
നടൻ കാർത്തിയുടെ 27മത്തെ സിനിമയുടെ പേര് പ്രഖ്യാപിച്ചു. ' മെയ്യഴകൻ ' എന്നാണ് സിനിമയുടെ പേര്. കാർത്തിക്കൊപ്പം അരവിന്ദ് സ്വാമിയും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രിദിവ്യയാണ് നായിക. '96 ' എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ പ്രേംകുമാറാണ് പുതിയ കാർത്തി ചിത്രത്തിൻ്റെ സംവിധായകൻ.
മെയ്യഴകന്റെ ഫസ്റ്റ് ലുക്ക്, സെക്കൻഡ് ലുക്ക് പോസ്റ്ററുകൾ കാർത്തിയുടെ ജന്മദിനം പ്രമാണിച്ചു അണിയറക്കാർ പുറത്തിറക്കി. മെയ് 25ന് ആയിരുന്നു താരത്തിൻ്റെ ജന്മദിനം. കാർത്തിയുടെയും അരവിന്ദ് സ്വാമിയുടെയും, കാർത്തിയുടെ ഒറ്റക്കുമുള്ള പോസ്റ്ററുകളുമാണ് യാഥാക്രമം പുറത്തു വിട്ടത്. മിനിറ്റുകൾ കൊണ്ട് തന്നെ പോസ്റ്ററുകൾ സോഷ്യൽ മീഡിയകളിൽ വൈറലാകുകയും ചെയ്തിരുന്നു.
ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. തമിഴകത്ത് വൻ വിജയം നേടിയ ' വിരുമൻ ' എന്ന ചിത്രത്തിന് ശേഷം 2ഡി എൻ്റർടെയ്ൻമെൻ്റ് കാർത്തിയെ നായകനാക്കി നിർമ്മിക്കുന്ന സിനിമയാണിത്. സൂര്യയും ജ്യോതികയുമാണ് നിർമ്മാതാക്കൾ. രാജശേഖർ കർപ്പൂര കർപ്പൂര പാണ്ഡ്യനാണ് സഹ നിർമ്മാതാവ്. കാർത്തി അരവിന്ദ സാമി,ശ്രിദിവ്യ, എന്നിവർക്കൊപ്പം രാജ് കിരൺ, ജയ പ്രകാശ്, ശരൻ എന്നിവർ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
10 കോടിയല്ല, പതിനഞ്ചല്ല, അതുക്കും മേലെ; ബോക്സ് ഓഫീസ് വിറപ്പിച്ച് ടർബോ ജോസ്, ഒഫീഷ്യൽ കണക്ക്
അതേസമയം, കാര്‍ത്തിയുടേതായി ഏവരും കാത്തിരിക്കുന്നൊരു സിനിമയാണ് കൈതി 2. ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ ഇറങ്ങിയ കൈതിയുടെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ലോകേഷ് സിനിമാറ്റിക് യുണിവേഴ്സിന്റെ എൻഡ് സിനിമ ഏതായിരിക്കുമെന്ന് അടുത്തിടെ ലോകേഷ് വെളിപ്പെടുത്തിയിരുന്നു. കൈതി 2വിന് പുറമെ റോളക്സ്- എ സ്റ്റാർഡ് എലോൺ, വിക്രം 2 എന്നിവയാണ് എൽസിയുവിൽ ഇനി വരാനിരിക്കുന്ന ചിത്രങ്ങൾ. ഇതിൽ വിക്രം 2 ആകും എൻഡ് ഗെയിം എന്നാണ് ലോകേഷ് പറഞ്ഞിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ