പുരുഷന് വേണ്ടി വാദിക്കുമ്പോൾ കയ്യടിക്കുന്നത് സ്ത്രീകൾ: ആഭ്യന്തര കുറ്റവാളിയെ കുറിച്ച് ജഗദീഷ്

Published : Jun 07, 2025, 10:22 PM ISTUpdated : Jun 07, 2025, 10:25 PM IST
 Abhyanthara kuttavali

Synopsis

മനുഷ്യപക്ഷ സിനിമയാണ് ആഭ്യന്തര കുറ്റവാളി എന്ന് ജഗദീഷ്. 

വാഗതനായ സേതുനാഥ്‌ പദ്മകുമാർ സംവിധാനം ചെയ്ത അഭ്യന്തര കുറ്റവാളി കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. വലിയ നിയമ പോരാട്ടത്തിനൊടുവിൽ സിനിമയ്ക്ക് തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണം നേടിയതിന്റെ സന്തോഷത്തിലാണ് ആസിഫ് അലിയും മറ്റു അണിയറ പ്രവർത്തകരും. പിന്നാലെ റിലീസ്‌ ദിവസം തന്നെ അവർ മാധ്യമങ്ങളെ കാണുകയും ചെയ്തിരുന്നു. സിനിമ സംസാരിക്കുന്ന വിഷയം സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചയ്ക്ക് വഴിവച്ച സാഹചര്യത്തിൽ ഇതൊരു സ്ത്രീ പക്ഷമോ, പുരുഷ പക്ഷമോ ആയല്ല സംസാരിക്കുന്നതെന്നും തെറ്റ് ആര് ചെയ്യുന്നു അവർക്ക് നേരെ കൈചൂണ്ടുന്ന സിനിമയാണെന്ന് ജഗദീഷ് പറഞ്ഞു.

ജഗദീഷിന്റെ വാക്കുകൾ ഇങ്ങനെ

ഇത് പുരുഷപക്ഷ സിനിമയല്ല, മറിച്ച് മനുഷ്യപക്ഷ സിനിമയാണ്. സമൂഹത്തിൽ എവിടെയും അഡ്രസ് ചെയ്യപ്പെടാത്ത ഒരുപാട് വിഷയങ്ങൾ ഇങ്ങനെയുള്ളതുണ്ട്. പലപ്പോഴും സ്ത്രീകൾക്ക് കിട്ടുന്ന നിയമത്തിന്റെ പരിരക്ഷ ദുരുപയോഗപ്പെടുന്നു. ഇതിനിടയിൽ പെട്ടുപോകുന്ന പുരുഷന്മാരുടെ ജീവിതം നഷ്ടപ്പെട്ടുപോകും. ഇതിൽ പുരുഷന് വേണ്ടി വാദിക്കുമ്പോൾ സ്ത്രീകളാണ് കൂടുതൽ കൈയടിക്കുന്നത്. ഇത്തരം ഒരു വിഷയം വളരെ നല്ല രീതിയിൽ അവതരിപ്പിക്കുന്നതിൽ സേതു വിജയിച്ചെന്നു തന്നെ പറയാം. ഇന്നത്തെ കാലത്ത് സ്ത്രീപക്ഷത്തിന് വേണ്ടി മാത്രം വാദിക്കുന്ന ആൾകാരെയാണ് നമുക്ക് കൂടുതലും കാണുന്നത്. അതെ സമയത്ത് ഇത്തരത്തിലൊരു വിഷയം എടുത്തു സേതു ചെയ്തു. അത് വളരെ കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കാനും സംവിധായകനും സാധിച്ചു. ഈ സിനിമയുടെ പ്രീ റിലീസ് പ്രൊമോഷൻ ഇന്റർവ്യൂകളിൽ യാതൊരുവിധ അവകാശവശവാദങ്ങളും ഞങ്ങൾ മുന്നോട്ട് വച്ചില്ലായിരുന്നു. അത് തന്നെയാണ് ഇപ്പോഴും പറയാനുള്ളത്, വളരെ ചെറിയ ഒരു സിനിമ, എന്നാൽ റിലീസിന് മുൻപ് ഞങ്ങൾ പറഞ്ഞ പോലെ എപ്പോഴത്തെയും പോലെ ആസിഫ് അലി നിങ്ങളെ വിസ്മയിപ്പിക്കും. അത് സംഭവിച്ചെന്ന് തിയേറ്ററുകളിൽ നിന്ന് കണ്ണ് നിറഞ്ഞു ഇറങ്ങുന്ന പ്രേക്ഷകരെ കാണുമ്പോൾ നമുക്ക് മനസിലാക്കാൻ കഴിയും. വോർത്ത് ആയ ഒരു സിനിമയായിരിക്കും ഇതെന്ന് ഞങ്ങൾക്ക് ഉറപ്പ് നല്കാൻ സാധിക്കും.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'സന്തോഷം കൊണ്ട് അമ്മച്ചി കരച്ചിലായിരുന്നു'; മനസമ്മത വിശേഷങ്ങൾ പറഞ്ഞ് ബിനീഷ് ബാസ്റ്റിൻ
ഒമ്പതാം ദിവസം പകുതിയോളം ഇടിവ്, ക്രിസ്‍മസ് ചിത്രങ്ങള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ ഭ ഭ ബ