
കങ്കുവ വൻ വിമര്‍ശനങ്ങളാണ് ആദ്യം ദിവസം തൊട്ടേ നേരിടുന്നത്. ശബ്‍ദത്തിന്റെ പേരില്‍ വിമര്‍ശനം ഉണ്ടായിരുന്നു. ബിഗ് ബജറ്റില്‍ വന്ന ഒരു ചിത്രം ആ പ്രതീക്ഷകള്‍ നിറവേറ്റിയില്ലെന്നുമാണ് വിമര്‍ശനങ്ങള്‍. വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ജ്യോതി.
ജ്യോതികയുടെ കുറിപ്പ്
ജ്യോത്യിക എന്ന നിലയിലും ഒരു സിനിമാ സ്‍നേഹി എന്ന നിലയിലുമാണ് എഴുതുന്നത്. സൂര്യയുടെ ഭാര്യയെന്ന നിലയിലല്ല എഴുതുന്നത്. കങ്കുവ മനോഹരമായ ഒരു കാഴ്‍ചാനുഭവമാണ്. സൂര്യ, നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു. ഒരു നടൻ എന്ന നിലയില്‍ സിനിമ മുന്നോട്ടുകൊണ്ടുപോകുന്ന ധൈര്യം കാണിച്ചതിന്. ആദ്യത്തെ അര മണിക്കൂര്‍ പ്രശ്‍നമുണ്ട്. ശബ്‍ദ കോലാഹാലമുണ്ട്. പോരായ്‍മകള്‍ മിക്ക ഇന്ത്യൻ സിനിമകളിലുമുണ്ടാകാറുണ്ട്. പ്രത്യേകിച്ച് പരീക്ഷണം നടത്തുമ്പോള്‍ ഒരു സിനിമയില്‍ പ്രശ്‍നമുണ്ടാകുക സ്വാഭാവികമാണ്. എന്നാല്‍ അത് മൂന്ന് മണിക്കുറുള്ള സിനിമയിലെ അര മണിക്കൂറാണ്. പക്ഷേ സത്യം പറഞ്ഞാല്‍ മികച്ച സിനിമാ അനുഭവമാണ്. ഇതുവരെ തമിഴകത്ത് കാണാത്ത ഛായാഗ്രാഹണമാണ്.
നെഗറ്റീവ് റിവ്യു കാണുമ്പോള്‍ അത്ഭുതപ്പെടുന്നു. കാരണം ബുദ്ധിക്ക് നിരക്കാത്ത മുമ്പുണ്ടായ സിനിമകള്‍ക്ക് ഇങ്ങനെ ഉണ്ടായിട്ടില്ല. ബിഗ് ബജറ്റ് ചിത്രത്തിലെ പഴയ കഥയ്‍ക്കും ദ്വയാര്‍ഥ പ്രയോഗങ്ങള്‍ക്കും അവശ്വസനീയ ആക്ഷൻ രംഗങ്ങള്‍ക്കും നെഗറ്റീവ് റിവ്യുണ്ടായിരുന്നില്ല. കങ്കുവയുടെ നല്ല വശങ്ങള്‍ നോക്കാം. സ്‍ത്രീകളുടെ ആക്ഷൻ രംഗങ്ങള്‍ കങ്കുവ സിനിമയുടെ രണ്ടാം പകുതിയിലുണ്ട്. ചെറിയ കുട്ടിയുടെ ഒരു സ്‍നേഹം. കങ്കുവയോടുള്ള ചതി. അവര്‍ റിവ്യു ചെയ്യുമ്പോള്‍ കങ്കുവ സിനിമയുടെ നല്ല വശങ്ങള്‍ കണ്ടില്ല. എന്തായാലും കങ്കുവയുടെ ആദ്യ ദിനം തന്നെയുള്ള നെഗറ്റീവ് റിവ്യു സങ്കടകരമാണ്. ത്രിഡി പതിപ്പിന് ടീം നടത്തിയ ഒരു പരിശ്രമവും അഭിനന്ദനീയമാണ്. കങ്കുവയില്‍ മികച്ച ദൃശ്യങ്ങളാണ് ഉള്ളത്. എന്തായാലും കങ്കുവ ടീമിന് അഭിമാനിക്കാം.
Read More: ശിവകാര്‍ത്തികേയൻ അന്നേ പറഞ്ഞു, ആ വീഡിയോ വീണ്ടും ചര്‍ച്ചയാകുന്നു, ധനുഷ് ഏകാധിപതിയോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ