
മലയാള സിനിമയിലെ പ്രിയ കലാകാരന്മാർ ആണ് സുരേഷ് ഗോപിയും ജയറാമും. സിനിമയ്ക്ക് പുറമെ ഇരുവരും തമ്മിലുള്ള സൗഹൃദം വളരെ വലുതാണ്. താരങ്ങൾ ഒന്നിച്ചെത്തിയ സമ്മർ ഇൻ ബത്ലഹേം ഉൾപ്പടെയുള്ള സിനിമകൾക്ക് ഇന്നും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ നൂറ് ശതമാനവും ആത്മാർത്ഥതയുള്ള ആളാണ് സുരേഷ് ഗോപി എന്ന് പറയുകയാണ് ജയറാം. സ്വന്തം മകളുടെ വിവാഹത്തിന് സ്വർണം എടുക്കാൻ പൈസ ഉണ്ടോന്ന് നോക്കില്ലെന്നും ആർക്കെങ്കിലും കഷ്ടമാണെന്ന് കണ്ടാൽ അതെടുത്ത് കൊടുക്കുമെന്നും ജയറാം പറയുന്നു.
"വളരെ അത്മാർത്ഥതയുള്ള ആളാണ് സുരേഷ് ഗോപി. എന്തിനോടും നൂറ് ശതമാനവും ആത്മാർത്ഥത ആണ്. ആ പാവം പൈസ ഉണ്ടാക്കുന്നത് മുഴുവൻ പാവപ്പെട്ടവർക്ക് കൊടുക്കും. ഈ വരുന്ന ജനുവരി 17ന് ഗുരുവായൂരിൽ വച്ച് സ്വന്തം മകളുടെ കല്യാണമാണ്. എനിക്കറിയാം രാധിക ഓരോ കാര്യത്തിന് വേണ്ടി കഷ്ടപ്പെടുന്നത്. സുരേഷ് ഉണ്ടാക്കുന്ന പൈസ മുഴുവൻ ചാരിറ്റിക്ക് വേണ്ടി കൊടുക്കും. സ്വന്തം മകളുടെ വിവാഹത്തിന് സ്വർണം എടുക്കാൻ പൈസ ഉണ്ടോന്ന് നോക്കില്ല. ഓഡിറ്റോറിയത്തിന് കൊടുക്കാൻ പൈസ ഉണ്ടോന്ന് നോക്കില്ല. അത്തരത്തിൽ എടുത്ത് വച്ചിരിക്കുന്ന പൈസ ആർക്കെങ്കിലും കഷ്ടമാണെന്ന് കേട്ടാൽ അപ്പോൾ തന്നെ എടുത്ത് കൊടുക്കും", എന്നാണ് ജയറാം പറഞ്ഞത്. ബിഹൈൻഡ് വുഡ്സിനോട് ആയിരുന്നു നടന്റെ പ്രതികരണം.
പെർഫക്ട് കാസ്റ്റിംഗ്, ചെക്കൻ ഒരേപൊളി; 'അലക്സാണ്ടറി'ന്റെ ചെറുപ്പകാലം അവതരിപ്പിച്ച നടന് കയ്യടി
അതേസമയം, ഓസ്‍ലർ എന്ന ചിത്രമാണ് ജയറാമിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. ഒരിവേളയ്ക്ക് ശേഷം ജയറാം മലയാളത്തിൽ എത്തിയ ചിത്രം സംവിധാനം ചെയ്തത് മിഥുൻ മാനുവൽ തോമസ് ആണ്. രണ്ട് ദിവസം മുൻപ് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണങ്ങൾക്കൊപ്പം മികച്ച കളക്ഷനും ലഭിക്കുന്നുണ്ട്. റിലീസ് ചെയ്ത് രണ്ട് ദിവസത്തിൽ കേരളത്തിൽ നിന്നുമാത്രം 5കോടിക്ക് മേലാണ് ഓസ്‍ലർ സ്വന്തമാക്കിയത്. ആഗോള തലത്തിൽ 10 കോടി അടുപ്പിച്ചായെന്നും ട്രാക്കർമാർ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ