സീരിയൽ സത്യമാണെന്നാണ് ചിലർ വിശ്വസിക്കുന്നത്, മനസ് തുറന്ന് ജിഷിൻ

Published : Mar 29, 2023, 05:34 PM IST
സീരിയൽ സത്യമാണെന്നാണ് ചിലർ വിശ്വസിക്കുന്നത്, മനസ് തുറന്ന് ജിഷിൻ

Synopsis

വരദയെ ഉപേക്ഷിച്ച് താൻ വേറൊരാളെ വിവാഹം കഴിച്ചുവെന്ന് വിശ്വസിച്ചവരുണ്ട് എന്ന് ജിഷിൻ പറയുന്നു.

'ഓട്ടോ​ഗ്രാഫ്' സീരിയൽ മുതൽ ജിഷിൻ മോഹൻ പ്രേക്ഷകർക്ക് പ്രിയങ്കരനാണ്. വില്ലനായും നായകനായുമെല്ലാം താരം പ്രേക്ഷകർക്ക് മുന്നിലെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പോസ്റ്റുകളെക്കാൾ ശ്രദ്ധ നേടുന്നത് അതിന് നൽകുന്ന ക്യാപ്‌ഷനാണ്. സീരിയലില്‍ കാണുന്നത് എല്ലാം യഥാര്‍ത്ഥമാണ് എന്ന് വിശ്വസിക്കുന്ന തന്റെ ആരാധകരെ കുറിച്ച് മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ജിഷിൻ.

 'സീരിയല്‍ കാണുമ്പോള്‍ തന്റെ കഥാപാത്രത്തെ കുറിച്ച് കുറ്റം പറയുന്ന വീഡിയോ എല്ലാം എടുത്ത് അയച്ച് തരുന്നവരുണ്ട്. അവന്‍ അങ്ങനെ ചെയ്യുന്നവനാ, ഇങ്ങനെ ചെയ്യുന്നവനാ, അവന്റെ സ്വഭാവം നന്നല്ല എന്നൊക്കെ പറയുന്നത് വീഡിയോയില്‍ കാണാം. സീരിയലില്‍ ഞാന്‍ വേറെ വിവാഹം ചെയ്യുന്നത് കണ്ട്, അവന്‍ വരദയെ ഉപേക്ഷിച്ച് ഇവളെ കെട്ടിയോ എന്ന് ചോദിച്ച ഒരു ഉമ്മയുണ്ട്. അവര്‍ക്കൊക്കെ അത്രയ്ക്കും ക്ലോസ് ആണ് സീരിയല്‍' എന്നാണ് നടൻ പറയുന്നത്.

എനിക്ക് ശത്രുക്കള്‍ ഒരുപാടുണ്ട്. എന്തും മുഖത്ത് നോക്കി വെട്ടിത്തുറന്ന് പറയുന്ന ശീലമാണ്. അത് കാരണം ഒരുപാട് ശത്രുക്കളെ സംബാദിക്കാന്‍ കഴിഞ്ഞു. അതു പോലെ തന്നെ പറ്റിക്കാനും എളുപ്പമാണെന്നും ജിഷിൻ പറയുന്നു. രണ്ട് സീരിയലുകളിൽ ഒരേസമയം അഭിനയിക്കേണ്ടി വരുന്നതിന്റെ സാഹചര്യവും താരം വെളിപ്പെടുത്തി. പുറമെ കാണുന്നവർ കരുതും ഞങ്ങൾ സീരിയൽ താരങ്ങളുടേത് പോഷ് ലൈഫാണെന്ന്. പക്ഷെ യഥാർഥ്യം അതല്ല.

എന്നെ പോലെ വില്ലൻ വേഷം അല്ലെങ്കിൽ അത്തരത്തിലുള്ള കഥാപത്രങ്ങൾ ചെയ്യുന്നവർക്ക് മാസത്തിൽ ഒരു സീരിയലിൽ അ‍ഞ്ചോ ആറോ ദിവസത്തെ ഷൂട്ട് മാത്രമെ ഉണ്ടാകൂ. 'അതുകൊണ്ട് തന്നെ ഒരു മാസത്തേക്കുള്ള വരുമാനം കണ്ടെത്താൻ രണ്ടോ മൂന്നോ സീരിയലുകളിൽ‌ അഭിനയിക്കേണ്ടി വരും. അപ്പോഴെ കാര്യങ്ങൾ നടന്ന് പോകൂ. നമുക്ക് കിട്ടുന്ന പെയ്മെന്റിൽ നിന്നാണ് വസ്ത്രങ്ങളും മറ്റും വാങ്ങുന്നത് എന്നും നടൻ പറയുന്നു.

Read More: സംവിധായകൻ വെട്രിമാരന്റെ ചിത്രത്തില്‍ വിജയ് നായകനാകുന്നുവെന്ന് റിപ്പോര്‍ട്ട്

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍