മമ്മൂട്ടി നായകനായ യാത്ര കണ്ടതിന് ശേഷം തീരുമാനം മാറ്റി, ജീവ ജഗൻമോഹൻ റെഡ്ഡിയായി

Published : Feb 01, 2024, 05:42 PM IST
മമ്മൂട്ടി നായകനായ യാത്ര കണ്ടതിന് ശേഷം തീരുമാനം മാറ്റി, ജീവ ജഗൻമോഹൻ റെഡ്ഡിയായി

Synopsis

യാത്ര 2വില്‍ ജിവയാണ് നായകൻ.  

ജീവ നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് യാത്ര 2. മമ്മൂട്ടി മുഖ്യമന്ത്രിയായ യാത്രയുടെ രണ്ടാം ഭാഗത്തിലാണ് ജീവ നായകനാകുന്നത്. മഹി വി രാഘവിനറെ സംവിധാനത്തിലുള്ള ചിത്രത്തില്‍ വൈ എസ് ജഗൻമോഹൻ റെഡ്ഡിയായിട്ടാണ് ജീവ എത്തുന്നത്. ആദ്യം യാത്ര 2ല്‍ വേഷമിടാൻ താരം തയ്യാറായിരുന്നില്ല എന്നും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ട്.

മമ്മൂട്ടി നായകനായ ഹിറ്റ് തെലുങ്ക് ചിത്രമായിരുന്നു യാത്ര. മമ്മൂട്ടി നായകനായ യാത്ര കണ്ടതിന് ശേഷമാണ് മഹിയില്‍ ജീവയ്‍ക്ക് ആത്മവിശ്വാസമുണ്ടായത് എന്നും വൈ എസ് ജഗൻമോഹൻ റെഡ്ഡിയായി വേഷമിടാൻ തയ്യാറായതും എന്നുമാണ് റിപ്പോര്‍ട്ട്.  മമ്മൂട്ടിയും യാത്ര രണ്ടില്‍ നിര്‍ണായകമായ രംഗങ്ങളില്‍ ഉണ്ടാകുമെങ്കിലും വൈ എസ് ജഗൻമോഹൻ റെഡ്ഡിയായി വേഷമിടുന്ന ജീവയായിരിക്കും നായകൻ.  മമ്മൂട്ടി യാത്ര എന്ന ഹിറ്റ് ചിത്രത്തില്‍ ആന്ധ്രപ്രദേശ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ വൈ എസ് രാജശേഖര റെഡ്ഡിയിട്ടായിരുന്നു വേഷമിട്ടത്. തിരക്കഥയും മഹി വി രാഘവിന്റേതാണ്. ഛായാഗ്രാഹണം മധീയാണ്.  സംഗീതം സന്തോഷ് നാരായണനാണ്.

യാത്രയില്‍ മമ്മൂട്ടിക്കൊപ്പം സുഹാസിനി, ജഗപതി ബാബു, റാവു രമേഷ്, അനസൂയ ഭരദ്വാജ്, സച്ചിൻ ഖെഡേകര്‍, വിജയചന്ദര്‍, തലൈവാസല്‍ വിജയ്,  സൂര്യ, രവി കലേ, ദില്‍ രമേഷ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ വേഷമിട്ടിരുന്നു. സംഗീതം നല്‍കിയത് കെയായിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചത് സത്യൻ സൂര്യനാണ്. വിതരണം ശിവ മേക ആയിരുന്നു.

പേരും പുള്ളിയിലൂടെ ബാല നടനായിട്ടായിരുന്നു സിനിമയില്‍ ജീവയുടെ അരങ്ങേറ്റം. ആശൈ ആശൈയിലൂടെ ജീവ നായകനായി. കട്ട്രധു തമിഴ് ജീവ നായകനായ ചിത്രങ്ങളില്‍ ശ്രദ്ധയാകര്‍ഷിച്ചു. വരലരു മുഖ്യമാണ് ജീവ നായകനായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്.

Read More: മമ്മൂട്ടി പത്താമത്, ഒന്നാമൻ മോഹൻലാലുമല്ല, കളക്ഷൻ റെക്കോര്‍ഡുകളില്‍ നിന്ന് പുറത്തായി ദുല്‍ഖര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം
വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ