നടൻ ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി നിര്യാതയായി

Published : Apr 07, 2022, 11:48 AM IST
നടൻ ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി നിര്യാതയായി

Synopsis

സംസ്‌കാര ചടങ്ങുകള്‍ ഉച്ചയ്ക്ക് ഒരു മണിക്ക് ശാന്തികവാടത്തില്‍ നടക്കും.

തിരുവനന്തപുരം: ചലച്ചിത്രതാരം ഇന്ദ്രൻസിന്റെ(Indrans) അമ്മ ​ഗോമതി അന്തരിച്ചു. 90 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകള്‍ ഉച്ചയ്ക്ക് ഒരു മണിക്ക് ശാന്തികവാടത്തില്‍ നടക്കും.

കഴിഞ്ഞ ഏതാനും നാളുകളായി ​ഗോമതി സുഖമില്ലാതെ കിടപ്പിലായിരുന്നു. രണ്ട് ദിവസം മുമ്പ് അവർക്ക് ഓർമ്മ പൂർണ്ണമായും നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇന്നലെ അസുഖം മൂർച്ഛിക്കുകയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. 

ഇന്ദൻസിന്റെ അച്ഛന്‍ കൊച്ചുവേലു നേരത്തെ മരണപ്പെട്ടിരുന്നു. ഇവരുടെ ഒന്‍പത് മക്കളില്‍ മൂന്നാമത്തെ ആളാണ് ഇന്ദ്രന്‍സ്. ശാന്തകുമാരിയാണ് ഇന്ദ്രൻസിന്റെ ഭാര്യ. മഹിത, മഹേന്ദ്രൻ എന്നിവരാണ് മക്കൾ.

PREV
Read more Articles on
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്