'തരിണി മരുമകളല്ല മകളാണ്'; കാളിദാസ്-തരിണി പ്രീ വെഡ്ഡിം​ഗ്, കണ്ണും മനവും നിറഞ്ഞ് ജയറാമും പാർവതിയും

Published : Dec 06, 2024, 07:46 AM ISTUpdated : Dec 06, 2024, 11:21 AM IST
'തരിണി മരുമകളല്ല മകളാണ്'; കാളിദാസ്-തരിണി പ്രീ വെഡ്ഡിം​ഗ്, കണ്ണും മനവും നിറഞ്ഞ് ജയറാമും പാർവതിയും

Synopsis

ഡിസംബർ എട്ടിന് ​ഗുരുവായൂരിൽ വച്ചാണ് വിവാഹം.

ലയാളികൾക്ക് കുട്ടിക്കാലം മുതലേ ഏറെ സുപരിചിതമായ മുഖമാണ് നടൻ കാളിദാസിന്റേത്. ജയറാം- പാർവതി താരദമ്പതികളുടെ മൂത്തപുത്രനായ കാളിദാസ്, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്‍റെ വീട് അപ്പൂന്‍റേയും തുടങ്ങി നിരവധി സിനിമകളിൽ ബാലതാരമായാണ് മലയാളികൾക്ക് മുന്നിലെത്തിയത്. ഇന്ന് മലയാളത്തിനൊപ്പം ഇതരഭാഷാ സിനിമകളിലും നായകനായി കസറുന്ന കാളിദാസ് വിവാഹിതനാകുകയാണ്. ഡിസംബർ എട്ടിന് ​ഗുരുവായൂരിൽ വച്ചാണ് വിവാഹം. തരിണി കലിംഗരായർ ആണ് വധു. 

വിവാഹത്തോട് അനുബന്ധിച്ചുള്ള പ്രീ വെഡ്ഡിം​ഗ് ചടങ്ങിന്റെ ഫോട്ടോകളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വളരെ ഇമോഷണലായാണ് വേദിയിൽ ജയറാം സംസാരിച്ചത്. "എന്നെ സംബന്ധിച്ച് ജീവതത്തിലെ ഏറ്റവും സന്തോഷകരമായ ദിനമാണിന്ന്. കാളിദാസിന്റെ വിവാഹം എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്നമാണ്. അതിന്ന് പൂർണമാകുകയാണ്. ഷൂട്ടിങ്ങിനൊക്കെ പോകുമ്പോൾ കലിംഗരായർ ഫാമിലിയെ കുറിച്ച് നിരവധി കേട്ടിട്ടുണ്ട്. ആ ജമീന്ദാര്‍ ഫാമിലിയിൽ നിന്നും എന്റെ വീട്ടിലേക്ക് മരുമകളായി തരിണി വന്നതിൽ ദൈവത്തിന്റെ പുണ്യമാണ്. ദൈവത്തോട് നന്ദി പറയുകയാണ്. ​ഗുരുവായൂരിൽ വച്ചാണ് വിവാഹം. എട്ടാം തിയതി. തരിണി ഞങ്ങളുടെ മരുമകളല്ല മകൾ തന്നെയാണ്", എന്നാണ് ജയറാം പറഞ്ഞത്.  

മരണമാസ് ആയിട്ടുണ്ട്, ഫഹദ് നമ്മുടെ അഭിമാനം, ചങ്കാണ് അവൻ: പുഷ്പ 2 കണ്ട് ജിസ് ജോയ്

"എന്ത് പറയണമെന്നറിയില്ല. മൊത്തം ബ്ലാങ്കായിരിക്കയാണ്. പൊതുവേ സ്റ്റേജിൽ വരുമ്പോൾ എന്തെങ്കിലുമൊക്കെ പറഞ്ഞ് ഞാൻ മാനേജ് ചെയ്യാറുണ്ട്. പക്ഷേ ഇപ്പോഴെന്താന്ന് അറിയില്ല അസ്വസ്ഥതയും ഭയവും എല്ലാം ഉണ്ട്. എന്റെ ജീവതത്തിലെ ഏറ്റവും പ്രധാനപ്പെട്ട, സന്തോഷകരമായ നിമിഷമാണിത്. തരിണിയ്ക്ക് ഒപ്പം ഒരു പുതിയ ജീവിതം ആരംഭിക്കുകയാണ്. എട്ടാം തിയതി ​ഗുരുവായൂരിൽ വച്ച് ഞങ്ങളുടെ വിവാഹമാണ്. എല്ലാവരുടെയും അനു​ഗ്രഹം ഉണ്ടായിരിക്കണം", എന്നായിരുന്നു കാളിദാസ് ജയറാമിന്റെ പ്രതികരണം.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'തെരേസ സാമുവല്‍'; 'വലതുവശത്തെ കള്ളനി'ലൂടെ ലെനയുടെ തിരിച്ചുവരവ്
ഒറ്റ കട്ട് ഇല്ല! ക്ലീൻ യു സർട്ടിഫിക്കറ്റുമായി 'മാജിക് മഷ്റൂംസ്' 23 ന് തിയറ്ററുകളിൽ