​'ഗുരുവായൂരപ്പൻ എല്ലാം ഭം​ഗിയാക്കി'; 32 വർഷം മുൻപ് ജയറാം-പാർവതി, ഇപ്പോൾ ചക്കി; മനംനിറഞ്ഞ് താരദമ്പതികൾ

Published : May 03, 2024, 05:57 PM ISTUpdated : May 03, 2024, 06:05 PM IST
​'ഗുരുവായൂരപ്പൻ എല്ലാം ഭം​ഗിയാക്കി'; 32 വർഷം മുൻപ് ജയറാം-പാർവതി, ഇപ്പോൾ ചക്കി; മനംനിറഞ്ഞ് താരദമ്പതികൾ

Synopsis

കഴിഞ്ഞ വർഷം ആണ് നവനീതിന് ഒപ്പമുള്ള മാളവികയുടെ ഫോട്ടോ പുറത്തുവന്നത്. പിന്നാലെ ഇരുവരുടെയും വിവാഹനിശ്ചയവും കഴിഞ്ഞു.

റെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ മലയാള സിനിമയിലെ ഒരു താരപുത്രിയുടെ വിവാഹം നടന്നിരിക്കുകയാണ്. മലയാളത്തിന്റെ പ്രിയ താരങ്ങളായ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവികയുടെ വിവാഹം ആയിരുന്നു ഇത്. ഇന്ന് പുലർച്ചെ ​ഗുരുവായൂർ അമ്പലത്തിൽവച്ച് പാലക്കാട് സ്വദേശിയായ നവനീത് മാളവികയുടെ കഴുത്തിൽ മിന്നുകെട്ടി. താര സമ്പന്നമായിരന്നു വിവാഹ ചടങ്ങളുകൾ. മോഹൻലാൽ ഉൾപ്പടെ ഉള്ളവർ സന്നിഹിതരായിരുന്നു. 

മകളുടെ വിവാഹം കഴിഞ്ഞ സന്തോഷത്തിലാണ് പാർവ്വതിയുടെ ജയറാമും ഇപ്പോൾ. ഈ സന്തോഷം മാധ്യമങ്ങളുമായി ഇരുവരും പങ്കുവയ്ക്കുകയും ചെയ്തു. "ജീവിതത്തിലെ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന നിമിഷങ്ങളിൽ ഒന്നാണ് ഇത്. അത് വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ സാധിക്കില്ല. ​ഗുരുവായൂരപ്പൻ എല്ലാം ഭം​ഗിയായി നടത്തി തന്നു. അതുതന്നെ ഏറ്റവും വലിയ സന്തോഷം. ഏതൊരു മാതാപിതാക്കളുടെയും ആ​ഗ്രഹമാണിത്. ​ഗുരുവായൂരപ്പന് മുന്നിൽ 32 വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ വിവാഹിതരായി. ഇപ്പോൾ മകളുടെ വിവാഹവും ഇതേനടയിൽ", എന്നാണ് പാർവതിയും ജയറാമും പറഞ്ഞത്. 

കഴിഞ്ഞ വർഷം ആണ് നവനീതിന് ഒപ്പമുള്ള മാളവികയുടെ ഫോട്ടോ പുറത്തുവന്നത്. പിന്നാലെ ഇരുവരുടെയും വിവാഹനിശ്ചയവും കഴിഞ്ഞു. നവനീത് ഇനി തന്റെ മകനാണെന്ന് കുറിച്ച് കൊണ്ടാണ് ജയറാം മരുമകനെ പരിചയപ്പെടുത്തിയതും. യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയാണ് ഇദ്ദേഹം. 

നെ​ഗറ്റീവ് റിവ്യു; എന്നിട്ടും 600കോടിയുടെ സലാറിനെ തൂക്കി ആ ചിത്രം, അതും പൃഥ്വി-പ്രഭാസ് കോമ്പോ ഉണ്ടായിട്ടും !

അതേസമയം, നടനും മാളവികയുടെ സഹോദരനുമായ കാളിദാസിന്‍റെ വിവാഹവും ഉടനെ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. അടുത്തിടെ താരത്തിന്‍റെ വിവാഹനിശ്ചയം നടന്നിരുന്നു. മോഡലായ തരിണി കലിംഗരായര്‍ ആണ് കാളിദാസിന്‍റെ ഭാവി വധു. ഏറെ കാലത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരും ഒന്നാകാന്‍ പോകുന്നത്. കഴിഞ്ഞ തിരുവോണദിനത്തില്‍ തരിണിയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചാണ് താന്‍ കമ്മിറ്റഡ് ആണെന്ന് കാളിദാസ് അറിയിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധം
പൃഥ്വി- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും? ആ വമ്പൻ ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുവെന്ന് റിപ്പോർട്ടുകൾ