
ഇന്ദ്രൻസ് പ്രധാന കഥാപാത്രമാകുന്ന പുതിയ ചിത്രമാണ് 'നൊണ'. രാജേഷ് ഇരുളം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹേമന്ത്‍കുമാര്‍ ആണ് ചിത്രത്തിന്റെ രചന. 'നൊണ'യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.
രാജേഷ് ഇരുളം തന്നെയാണ് ചിത്രത്തിന്റ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. റെജി ഗോപിനാഥാണ് സംഗീത സംവിധാനം. പോള്‍ ബത്തേരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഗാനരചന സിബി അമ്പലപ്പുറം ആണ്.
'ആനന്ദം പരമാനന്ദം' എന്ന ചിത്രമാണ് ഇന്ദ്രൻസ് പ്രധാന കഥാപാത്രമായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷറഫുദ്ദീൻ നായകനായി. 'തിങ്കളാഴ്ച്ച നിശ്ചയം' ഫെയിം അനഘ നാരായണൻ നായികയായി. എം സിന്ധുരാജിന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം ഫാന്റസിയുടെ അകമ്പടിയോടെയുള്ള ഫാമിലി ഹ്യൂമറാണ്.
സാദിഖ്, കിച്ചു ടെല്ലസ്, കൃഷ്‍ണചന്ദ്രൻ , ശാലു റഹിം, കിജൻ രാഘവൻ, വനിത കൃഷ്‍ണചന്ദ്രൻ ,നിഷാ സാരംഗ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകർന്നിരിക്കുന്നു. 'പഞ്ചവർണ്ണത്തത്ത', 'ആനക്കള്ളൻ' എന്നീ ചിത്രങ്ങൾക്കു ശേഷം സപ്‍തത രംഗ് ക്രിയേഷൻസ് നിർമ്മിച്ച ചിത്രമാണിത്. ഒ പി ഉണ്ണികൃഷ്‍ണൻ, സന്തോഷ് വള്ളക്കാലിൽ, ജയഗോപാൽ, പി എസ് പ്രേമാനന്ദൻ, കെ മധു എന്നിവരാണ് നിർമ്മാതാക്കൾ. മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. വി സാജൻ ചിത്രസംയോജനവും നിർവ്വഹിക്കുന്നു. കലാസംവിധാനം -അർക്കൻ, മേക്കപ്പ്, പട്ടണം റഷീദ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ റിയാസ്. അസ്സോസ്സിയേറ്റ് ഡയറക്ടർ രാജീവ് ഷെട്ടി, പ്രൊഡക്ഷൻ മാനേജേഴ്‍സ് ശരത്, അന്ന, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ബാബുരാജ് മനിശ്ശേരി. പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൻ പൊടുത്താസ്, പിആര്‍ഒ വാഴൂർ ജോസ് എന്നിവരുമാണ്.
Read More: പ്രഭാസ് നായകനായി വരാനുള്ളത് ഒരുപിടി ചിത്രങ്ങള്‍, 'പഠാൻ' സംവിധായകനുമായും കൈകോര്‍ക്കുന്നു