
തമിഴകത്തിന്റെ പ്രിയതാരങ്ങളാണ് കമൽ ഹാസനും(Kamal Haasan) രജനികാന്തും(Rajinikanth). കാലങ്ങളായി സിനിമയിൽ സജീവമായ ഇരുവരും ഒരുപിടി മികച്ച കഥാപാത്രങ്ങളും സിനിമകളുമാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഇരുവരും രാഷ്ട്രീയത്തിൽ പ്രവേശിച്ചത് ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ രജനീകാന്തുമായുള്ള സൗഹൃദത്തെ കുറിച്ച് കമൽഹാസൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
രാഷ്ട്രീയവും സൗഹൃദവും വ്യത്യസ്തമാണെന്നും രജനികാന്തുമായി വളരെ അടുത്ത സൗഹൃദമാണ് തനിക്ക് ഉള്ളതെന്നും കമൽഹാസൻ പറഞ്ഞതായി പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. ജോലിപരമായി മത്സരമുണ്ടെങ്കിലും വ്യക്തിപരമായി അടുപ്പമുണ്ടെന്നും കമൽഹാസൻ പറയുന്നു. വിക്രം ട്രെയിലർ സോഞ്ചിന് രജനിക്ക് വരാൻ സാധിച്ചില്ലെന്നും എന്നാൽ തന്നെ വിളിച്ച് ആശംസകൾ അറിയിച്ചുവെന്നും കമൽഹാസൻ പറയുന്നു.
Vikram : 'കഥ മുന്നോട്ട് കൊണ്ടുപോകുന്നത് സൂര്യ'; 'വിക്രം' മൂന്നിന് സാധ്യതയെന്ന് കമൽഹാസൻ
അതേസമയം, തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കമൽഹാസൻ ചിത്രമാണ് വിക്രം. കമല്‍ ഹാസന്‍, ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധനേടി. ചിത്രത്തിൽ നടൻ സൂര്യ അതിഥി വേഷത്തിൽ എത്തുന്നുവെന്ന വിവരം പുറത്തുവന്നതോടെ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ.
വിക്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ്. ചിത്രം ഇതിനകം നേടിയിട്ടുള്ള വന്‍ പ്രീ- റിലീസ് ഹൈപ്പ് ഒരു അവസരമായി കണ്ട് മികച്ച പ്രതിഫലമാണ് ഡിസ്നി നല്‍കിയിരിക്കുന്നത്. ഒടിടി റൈറ്റ്സിലൂടെത്തന്നെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുന്നു എന്നാണ് വിവരം. ചിത്രത്തിന്‍റെ അഞ്ച് ഭാഷകളിലെയും ഒടിടി, സാറ്റലൈറ്റ് അവകാശം ഡിസ്‍നിക്കാണ്. വിജയ് നായകനായ മാസ്റ്ററിന്‍റെ വന്‍ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്നതും വിക്രത്തെക്കുറിച്ചുള്ള പ്രേക്ഷകാകാംക്ഷ വര്‍ധിപ്പിച്ച ഘടകമാണ്. ചിത്രത്തിലെ ഫ്ലാഷ് ബാക്ക് രംഗങ്ങളില്‍ കമൽ ഹാസൻ മുപ്പതു വയസ്സുകാരനായി എത്തുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.
നടി ശ്വേതാ മേനോന് യുഎഇ ഗോൾഡൻ വിസ
യുഎഇ ഗോള്‍ഡന്‍ വിസ (UAE golden visa) സ്വീകരിച്ച് നടി ശ്വേതാ മേനോൻ(Shwetha Menon). ശ്വേത തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ദുബായിയുമായി പ്രണയത്തിലാകാതിരിക്കാൻ എനിക്ക് കഴിയില്ല. ഒരു ഗോൾഡൻ വിസ ഹോൾഡർ ആയതിൽ അഭിമാനമുണ്ടെന്നും ശ്വേത ഫേസ്ബുക്കിൽ കുറിച്ചു.
മലയാള സിനിമയില്‍ നിന്ന് നിരവധി അഭിനേതാക്കള്‍ക്ക് ഗോള്‍ഡന്‍ വിസ നേരത്തെ ലഭിച്ചിരുന്നു. പ്രണവ് മോഹൻലാൽ, മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുന്‍ രമേശ്, ലാല്‍ ജോസ്, മീര ജാസ്മിന്‍, സംവിധായകന്‍ സലീം അഹമ്മദ്, സിദ്ദിഖ്, ഗായിക കെ എസ് ചിത്ര, സുരാജ് വെഞ്ഞാറമൂട്, നിര്‍മ്മാതാവ് ആന്‍റോ ജോസഫ്, മീന എന്നിവര്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.
വിവിധ തൊഴില്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്‍ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കും യുഎഇ ഭരണകൂടം പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുന്നുണ്ട്. അബുദാബിയില്‍ അഞ്ഞൂറിലേറെ ഡോക്ടര്‍മാര്‍ക്ക് ദീര്‍ഘകാല താമസത്തിനുള്ള ഗോള്‍ഡന്‍ വിസ അനുവദിച്ചിരുന്നു. 10 വർഷത്തേക്കുള്ള വിസ അനുവദിക്കുന്ന ഗോൾഡൻ വിസ പദ്ധതി 2018-ലാണ് യുഎഇ സർക്കാർ ആരംഭിച്ചത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ