
പതിറ്റാണ്ടുകളായി മലയാളികൾ ആഘോഷിക്കുന്ന നടനാണ് ജയറാം. മലയാള സിനിമയിൽ മികച്ച സൂപ്പതാര പട്ടികയുടെ മുൻപന്തിയിലുള്ള താരമാണ് അദ്ദേഹം. ചിന്തിപ്പിച്ചും കരയിപ്പിച്ചും രസിപ്പിച്ചും ജയറാം ചെയ്തു കൂട്ടിയ സിനിമകളും കഥാപാത്രങ്ങളും ഏറെയാണ്. സിനിമ നടന് പുറമെ സഹജീവികളോട് ജയറാം ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങൾ വളരെ വലുതാണ്. പലപ്പോഴും അത്തരം വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. ചിലത് ആരും അറിയാതെ പോയിട്ടുമുണ്ട്. ഇപ്പോഴിതാ തന്റെ ഒരു ആരാധകന്റെ ചികിത്സയ്ക്ക് ആവശ്യമായ പണം മുടക്കാൻ തയ്യാറായിരിക്കുകയാണ് ജയറാം.
ബിഹൈൻഡ് വുഡ്സിന്റെ ജയറാം ഫാൻസ് മീറ്റിൽ വച്ചായിരുന്നു പ്രഖ്യാപനം. പാലക്കാട് സ്വദേശിയായ ഗീതാകൃഷ്ണൻ ആണ് ജയറാമിന്റെ ആരാധകൻ. പനയിൽ നിന്നും വീണ ഇദ്ദേഹം കഴിഞ്ഞ 23 വർഷമായി വീൽ ചെയറിലാണ് കഴിയുന്നത്. "ഏട്ടന്റെ രണ്ട് മക്കൾ ആണ് നോക്കുന്നത്. പാലക്കാട് കൃഷ്ണപ്രസാദ് ഏട്ടൻ(ജയറാമിന്റെ ഫാൻസ് ക്ലബ്ബ്) ചികിത്സയ്ക്കും അല്ലാതെയും ഒരുപാട് സഹായങ്ങൾ ചെയ്യുന്നുണ്ട്. ഇനി ഒരു സർജറി കൂടി ആവശ്യമാണ്. സർജറി എപ്പോൾ വേണമെങ്കിലും ചെയ്യാം. സാമ്പത്തികം ഇല്ലാത്തത് കൊണ്ട് ഇങ്ങനെ പോകുകയാണ്", എന്നാണ് ഗീതാകൃഷ്ണൻ പറയുന്നത്.
ഈ വർഷം പകുതിക്കുള്ളിൽ സർജറി ചെയ്യാമെന്ന് പരിപാടിക്കിടെ ജയറാം പറയുകയും ചെയ്യുന്നുണ്ട്. 2025ൽ നടന്ന് വന്ന് ഇങ്ങനെയൊരു പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കട്ടെ എന്നും ജയറാം പറയുന്നു. ജീവിതത്തിൽ എന്താ നടക്കാത്തതെന്നും നടൻ കൂട്ടിച്ചേർക്കുന്നുണ്ട്.
അമ്പമ്പോ ഞെട്ടിച്ചു കളഞ്ഞല്ലോ..; 'ബസന്തി' ഗെറ്റപ്പിലെ ഈ താരത്തെ മനസിലായോ
അതേസമയം, ഓസ്‍ലർ ഇന്ന് റിലീസ് ചെയ്യുകയാണ്. ഒരിടവേളയ്ക്ക് ശേഷം ജയറാം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മിഥുന്‍ മാനുവല്‍ തോമസ് ആണ്. അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുന്‍ സംവിധാനം ചെയ്യുന്ന ഓസ്‍ലര്‍ ഇമോഷണല്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്നതാണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ