ഒരു മകനാണ്. സ്ത്രീ സമൂഹത്തെ തന്നെ ഹീനമായി അപലപിക്കുന്ന ഒരു പ്രവണത നമ്മുടെ നാട്ടിൽ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. പേരെടുത്തു പറയാതെ ഒരു വ്യക്തിയെ അപമാനിച്ചാൽ അതാരാണെന്ന് മനസിലാക്കി ആസ്വദിക്കാനും,ഇങ്ങനെ പുലഭ്യം പറയുന്നവരുടെ വാക്ക് കേട്ട് വികാരം കൊള്ളാനും നിൽക്കുന്ന ഓരോരുത്തരോടും ആണ് -
നിങ്ങളുടെ അമ്മയും സഹോദരിയും മുത്തശ്ശിയും എല്ലാം ഇങ്ങനെ മാധ്യമങ്ങളിലൂടെ വലിച്ചിഴക്കപ്പെട്ടാൽ നിങ്ങൾ ആസ്വദിക്കുമോ അതോ അവനെ വീട്ടിൽ പോയി തല്ലുമോ ?

എന്റെ കാര്യം പറയാം ഞാൻ തല്ലും ,അവരെ കൊണ്ട് തല്ലിക്കുകയും ചെയ്യും. ഇത് അധികാരം കൈയിൽ എടുക്കുന്നതും അല്ല നീതിന്യായ വ്യവസ്ഥിതിയോടുള്ള ബഹുമാനക്കുറവും അല്ല. ഇങ്ങനെ ഉള്ളവർക്കു ശിക്ഷ കിട്ടാൻ ഉള്ള നിയമങ്ങൾ ഇവിടെ ഉണ്ടൊ എന്ന് ചോദിച്ചാൽ ഞാൻ കണ്ടിട്ടില്ല ഒരു ശക്തമായ ശിക്ഷ. ഇനി ഒരുത്തനും ചെയ്യാൻ ധൈര്യപ്പെടാത്ത ശിക്ഷ ഇല്ലാത്ത പക്ഷം നീതി ലഭിക്കും വരെ നീറി ജീവിക്കുന്നതിലും ഭേദം പ്രതികരിക്കുന്നത് തന്നെ ആണ് എന്ന് വിശ്വസിക്കുന്ന ഒരാൾ ആണ് ഞാൻ.

ഇന്നലെ ഭാഗ്യലക്ഷ്മി എന്ന ഒരു പക്ഷെ എൻറെ അമ്മയോളം പ്രായം വരുന്ന ഒരു വ്യക്തിയെ കുറിച്ചു പറഞ്ഞതൊക്കെ കെട്ടിട്ട് രോഷം അടക്കാനാവാതെ ഞാൻ നവമാധ്യമങ്ങളിൽ നോക്കിയപ്പോ കണ്ടത് ഈ ഫെമിനിസ്റ്റുകൾ എവിടെ ആയിരുന്നു ? ആ കേസിൽ ഈ കേസിൽ ? ഭാഗ്യലക്ഷ്മി അയാളുടെ അമ്മ എന്ന് പ്രതിപാദിച്ചു കൊണ്ട് സംസാരിച്ചു! ഈ ഫെമിനിസ്റ്റുകൾ എന്ത് കൊണ്ട് സാധരണ സ്ത്രീകളുടെ ആവശ്യങ്ങൾക്ക് വേണ്ടി പ്രതികരിക്കാതെ ഇപ്പോ ഇറങ്ങി ?  എന്നൊക്കെ ആണ്. എനിക്ക് ഒന്നേ ചോദിക്കാനുള്ളു നിങ്ങളുടെ അമ്മ പെങ്ങന്മാർക്ക്  ഇങ്ങനെ നേരിടേണ്ടി വന്നാലും ഇതാവുമോ നിങ്ങളുടെ പ്രതികരണം ?

ഇനി എൻറെ വീട്ടിലെ പെണ്ണുങ്ങൾ അടങ്ങി വീട്ടിൽ ഇരിക്കും , ഇറങ്ങി നടന്നു ജോലി ചെയ്തു ജീവിച്ചു പറയിപ്പിക്കില്ല എന്നാണെങ്കിൽ അങ്ങനെ പറയുന്നവർക്ക് എൻറെ നടുവിരൽ നമസ്കാരം. ഇങ്ങനെ സംസാരിക്കാൻ ആർക്കെങ്കിലും ധൈര്യം വരുമ്പോൾ നിങ്ങൾക്ക് അഭിമാനിക്കാം, നിങ്ങളാണ് അവന്റെ ധൈര്യം. പ്രതികരണ ശേഷി ഉള്ള സമൂഹം തന്നെ ആണ് നമുക്കു വേണ്ടത്. അത് സ്ത്രീ ആയാൽ ഫെമിനിച്ചി പുരുഷൻ ആയാൽ അവൻ സൂപ്പർ ഹീറോ. !! നിയമങ്ങളും നമ്മളും ചിന്താഗതികളും ഇനിയും മാറിയില്ലെങ്കിൽ നിയമം വീണ്ടും കൈയിലെടുക്കപ്പെടുമ്പോൾ മോശമായിപ്പോയി എന്ന് പറയാൻ നിക്കരുത്.

click me!