പ്രശസ്ത നടന്‍ ജൂലിയന്‍ സാന്‍ഡിനെ കാണാതായിട്ട് ആറു ദിവസം

Published : Jan 19, 2023, 09:43 PM IST
പ്രശസ്ത നടന്‍ ജൂലിയന്‍ സാന്‍ഡിനെ കാണാതായിട്ട് ആറു ദിവസം

Synopsis

തിരച്ചില്‍ പുരോഗമിക്കുകയാണ് എന്നാണ് വിവരം. ഡ്രോണും ഹെലികോപ്റ്ററും അടക്കം ഉപയോഗിച്ചാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. 

സന്‍ഫ്രാന്‍സിസ്കോ: ബ്രിട്ടീഷ് നടന്‍ ജൂലിയന്‍ സാന്‍ഡിനെ കാണാതായി. കാലിഫോര്‍ണിയയിലെ സാന്‍ ഗബ്രിയേല്‍ പര്‍വ്വത നിരയില്‍ ട്രക്കിംഗിനിടെയാണ് ഇദ്ദേഹത്തെ കാണാതായത്. വെള്ളിയാഴ്ച ട്രക്കിംഗിനിടെ കാണാതായ രണ്ടുപേരില്‍ ഒരാള്‍ അറുപത്തിയഞ്ചുകാരനായ സാന്‍ഡ്സ് ആണെന്നാണ് സന്‍ ബെര്‍ണാര്‍ഡിനോ കൌണ്ടി ഷെരീഫ് ഓഫീസ് അറിയിക്കുന്നത്. 

ഈ പര്‍വ്വത നിരയില്‍ ട്രക്കിംഗിന് എത്തുന്നവരുടെ ഇഷ്ട സ്ഥലമാണ് സാന്‍ ഗബ്രിയേലിലെ ബാള്‍ഡി ബൌള്‍. ഇവിടെ വച്ചാണ്  ജൂലിയന്‍ സാന്‍ഡും സഹ യാത്രികനും കാണാതായത് എന്നാണ് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശക്തമായ ഹിമപാതവും കാറ്റും ഉണ്ടാകുന്ന പ്രദേശമാണിത്.

അതേ സമയം തിരച്ചില്‍ പുരോഗമിക്കുകയാണ് എന്നാണ് വിവരം. ഡ്രോണും ഹെലികോപ്റ്ററും അടക്കം ഉപയോഗിച്ചാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. 

സാധാരണയായി ജൂലിയന്‍ സാന്‍ഡ് ഇവിടെ ട്രക്കിംഗിന് പോകാറുണ്ട്. എന്നാല്‍ വരാറുള്ള സമയം കഴിഞ്ഞും ഇദ്ദേഹത്തെ കാണാതിരുന്നപ്പോഴാണ് ഇദ്ദേഹത്തിന്‍റെ കുടുംബം പരാതിയുമായി എത്തിയത് എന്ന്  സാൻ ബെർണാർഡിനോ ഷെരീഫ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ഗ്ലോറിയ ഹ്യൂർട്ടയെ ഉദ്ധരിച്ച് കെഎബിസി-ടിവി റിപ്പോര്‍ട്ട് ചെയ്തു. 

അതേ സമയം കഴിഞ്ഞ വ്യാഴാഴ്ച ഇപ്പോള്‍ സാന്‍ഡിനെ കാണാതായ പ്രദേശത്ത് മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നാണ് സാൻ ബെർണാർഡിനോ കൗണ്ടി ഷെരീഫ് പറയുന്നത്. 

ദ കില്ലിങ് ഫീല്‍ഡ്, എ റൂം വിത്ത് എ വ്യൂ ,നേക്കഡ് ലഞ്ച് , വാര്‍ലോക്ക്'സ്‌നേക്ക്‌ഹെഡ്, കാറ്റ് സിറ്റി അടക്കം പ്രശസ്തമായ ഒട്ടനവധി ചലച്ചിത്രങ്ങളിലും ടിവി സീരിസുകളിലും അഭിനയിച്ച വ്യക്തിയാണ് കാണാതായ ജൂലിയന്‍ സാന്‍ഡ്.

ടിക്ടോക്കിൽ വീണ്ടും മരണക്കളി; അപകടകരമായ ചലഞ്ച് ഏറ്റെടുത്ത 12 -കാരി മരിച്ചു

ശബരിമല കതിന അപകടം:കരാറുകാരിയിൽ നിന്ന് ലൈസൻസ് എടുത്തവ‍ർ ഒളിവിൽ,അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ